പറ്റ്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നു തുടങ്ങി. 31 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ വികസനച്ചടങ്ങില്‍ നിന്നും അഞ്ച് ജെഡി (യു) എംഎല്‍എമാരാണ് വിട്ടുനിന്നത്.
പാര്‍ബട്ട എംഎല്‍എ ഡോ. സഞ്ജീവ് കുമാര്‍, റണ്ണിസെയ്ദ് പൂര് എംഎല്‍എ പങ്കജ് കുമാര്‍ മിശ്ര, ബര്‍ബിഘ എംഎല്‍എ സുദര്ശന് കുമാര്‍, മതിഹനി എംഎല്‍എ രാജ് കുമാര്‍ സിങ്ങ്, കേസരിയ എംഎല്‍എ ശാലിനി മിശ്ര എന്നിവരാണ് രാജ് ഭവനില്‍ നടന്ന ചടങ്ങ് ബഹിഷ്കരിച്ചത്. ഈ എംഎല്‍എമാരെല്ലാം ഭൂമിഹാര്‍ ജാതിയില്‍ നിന്നുള്ളവരാണെന്നും പറയുന്നു. വേറെയും അതൃപ്തരായ എംഎല്‍എമാര്‍ ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇവര്‍ പ്രത്യക്ഷത്തില്‍ ഒരു സമരത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല.
മുസ്ലിം സമുദായത്തില്‍ നിന്നും അഞ്ച് മന്ത്രിമാര്‍ ഉണ്ട്. സാമ ഖാന് (ജെഡിയു), മുഹമ്മദ് അഫാഖ് ആലം (കോണ്‍ഗ്രസ്), മുഹമ്മദ് ഷമീം, മുഹമ്മദ് ഇസ്രയേല്‍ മന്‍സൂരി, ഷാനവാസ് ആരം (ആര്ജെജി) എന്നിവരാണ് പുതിയ മന്ത്രിമാര്‍.
പുതുതായി മന്ത്രിസഭയില്‍ ചേര്‍ന്ന 31 മന്ത്രിമാരില്‍ 16 പേരെ തേജസ്വി യാദവിന്റെ ആര്‍ജെഡിയില്‍ നിന്നുള്ളവരാണ്. 11 പേര് നിതീഷ് കുമാറിന്റെ ജെഡിയുവില്‍ നിന്നുള്ളവരും രണ്ട് പേര് കോണ്‍ഗ്രസില്‍ നിന്നും ഉള്ളവരാണ്. എച്ച് എഎം പാര്‍ട്ടിയില്‍ നിന്നുള്ള ജിതിന് രാം മാഞ്ചിയെയും മന്ത്രിയാക്കിയിട്ടുണ്ട്. മൂന്ന് വനിതാ മന്ത്രിമാരുണ്ട്. ജെഡിയുവില്‍ നിന്നും ഷീല കുമാരിയും ലേഷി സിങ്ങും ആര്‍ജെഡിയില്‍ നിന്നും അനിതാ ദേവിയും. ലാലുപ്രസാദ് യാദവിന്റെ രണ്ട് മക്കളും മന്ത്രിമാരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: