Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നേരിന്റെ നാരായവുമായി

മലയാള വായനക്കാര്‍ക്ക് പരിചിതമായ ഒരു ശൈലി കടമെടുത്തു പറഞ്ഞാല്‍ ഹൃദയത്തില്‍ നേരിന്റെ കയ്യൊപ്പുള്ള എഴുത്തുകാരനായിരുന്നു ഇപ്പോള്‍ നമുക്കിടയില്‍ ഇല്ലാതായിരിക്കുന്ന നാരായന്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ കഥ പറഞ്ഞ കൊച്ചരേത്തി എന്ന ആദ്യ നോവലിലൂടെ തിരിച്ചറിയപ്പെട്ട എഴുത്തുകാരന്‍. ആരൊക്കെയോ ചേര്‍ന്ന് അടിച്ചമര്‍ത്തുകയും, പിന്നീടങ്ങോട്ട് പരാജയം ശീലമാക്കുകയും ചെയ്ത തന്റെ ജനതയെക്കുറിച്ചാണ് നാരായന് പറയാനുണ്ടായിരുന്നത്. മറ്റാരും ചെയ്യാത്തവിധം, ആര്‍ക്കും കഴിയാത്തവിധം നോവലുകളിലൂടെയും ചില ചെറുകഥകളിലൂടെയും നാരായന്‍ അത് ചെയ്തു. കൊച്ചരേത്തി, ചെങ്ങാറും കുട്ടാളും എന്നീ നോവലുകള്‍ പ്രസിദ്ധീകരിച്ച് അധികം കഴിയുന്നതിന് മുന്‍പ് എറണാകുളം എളമക്കരയിലെ കൊച്ചുവീട്ടിലിരുന്ന് ജന്മഭൂമിക്ക് നാരായന്‍ നല്‍കിയ അഭിമുഖമാണിത്. വാരാദ്യപ്പതിപ്പിന്റെ 2004 ജനുവരി നാല് ലക്കത്തില്‍ കവര്‍‌സ്റ്റോറിയായി അത് പ്രസിദ്ധീകരിച്ചു വന്നതിന്റെ ആഹ്ലാദം നേരിട്ടും അല്ലാതെയും നാരായന്‍ പലവട്ടം പങ്കുവയ്‌ക്കുകയുണ്ടായി. പിന്നീട് പലപ്പോഴും ഈ എഴുത്തുകാരന്‍ കഥകള്‍ തന്നും മറ്റും ജന്മഭൂമിയുമായി സഹകരിച്ചു. നിശ്ശബ്ദമായ നിലവിളികള്‍ ഉള്ളിലൊതുക്കി ആള്‍ക്കൂട്ടത്തില്‍ തനിയെ കഴിഞ്ഞിരുന്ന ആ നന്മനിറഞ്ഞ മനുഷ്യന്റെ ഓര്‍മകള്‍ക്കു മുന്നില്‍ നമിക്കുന്നു

മുരളി പാറപ്പുറം by മുരളി പാറപ്പുറം
Aug 21, 2022, 06:00 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

നേരിന്റെ നാരായംകൊണ്ട് ഹൃദയരേഖകള്‍ കോറിയിടുകയാണ് നാരായന്‍. അവഗണനയുടെ അതിരുകളില്‍ അടിച്ചമര്‍ത്തലിന്റെ ആഴങ്ങളില്‍ നിന്നും ഉയിരെടുക്കുന്ന സ്വന്തം ജനതയുടെ നൊമ്പരങ്ങളും അമര്‍ഷങ്ങളും നിസ്സഹായന്റെ നിലവിളിയായി വെളിപ്പെടുത്തുകയാണ് ഈ എഴുത്തുകാരന്‍. പകല്‍ മാന്യതയുടെ ഉടയാടകളും ആഡംബരങ്ങളുമായി സ്വാര്‍ത്ഥതയിലും സുരക്ഷിതത്വത്തിലും നങ്കൂരമിട്ട പരിഷ്‌കൃത ലോകത്തിനന്യമായ, നേരും നെറിയുമുള്ള ജീവിതത്തിന്റെ  പ്രാചീന വിശുദ്ധിയാണ് നാരായന്റെ രചനാതലം. ആദിമജനതയുടെ അനുഭവങ്ങള്‍ വിഷം തീണ്ടാത്ത വാക്കുകളുടെ ശക്തിയിലും ദീപ്തിയിലും ആവിഷ്‌കരിക്കുന്ന നാരായന്റെ നോവലുകള്‍ക്കും കഥകള്‍ക്കും പുരാതനമായൊരു സംസ്‌കാരത്തിന്റെ ചാരുതയും തിരസ്‌കാരത്തിന്റെ തീവ്രതയുമുണ്ട്.

”ആനവേട്ടക്കും കള്ളവാറ്റിനും കൂട്ടുപോയി കാണാതായവനെ കാത്തിരിക്കുന്നവര്‍ക്ക് പേടിയുണ്ട്. ഇരുട്ടുപുതച്ച്, തോക്കോ കത്തിയോ കൊണ്ട് അവന്‍ വന്നേക്കും. കാണാതായവനല്ല, അവനെ കാണാതാക്കിയവന്‍. ഇരുട്ടില്‍ ബലം പ്രയോഗിച്ച്, വായ് പൊത്തി വലിച്ചിഴക്കപ്പെടുന്നവളുടെ മുക്കലും മൂളലും പാട്ടനും പാട്ടിയും കേട്ടില്ലെന്നിരിക്കും.”

കേരളത്തിന്റെ കിഴക്കന്‍ മലയോരങ്ങളില്‍ ജീവിക്കുന്ന മുതവാന്മാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന അന്യവല്‍ക്കരണവും അവര്‍ക്കെതിരെ നടക്കുന്ന കയ്യേറ്റങ്ങളുമാണ് നാരായന്റെ എഴുത്തിലൂടെ മറനീക്കുന്നത്. കൊച്ചരേത്തി, ഊരാളിക്കുടി, ചെങ്ങാറും കൂട്ടാളും എന്നീ നോവലുകളും ‘നിസ്സഹായന്റെ നിലവിളി’ എന്ന കഥാസമാഹാരവുമാണ് നാരായന്റെ രചനകള്‍. വേട്ടയാടപ്പെടുന്ന ഇരയുടെ ഭീതിയും ആധിയും ഉള്ളിലൊതുക്കി ജീവിതത്തിന്റെ ഇരുണ്ട ഭാവിയിലേക്ക് പാഞ്ഞുപോകുന്ന കഥാപാത്രങ്ങളിലൂടെ നാരായന്‍ പറയുന്നത് കൂടപ്പിറപ്പുകളുടെ കഥയാണ്. ‘കൊച്ചരേത്തി’ക്ക് മികച്ച നോവലിനുള്ള അബുദാബി ശക്തി അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡും ലഭിക്കുകയുണ്ടായി.

വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ച വിപ്ലവത്തിന്റെ കൊള്ളിമീനുകളില്‍ തെളിഞ്ഞുകണ്ടതോ, പണവും പ്രശസ്തിയും മറ്റു പലതും ലക്ഷ്യമാക്കി സാഹിത്യതമ്പുരാക്കള്‍ പടച്ചുവിട്ടതോ അല്ല കാടിന്റെ മക്കളുടെ ജീവിതമെന്ന് നാരായന്റെ കൃതികളിലൂടെ നാം മനസ്സിലാക്കുന്നു. തപാല്‍ വകുപ്പിലെ ഉദ്യോഗസ്ഥനായിരിക്കെ ഒരു സിക്ക് ലീവിന്റെ ഇടവേളയില്‍ എഴുതിയ ആദ്യകൃതി നാരായനെ നയിച്ചത് ചുവപ്പുനാടകളില്ലാത്ത ലോകത്തേക്കാണ്. മതം മാറ്റങ്ങളും വനംകയ്യേറ്റങ്ങളും മാനഭംഗങ്ങളും ചവിട്ടി മെതിക്കുന്ന സ്വന്തം ജനതയുടെ ജീവിതത്തോട് സന്ധി ചെയ്യാന്‍ കഴിയാത്ത അഭിമാനിയായ ഈ എഴുത്തുകാരനുമായി നടത്തിയ അഭിമുഖം:

എഴുത്തുകാരനെന്ന നിലയ്‌ക്ക് സ്വയം പ്രതിഷ്ഠിക്കുന്നതെങ്ങനെയാണ്?

പീഡനങ്ങളേറ്റു തളര്‍ന്ന ഒരു സമൂഹത്തിലെ അംഗമെന്ന നിലയ്‌ക്ക് സമൂഹത്തിന്റെ അനുഭവങ്ങള്‍ പറയാന്‍ ആഗ്രഹമുണ്ട്. ആരെന്ന് അടുത്തറിയാതെ, തുമ്പും വാലുമൊക്കെ പിടിച്ച് നടത്തിയിട്ടുള്ള സൃഷ്ടികളോട് പ്രതികരിക്കുമ്പോള്‍, തമസ്‌ക്കരണത്തെയും നിരാകരണത്തെയും പേടിക്കണം. പ്രതിഷ്ഠ ആരാധിക്കുന്ന ഒന്നിനെയാണ്. സ്വയം ഒരാരാധനയില്ല. തന്മൂലം സ്വയം പ്രതിഷ്ഠിക്കുക എന്ന പ്രശ്‌നം എനിക്കില്ല.

സ്വന്തം രചനയിലൂടെ നല്‍കുന്ന സന്ദേശം എന്താണ്?

മനുഷ്യന്‍ എന്ന പരിഗണനപോലും കിട്ടിയിട്ടില്ലാത്ത ദിനംപ്രതി കൊന്നൊടുക്കലുകള്‍ക്കിരയായി വംശനാശം നേരിടുന്നവരുടെ വേദനകള്‍ കുറച്ചെങ്കിലും അറിയിക്കാനാണ് എഴുതാറുള്ളത്. ഒരധഃകൃത വര്‍ഗ്ഗത്തിന്റെ എഴുത്തുകാരന്‍ എന്നാരോ ആക്ഷേപിച്ചിട്ടുണ്ട്. ഞാനതംഗീകരിക്കുന്നു; എന്റെ വര്‍ഗ്ഗത്തിന്റെ ശബ്ദം ഉച്ചത്തില്‍ കേള്‍പ്പിക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ട്.

കൃതികളെ രചിക്കപ്പെടുന്ന കാലഘട്ടത്തിന്റെ കള്ളികളിലൊതുക്കി ചരിത്രപരമായി നിര്‍വചിക്കുന്നതിനോട് യോജിക്കുന്നുണ്ടോ?

സാഹിത്യകൃതികളേയും ചരിത്രത്തേയും വേര്‍തിരിക്കുക. ഇതൊന്നും എനിക്ക് പ്രസക്തിയുള്ള കാര്യങ്ങളല്ല. സാഹിത്യം ഒരു കാലഘട്ടത്തില്‍ രചിക്കപ്പെടുകയും അപൂര്‍വ്വം ചിലത് കാലത്തെ അതിജീവിക്കുകയും ചെയ്യുന്നു. മറ്റു ചിലത് കാലത്തില്‍ ചില ഒച്ചപ്പാടുകളുണ്ടാക്കി നിശ്ശബ്ദമായി തമസ്‌കരിക്കപ്പെടുന്നു. ചരിത്രവും സാഹിത്യവുമെല്ലാം മുഖ്യധാരയിലുള്ളവരെയും ആ സമൂഹങ്ങളെയും പറ്റിയുള്ളതാണ്. ഞങ്ങളുടേത്, പ്രത്യേകിച്ച് ആദിമനിവാസികളുടെ ചരിത്രവും സാഹിത്യവും ഇനിയും സൃഷ്ടിക്കപ്പെടേണ്ടവയാണ്.

എഴുത്തുകാരന്റെ സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത ഒരാള്‍ എങ്ങനെ സമൂഹജീവിയാകും? എഴുത്തുകാരന് മറ്റാരേക്കാളും ഉയര്‍ന്ന ബാധ്യതയാണ് വേണ്ടത്. അയാള്‍ സത്യം പറയാനും ബാധ്യതയുള്ളവനാണ്. ഞാനൊരു തമാശ പറഞ്ഞതല്ല. എന്റെ എളിയ വിശ്വാസമാണ്.

ക്ലാസിക്കുകളെ നിരസിച്ച് നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തെ നിരാകരിക്കുന്നതിനോടുള്ള പ്രതികരണം എന്താണ്?

ക്ലാസിക്കുകളെയും സാംസ്‌കാരിക പാരമ്പര്യത്തെയും നിരാകരിക്കുക എളുപ്പമല്ല. പഴയതൊക്കെ  തല്ലിയുടച്ചും കുഴിച്ചുമൂടിയും നടത്തുന്ന സൃഷ്ടികള്‍ കയ്യേറ്റങ്ങളാണ്. അതിന് അധിനിവേശങ്ങളുടെ ചുവയുണ്ടാകും.

ഒരുകാലത്ത് വച്ചുനടത്തിയിരുന്ന ക്രമങ്ങള്‍ പിന്തുടരുന്നതാണല്ലോ പാരമ്പര്യം. ഒരു പ്രദേശത്തിന്റെ-കൂട്ടത്തിന്റെ അവിടെ, അവര്‍ക്ക് മഹത്തരമായിരുന്നതിനെ മാറ്റിമറിച്ച് മറ്റൊന്ന് നിര്‍മിച്ചുവയ്‌ക്കുക. ക്ലാസിക്കുകളും സാംസ്കാരിക പാരമ്പര്യവും ഏതൊരു സമൂഹത്തിന്റെയും വിലമതിക്കാനാവാത്ത സമ്പത്താണ്. അവ സംരക്ഷിക്കുകയും സംഭരിക്കപ്പെടുകയും തന്നെ വേണം; ദൈനംദിന ജീവിതത്തില്‍ പ്രായോഗികമല്ലെങ്കില്‍പ്പോലും.

അവഗണിക്കപ്പെടുന്നതിന്റെ വേദനയും ചൂഷണം ചെയ്യപ്പെടുന്നതിന്റെ അമര്‍ഷവും മനസ്സില്‍ പേറുന്ന സ്വന്തം കഥാപാത്രങ്ങളുടെ സൃഷ്ടിയെക്കുറിച്ച് എന്തു പറയുന്നു?

കഥാകാരന്മാര്‍, നോവലിസ്റ്റുകള്‍, കവികള്‍ ഇത്തരക്കാരുടെ ഇടയിലൊന്നും എന്നെയോ എന്റെ കൂട്ടരെയോ അനുവാചകരും ആസ്വാദകരും മുമ്പ് പരിചയപ്പെട്ടിട്ടില്ല. മനുഷ്യന്‍ എന്ന അംഗീകാരമുണ്ടായിട്ടല്ലേ മറ്റുള്ളതെല്ലാം. മനസ്സുനിറഞ്ഞ വികാരം ഇല്ലായ്മയും വല്ലായ്മയുമാണ്. ഇതു രണ്ടും സൃഷ്ടിക്കുന്നത് അവഗണനയും ചൂഷണവുമാണ്. അനുഭവങ്ങള്‍ മറ്റാരെയും അനുകരിക്കാതെ ശരിയെന്ന് എനിക്ക് വിശ്വാസമുള്ള എന്റെതന്നെ രീതിയില്‍ ജാഡകളൊന്നുമില്ലാതെ പറഞ്ഞുവയ്‌ക്കുകയാണ്. പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ ഭാഷ കുറച്ചൊക്കെ ഓര്‍മ്മപ്പെടുത്താമെന്നല്ലാതെ ആ ഭാഷകളില്‍ എഴുതിയാല്‍ പ്രയോജനമില്ല. അതുകൊണ്ടാണ് ഞാന്‍ കേരളത്തിലെ മുഖ്യധാരാ ഭാഷയില്‍ എഴുതുന്നത്. മലയാളം എന്റെയുംകൂടി മാതൃഭാഷയാണ്.

ജീവിതാനുഭവങ്ങള്‍ ഏതുതരത്തിലാണ് രചനയെ സ്വാധീനിച്ചിട്ടുള്ളത്?

ഒരനുഭവം രണ്ടുപേരിലുണ്ടാക്കുന്ന പ്രതികരണം ഒരേ രീതിയിലല്ല. തീര്‍ച്ചയായും അനുഭവങ്ങള്‍ തരുന്ന പ്രേരണകൊണ്ടുതന്നെയാണ് ഞാനുമെഴുതുന്നത്. അനുഭവങ്ങളും അറിവുകളുംകൂടി ഒരു മിശ്രിതമാകുമ്പോള്‍ എഴുതേണ്ട കാര്യമായി. അനുഭവത്തിനോ അറിവിനോ തീക്ഷ്ണതയുള്ള അംശത്തിന് പ്രാധാന്യം കൂടും.

എഴുതാതിരിക്കാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ എങ്ങനെയാണ് എത്തിച്ചേര്‍ന്നത്?

പ്രാന്തവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ ചിലരെയൊക്കെ മുഖ്യധാരാ എഴുത്തുകാരില്‍ ചിലര്‍ സാഹിത്യരചനയ്‌ക്ക് കരുക്കളാക്കിയപ്പോള്‍ വലിയ പാളിച്ചകള്‍ വന്നു. സിറ്റിയിലെ എയര്‍കണ്ടീഷന്‍ മുറിയിലിരുന്ന് എഴുതിവയ്‌ക്കാവുന്നതല്ല ആദിവാസി സംസ്കാരവും ജീവിതവും. ആ സമൂഹത്തില്‍ മിക്കതിനും വായ്മൊഴി ഭാഷയേയുള്ളൂ. പാരമ്പര്യമറിയണമെങ്കില്‍ പഴയതലമുറയില്‍പ്പെട്ടവരുമായി ഇടപഴകണം. ഇതിന് ആദ്യം അവരുടെ ഭാഷയറിയണം. ആര്‍ക്കാണ് ഇതിനൊക്കെ നേരം?

പ്രതികരണശേഷിയില്ലാത്ത സമൂഹങ്ങളെപ്പറ്റിയുള്ള തെറ്റായ ധാരണകള്‍ വച്ച് അറപ്പുളവാക്കുന്ന സാഹിത്യരചന നടത്തി അച്ചടിച്ചു വന്നപ്പോള്‍ പലതും ഞാനും വായിച്ചു. ആദിവാസികള്‍ വായിക്കരുത് എന്നൊരു കുറിപ്പ് സൃഷ്ടികളോടൊപ്പമുണ്ടായിരുന്നില്ല.

ഞാന്‍ ജീവിക്കുന്നതു ഞാനായിട്ടല്ലാതെ എഴുതി പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ പത്രാധിപര്‍ക്കെഴുതി. ഒരു വാക്കു മറുപടി തന്നില്ല. സത്യം എന്തെന്ന് കുറച്ചുപേരെയെങ്കിലും അറിയിക്കേണ്ടത് ഒരത്യാവശ്യമാണെന്ന് വന്നപ്പോഴാണ് എഴുതാന്‍ തുടങ്ങിയത്.

Tags: narayananസംവദിക്കുകജന്മഭൂമിNovelist
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഛാവ എന്ന നോവലിന്‍റെ കവര്‍ (ഇടത്ത്) ഛാവ എന്ന സിനിമയില്‍ സാംബാജി മഹാരാജ് ആയി വിക്കി കൗശല്‍(നടുവില്‍)ഛാവ എന്ന നോവല്‍ എഴുതിയ ശിവജി സാവന്ത് (വലത്ത്)
India

ഔറംഗസേബിന്റെ ശവക്കല്ലറ പൊളിക്കാന്‍ മറാത്തക്കാരെക്കൊണ്ട് പറയിപ്പിച്ച ‘ഛാവ’ എന്ന നോവല്‍ ശിവജി സാവന്ത് എഴുതിയത് 45 വര്‍ഷം മുന്‍പ്

Literature

പി.വത്സലയുടെ 3000 പുസ്തകങ്ങള്‍ വായനശാലകള്‍ക്ക് നല‍്കി

Varadyam

ലോഹിതദാസ്: മനുഷ്യപ്പറ്റിന്റെ ദൃശ്യനിര്‍മിതികള്‍

Kerala

എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ എസ് കെ വസന്തന്

Literature

എം.സുധാകരന്‍: ആധുനികോത്തരതയുടെ ആദ്യകഥാകാരന്‍

പുതിയ വാര്‍ത്തകള്‍

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറിയുമായി ഇതര സംസ്ഥാന മോഷണ സംഘം പിടിയില്‍

രാമായണം നാടകം പാകിസ്ഥാനിലെ കറാച്ചിയില്‍ അരങ്ങേറിയപ്പോള്‍ (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ മാറിയോ? പാകിസ്ഥാനിലെ കറാച്ചിയില്‍ രാമയണം നാടകം അരങ്ങേറി

ദൈവത്തിൽ വിശ്വാസമുള്ള ഏതൊരാൾക്കും ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ സംരക്ഷണത്തിനായി കോടതിയെ സമീപിക്കാം ; മദ്രാസ് ഹൈക്കോടതി

വിവിധ പോലീസ് സ്റ്റേഷനുകളിലെ കുപ്രസിദ്ധ കേസുകളിലെ പ്രതി അറസ്റ്റിൽ

സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍

പോലീസിൽ പരാതി നൽകിയത് വിരോധമായി ; വീട്ടിൽ അതിക്രമിച്ച് കയറി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

തിരുമുല്ലവാരം, പാപനാശം എന്നിവിടങ്ങളില്‍ കര്‍ക്കടകവാവ് ബലിതര്‍പണത്തിന് ക്രമീകരണങ്ങള്‍

മോഷ്ടിച്ച കാറിൽ കാമുകിക്കൊപ്പം കറക്കം : മൂവാറ്റുപുഴക്കാരൻ 20കാരൻ തിരുവനന്തപുരത്ത് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies