ന്യൂദല്‍ഹി : സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 12 പോലീസ് ഉദ്യോഗസ്ഥരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാരത്തിന് അര്‍ഹരായത്. വിജിലന്‍സ് മേധാവി എഡിജിപി മനോജ് എബ്രഹാമിന് രാഷ്ട്രപതിയുടെ മെഡലുണ്ട്.
കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിനും സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാരം ലഭിച്ചു. ഡെപ്യൂട്ടി കമ്മിഷണര്‍ വി.യു.കുര്യാക്കോസ്, എസ്പി പി.എ.മുഹമ്മദ് ആരിഫ്, ട്രെയ്നിങ് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.കെ.സുബ്രഹ്മണ്യന്, എസ്പി പി.സി.സജീവന്, അസിസ്റ്റന്റ് കമ്മിഷണര്‍ കെ.കെ.സജീവ്, ഡപ്യൂട്ടി സൂപ്രണ്ട് അജയകുമാര്‍ വേലായുധന് നായര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി.പ്രേമരാജന്‍, ഡെപ്യൂട്ടി സൂപ്രണ്ട് അബ്ദുല്‍ റഹീം അലി കുഞ്ഞ്, അസിസ്റ്റന്റ് കമ്മിഷണര്‍ രാജു കുഞ്ചന്‍ വെളിക്കകത്ത്, ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ. ഹരിപ്രസാദ് എന്നിവരാണ് മെഡല്‍ നേടിയത്. 1082 ഉദ്യോഗസ്ഥരാണ് ഇത്തവണ പോലീസ് മെഡലിന് അര്‍ഹരായത്. ഇതില്‍ 171 പേര് സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: