തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ റിസര്‍ച്ച് സ്കോര്‍ എന്നത് വെറും കണക്കിലെ കളിയാണെന്ന പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ തള്ളി ലിസി മാത്യു.ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ പങ്കുവഹിച്ച സെലക്ഷന് കമ്മിറ്റി അംഗമാണ് ലിസി മാത്യു.
റിസര്‍ച്ച് സ്കോറില്‍ ജോസഫ് സ്കറിയ എന്നയാള്‍ക്ക് 651ഉം സി. ഗണേഷിന് 645ഉം സ്കോര്‍ ഉള്ളപ്പോള്‍ വെറും 156 മാത്രമുള്ള പ്രിയ വര്‍ഗ്ഗീസിന് നിയമനം നല്കി എന്ന് തെളിയിക്കുന്ന വിവരാവകാശരേഖ കഴിഞ്ഞ ദിവസം സേവ് യൂണിവേഴ്സിറ്റി കാമ്പയിന് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിനെ നിഷേധിച്ച് പ്രിയ വര്‍ഗ്ഗീസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. റിസര്‍ച്ച് സ്കോര്‍ എന്നത് കണക്കിലെ കളിയാണെന്നും അപേക്ഷകരുടെ അവകാശവാദം മാത്രമാണെന്നുമാണ് പ്രിയ വര്‍ഗ്ഗീസ് ആരോപിച്ചത്.
എന്നാല്‍ റിസര്‍ച്ച് സ്കോര്‍ എന്നതില്‍ വാസ്തവമുണ്ടെന്നും ഇത് കണക്കിലെടുത്താണ് സ്ക്രീനിംഗ് കമ്മിറ്റി ഉദ്യോഗാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയതെന്നും സെലക്ഷന് കമ്മിറ്റി അംഗമായിരുന്ന ലിസി മാത്യു പറഞ്ഞു.
തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ട് സമര്‍പ്പിക്കുന്ന ഗവേഷണ പ്രബന്ധങ്ങള്‍ക്ക് കിട്ടുന്ന പോയിന്റാണ് റിസര്‍ച്ച് സ്കോര്‍ എന്നും ഇത് സര്‍വ്വകലാശാല പരിശോധിച്ച് അംഗീകരിച്ച കാര്യമല്ലെന്നും പ്രിയവര്‍ഗ്ഗീസ് വാദിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞുക്കാന്‍ വേണ്ടി നടത്തിയ നടപടിക്രമം നോക്കിയാല്‍ മനസ്സിലാകും. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിച്ച പത്ത് പേരുടെയും ഗവേഷണ പ്രബന്ധങ്ങള്‍ ഉള്‍പ്പെടെ എല്ലാ രേഖകളും പ്രൊ വൈസ് ചാന്‍സലര്‍ സാബു എ ഹമീദ് അധ്യക്ഷനായ സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ചിരുന്നു. ഇതില്‍ നാല് പേരെ ഒഴിവാക്കിയ ശേഷം ആറ് പേരെ അഭിമുഖത്തിന് വിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: