ന്യൂദല്‍ഹി: രാജ്യവിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന ഭയത്താലാണ് കെ.ടി ജലീല്‍ ദല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി കേരളത്തിലേക്ക് മുങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ സന്ദര്‍ശനം കഴിഞ്ഞ് ശനിയാഴ്ച രാത്രി ദല്‍ഹിയില്‍ മടങ്ങിയെത്തിയ ജലീല്‍ ആദ്യ വിമാനത്തില്‍ത്തന്നെ നാട്ടിലേക്ക് പോവുകയായിരുന്നു. നിയമസഭാ സമിതിയുടെ ദല്‍ഹി കേരളാ ഹൗസിലെ സിറ്റിങ് അടക്കമുള്ള പരിപാടികള്‍ക്ക് നില്‍ക്കാതെയാണ് ജലീലിന്റെ ഒളിച്ചോട്ടം. വിഷയത്തില്‍ മാധ്യമങ്ങള്‍ ജലീലിനെ പലവട്ടം സമീപിച്ചെങ്കിലും മറുപടി പറയാതെ ഒഴിഞ്ഞുമാറി.
നിയമസഭാ സമിതിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശന വേളയിലാണ് കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള രാജ്യദ്രോഹ പ്രസ്താവന കെ.ടി. ജലീല്‍ നടത്തിയത്. സംഭവം വിവാദമായതോടെ ജലീല്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് അംഗീകരിക്കാതെ വിഘടനവാദ നിലപാട് തുടര്‍ന്നു.
ഇതോടെ സുപ്രീംകോടതി അഭിഭാഷകനായ ജി.എസ്. മണിയാണ് ജലീലിനെതിരെ ദല്‍ഹി പോലീസ് കമ്മീഷണര്‍ക്കും തിലക് മാര്‍ഗ്ഗ് പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കവേയാണ് കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ജലീല്‍ ദല്‍ഹിയിലെത്തിയത്. ഇതോടെ ജലീലിനെ പോലീസ് ചോദ്യം ചെയ്തേക്കുമെന്ന സ്ഥിതി സംജാതമാവുകയും രാത്രി തന്നെ ജലീല്‍ വിമാനത്താവളത്തിലേക്ക് പോയി നാട്ടിലേക്ക് കടക്കുകയുമായിരുന്നു. ഇന്നലെ കേരളാ ഹൗസില്‍ പ്രവാസിക്ഷേമകാര്യ നിയമസഭാ സമിതിയുടെ സിറ്റിങ് ഉപേക്ഷിച്ചാണ് ജലീല്‍ കേരളത്തിലേക്ക് പോയത്. വിവിധ സംഘടനകള്‍ ഇന്നലെ കേരളാ ഹൗസിലേക്ക് പ്രതിഷേധ പരിപാടികളും പദ്ധതിയിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: