Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങള്‍; നിയമസഭയില്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

വൈദേശിക ആധിപത്യത്തിന് അവസാനം കുറിക്കാന്‍ തക്കവണ്ണം ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകര്‍ന്നത് സര്‍വ്വരെയും ഉള്‍ക്കൊള്ളുന്ന 'നാനാത്വത്തില്‍ ഏകത്വം' എന്ന നമ്മുടെ മഹത്തായ കാഴ്ചപ്പാടായിരുന്നു എന്ന് കേരള നിയമസഭ ഊന്നിപ്പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2022, 11:44 am IST
inKerala

തിരുവനന്തപുരം:  ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങള്‍ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു.  

പ്രമേയത്തിന്റെ പൂര്‍ണരൂപം-

ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും അണിനിരന്ന ഉജ്ജ്വലമായ ജനകീയ സമരങ്ങളുടെ ഫലമായാണ് നൂറ്റാണ്ടുകള്‍ നീണ്ട വൈദേശിക ആധിപത്യത്തെ തകര്‍ത്തെറിഞ്ഞ് 1947 ആഗസ്റ്റ് 15 ന് നമ്മുടെ രാജ്യം സ്വതന്ത്രമായത്. സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കിയും അതില്‍ പങ്കെടുത്തും രാജ്യത്തിനുവേണ്ടി സ്വജീവന്‍ അര്‍പ്പിച്ച എല്ലാ ധീരരക്തസാക്ഷികളുടെയും സ്മരണകള്‍ക്ക് മുന്നില്‍ സ്വാതന്ത്ര്യലബ്ധിയുടെ ഈ 75ാം വാര്‍ഷികത്തില്‍ കേരള നിയമസഭ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയതിന്റെ പേരില്‍ രാജ്യത്തൊട്ടാകെയുള്ള വിവിധ ജയിലുകളില്‍ അടയ്‌ക്കപ്പെട്ട് കൊടിയ പീഡനങ്ങളും യാതനകളും നേരിടേണ്ടിവന്ന അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എല്ലാ സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ സംഭാവനകളെയും കേരള നിയമസഭ ഈയവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെയും അവയുടെ സമ്പന്നമായ സംസ്‌കാരങ്ങളെയും നിരവധി ഭാഷകളെയും, വ്യത്യസ്ത ധാരകളില്‍പ്പെട്ടതും സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ചതുമായ ഇവിടുത്തെ എല്ലാ രാഷ്‌ട്രീയപ്രസ്ഥാനങ്ങളെയും, മതവിശ്വാസികളെയും, മതവിശ്വാസികളല്ലാത്തവരെയും എല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു മഹത്തായ നമ്മുടെ സ്വാതന്ത്ര്യപ്രസ്ഥാനം എന്ന് കേരള നിയമസഭ ഓര്‍മ്മിക്കുന്നു. അതില്‍ പങ്കെടുത്ത ആദിവാസികള്‍, ദളിതര്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, തൊഴിലാളികള്‍, സ്ത്രീകള്‍ തുടങ്ങിയ എല്ലാ ജനവിഭാഗങ്ങളെയും ഈ സഭ അഭിവാദ്യം ചെയ്യുന്നു. അവരുടെ ബഹുജന പ്രക്ഷോഭങ്ങള്‍ മുന്നോട്ടുവെച്ചതും ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനമാകെ ഉയര്‍ത്തിപ്പിടിച്ചതുമായ മൂല്യങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണത്തിനായി നിലകൊള്ളാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ നിയമസഭയിലെ എല്ലാ അംഗങ്ങളും.

വൈദേശിക ആധിപത്യത്തിന് അവസാനം കുറിക്കാന്‍ തക്കവണ്ണം ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകര്‍ന്നത് സര്‍വ്വരെയും ഉള്‍ക്കൊള്ളുന്ന ‘നാനാത്വത്തില്‍ ഏകത്വം’ എന്ന നമ്മുടെ മഹത്തായ കാഴ്ചപ്പാടായിരുന്നു എന്ന് കേരള നിയമസഭ ഊന്നിപ്പറയുന്നു. ഇന്ന് അത്തരം കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായ നീക്കങ്ങള്‍ രാജ്യത്താകമാനം നടക്കുന്നു എന്നും പലതിന്റെയും പേരില്‍ ഇന്ത്യന്‍ ജനതയെ ചേരിതിരിക്കാനും നമ്മുടെ ഒരുമയെ തകര്‍ക്കാനും നടത്തപ്പെടുന്ന ശ്രമങ്ങള്‍ക്ക് പിന്നിലുള്ളത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ അണിചേരാതിരുന്ന ശക്തികളാണെന്നും ഈ സഭ പ്രസ്താവിക്കുന്നു. അവയെ ചെറുക്കേണ്ടതും അവയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തേണ്ടതും ഇന്ത്യയെ ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിര്‍ത്തേണ്ടതിന് ഒഴിച്ചുകൂടാനാവാത്തതാണ് എന്ന് കേരള നിയമസഭ കരുതുന്നു.

അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും സ്വതന്ത്ര ഇന്ത്യക്കായി പൊരുതിയ ധീരദേശാഭിമാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും ഇന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ അനുഭവിക്കുന്ന യാതനകളില്‍ നിന്ന് അവര്‍ക്ക് മോചനം നേടിയെടുക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ കേരള നിയമസഭയിലെ ഓരോ അംഗവും പ്രതിജ്ഞ എടുക്കുന്നു.

Tags: കേരള നിയമസഭ75ാം സ്വാതന്ത്ര്യ ദിനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നിയമസഭയെ ചെകുത്താന്‍ കോട്ടയാക്കി

Editorial

പ്രതിപക്ഷത്തിന്റെ അധഃപതനം

Article

കേരള നിയമസഭയുടെ യുസിസി പ്രമേയം ഭരണഘടനാവിരുദ്ധം

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം ബുധനാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കും, സെപ്റ്റംബര്‍ 11 മുതല്‍ 4 ദിവസം വീണ്ടും സഭ ചേരും

Article

കുളത്തോട് കോപിച്ച് കുളിക്കാതിരിക്കുക

പുതിയ വാര്‍ത്തകള്‍

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.