ടെക്സസ് : പൊതു നിരത്തില്‍വെച്ച് ഇന്ത്യക്കാര്‍ക്കുനേരെ വംശീയ അധിക്ഷേപം നടത്തിയ യുവതി യുഎസില്‍ പിടിയില്‍. മെക്സിക്കന്‍- അമേരിക്കന്‍ വംശജയായ എസ്മരാള്‍ഡ എന്ന യുവതിയാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം നാല് ഇന്ത്യന്‍ യുവതികളെ ഇവര്‍ വംശീയമായി അധിക്ഷേപിക്കുകയും ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതോടെ പോലീസ് യുവതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇന്ത്യക്കാരെ കണ്ട ഇവര്‍ ‘ഇന്ത്യക്കാരായ നിങ്ങളെ ഞാന്‍ വെറുക്കുന്നു. എല്ലാ ഇന്ത്യക്കാരും സുഖജീവിതത്തിന് വേണ്ടി അമേരിക്കയിലേക്ക് വരികയാണ്. നിങ്ങള്‍ തിരിച്ച് ഇന്ത്യയിലേക്ക് പോകൂ’വെന്നായിരുന്നു അധിക്ഷേപം. കൂടാതെ ഇവര്‍ ഇന്ത്യക്കാരുടെ മുഖത്തടിക്കുന്നതും മൊബൈല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ആക്രമണത്തിനും വംശീയാധിക്ഷേപത്തിനും ഇരയായവരില്‍ ഒരാളായ റാണി ബാനര്‍ജി എന്ന സ്ത്രീയാണ് അഞ്ച് മിനിറ്റോളം നീളുന്ന വീഡിയോ ചിത്രീകരിച്ചത്. ഇവര്‍ ഇത് സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ നരവധി പേരാണ് എസ്മരാള്ഡയ്ക്കെതിരെ രംഗത്ത് എത്തിയത്.
സംഭവത്തെക്കുറിച്ച് അന്വേഷണം ശക്തമാക്കിയതായി പ്ലാനോ പോലീസ് പറഞ്ഞു. ശാരീരികാക്രമണം നടത്തി പരിക്കേല്‍പ്പിച്ചതിനും തീവ്രവാദ ഭീഷണി നടത്തിയതിനുമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: