ചെന്നൈ : മുന്‍മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ കോര്‍ഡിനേറ്ററുമായിരുന്ന ഒ.പനീര്‍സെല്‍വത്തെ പുറത്താക്കിയ എഐഡിഎംകെ ജനറല്‍ കൗണ്‍സില്‍ തീരുമാനത്തിനെതിരെ മദ്രാസ് ഹൈക്കോടതി. ഡിഎംകെയുടെ നടപടി നിയമ വിധേയമല്ലെന്നും ഹൈക്കോടതി ഉത്തരവിറക്കിയിട്ടുണ്ട്. ഒപ്പം ഒപിഎസിനെ ജനറല്‍ സെക്രട്ടറിയായി അവരോധിച്ചതടക്കം ജൂലൈ 11ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എടുത്ത എല്ലാ തീരുമാനങ്ങളും കോടതി റദ്ദാക്കി.
മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ഡി. ജയചന്ദ്രന്റേതാണ് വിധി. ജനറല്‍ കൗണ്‍സില്‍ പുറത്തിറക്കിയ എല്ലാ തീരുമാനങ്ങളും റദ്ദാക്കി ജൂണ്‍ 23-ന് മുമ്പുള്ള നില പാര്‍ട്ടിയില്‍ തുടരണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഇതോടെ പനീര്‍ സെല്‍വം മുമ്പുണ്ടായിരുന്നത് പോലെ പാര്‍ട്ടി കോ ഓഡിനേറ്ററായും എടപ്പാടി പളനിസാമി പാര്‍ട്ടിയുടെ സഹ കോര്‍ഡിനേറ്ററായും തുടരും. ഡിഎംകെയ്‌ക്ക് വന്‍ തിരിച്ചടിയാണ് ഈ ഉത്തരവ്.
ഇത് കൂടാതെ ഇനി പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ വിളിക്കണമെങ്കില്‍ 30 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. ഇപിഎസിനും ഒപിഎസിനും ഒരുമിച്ചേ ജനറല്‍ കൗണ്‍സില്‍ വിളിക്കാനാകൂ. പാര്‍ട്ടി ബൈലോ പ്രകാരം വര്‍ഷത്തില്‍ ഒരു ജനറല്‍ കൗണ്‍സിലേ വിളിക്കാനാകൂവെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
കഴിഞ്ഞ എഐഡിഎംകെ ജനറല്‍ കൗണ്‍സിലിനോട് അനുബന്ധിച്ച് എടപ്പാടി- ഒപിഎസ് വിഭാഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുക്കുകയും ഇത് സംഘര്‍ഷത്തിലേക്കും നിങ്ങി. ചെന്നൈയിലും തമിഴ്‌നാട്ടിന്റെ പല ഭാഗങ്ങളിലും ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ പതിവായതോടെ ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനം പോലീസ് ഇടപെട്ട് അടച്ചുപൂട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: