പാലക്കാട് : സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന് വധക്കേസിലെ കൊലയാളികള്‍ ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് സിപിഎം ജില്ലാ നേതൃത്വം. കൊലയാളി സംഘാംഗങ്ങള്‍ വര്‍ഷങ്ങള്‍ മുന്നേ തന്നെ പാര്‍ട്ടി വിട്ടവരാണെന്നും പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു പഞ്ഞു.
അതേസമയം കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സിപിഎമ്മിന്റേത്. ഷാജഹാന്റെ കൊലായളികള്ക്ക് ആര്‍എസ്എസ് സഹായം നല്‍കിയെന്ന് സുരേഷ് ബാബു പറഞ്ഞു. പാലക്കാട് ശ്രീനിവാസന് കൊല്ലപ്പെട്ടപ്പോള്‍ വിലാപയാത്രയില്‍ പങ്കെടുത്തവരാണ് ഇവരെന്നാണ് സുരേഷിന്റെ ആരോപണം.
ഞായറാഴ്ച രാത്രി 9.15 ഓടെയാണ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റ ഷാജഹാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശബരീഷ്, അനീഷ്, നവീന്‍, ശിവരാജന്, സിദ്ധാര്ത്ഥന്, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കേസില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതക കാരണം പോലീസ് അന്വേഷിച്ച് വരികയാണ്. പ്രതികള്‍ പിടിയിലായാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: