തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് 8.33 ശതമാനം ബോണസ് നല്‍കുമെന്ന് മന്ത്രി ജി.ആര്.അനില്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 30 ദിവസത്തില്‍ കുറയാതെ ഹാജരുള്ളവരും 24,000 രൂപ വരെ പ്രതിമാസ ശമ്പളവുമുള്ളവരുമായ സപ്ലൈകോയുടെ സ്ഥിരം ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുന്നത്. ഏഴായിരം രൂപ എന്ന പരിധിക്ക് വിധേയമായാണ് ബോണസ് അനുവദിക്കുന്നത്. ഇതനുസരിച്ച് ജീവനക്കാര്‍ക്ക് 6,996 രൂപയാണ് ബോണസായി ലഭിക്കുക.
സപ്ലൈകോയില്‍ ഡെപ്യൂട്ടേഷനിലുള്ള സര്‍ക്കാര്‍ ജീവനക്കാരില്‍ 34,240 രൂപയില്‍ അധികരിക്കാതെ ശമ്പളം ലഭിക്കുന്നവര്‍ക്ക് 4,000 രൂപ ബോണസായി നല്‍കാനും വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി മന്ത്രി അറിയിച്ചു. സപ്ലൈകോയിലെ വിവിധ താത്കാലിക കരാര്‍ തൊഴിലാളികളില്‍ 180 ദിവസം ഹാജരുള്ള 24,000 രൂപ വരെ ശമ്പളം പറ്റുന്ന തൊഴിലാളികള്‍ക്ക് 3,750 രൂപ ബോണസായി ലഭിക്കും. 180 ദിവസത്തില്‍ കുറവ് ഹാജരുള്ളവര്‍ക്ക് ഹാജരിന് ആനുപാതികമായി ബോണസ് ലഭിക്കും.
24,000 രൂപയില്‍ അധികം ശമ്പളമുള്ള സപ്ലൈകോയുടെ സ്ഥിരംതാല്‍കാലിക ജീവനക്കാര്‍ക്കും 34,240 രൂപയില്‍ അധികം ശമ്പളമുള്ള ഡെപ്യൂട്ടേഷന് ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രകാരമുള്ള ഉത്സവബത്ത ആയിരിക്കും ലഭിക്കുക. സ്ഥിരം ജീവനക്കാര്‍ക്ക് 10 ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്‍ 25,000 രൂപ ഫെസ്റ്റിവല്‍ അഡ്വാന്‍സ് അനുവദിക്കും. കൂടാതെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും 900 രൂപയുടെ സമ്മാനകൂപ്പണും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: