കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പിടിയില്‍.കര്‍ണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോഡ് വച്ചാണ് അര്‍ഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അര്‍ഷാദിന്റെ കോഴിക്കോട് പയ്യോളിയിലെ വീട്ടിലും ബന്ധുവീട്ടിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. എന്നിട്ടും കണ്ടെത്താതതിനെ തുടര്‍ന്ന് അര്‍ഷാദിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്നാണ് അര്‍ഷാദ് പിടിയിലായത്.
ഇന്‍ഫോപാര്‍ക്കിലെ ഓക് സോണിയ ഫ്ളാറ്റിലെ 16 നിലയിലാണ് മലപ്പുറം സ്വദേശി സജീവ് കൃഷ്ണയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫ്ളാറ്റിലെ ഡക്ടിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം. സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അര്‍ഷാദാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനത്തിലാണ് അന്വേഷണം തുടര്‍ന്നത്.
സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേര് കൂടെ ഈ ഫ്ളാറ്റില്‍ താമസിച്ചിരുന്നു. മൂന്ന് പേര് കഴിഞ്ഞ ദിവസം ടൂര്‍ പോയി തിരിച്ച് വന്നു ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല. അവര്‍ പുറത്ത് പോയി വെറൊരു മുറിയില്‍ താമസിച്ച് തിരിച്ച് പിറ്റേന്ന് വന്നു ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഡ്യൂപ്ലീക്കേറ്റ് താക്കോല്‍ വച്ച് റൂം തുറന്നു. ഹാളില്‍ രക്തം കണ്ട സുഹൃത്തുക്കളാണ് പോലീസില്‍ വിവരം അറിയിച്ചത്. സംഭവം നടക്കുന്ന സമയം രണ്ട് പേരാണ് ഫ്ളാറ്റിലെ റൂമില്‍ ഉണ്ടായിരുന്നത്.
സജീവ് കൃഷ്ണയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. യുവാവിന്റെ ശരീരത്തില്‍ ഇരുപതിലേറെ മുറിവുകളുണ്ടെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്കും, കഴുത്തിലും നെഞ്ചിലുമാണ് ആഴത്തിലുള്ള മുറിവുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: