എം.പി. ജോസഫ്
പത്രാധിപര്‍ റിപ്പോര്‍ട്ടറെ വിളിച്ചു: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികമാണ്. സ്പെഷല്‍ സ്റ്റോറി എന്തെങ്കിലും?
റിപ്പോര്‍ട്ടര്‍: ഉണ്ടല്ലോ. ആലുവ യുസി കോളജില്‍ ഗാന്ധിജി നട്ട മാവിനെ കുറിച്ച് എഴുതാം.
പത്രാധിപര്‍: അതു നമ്മള് കഴിഞ്ഞ വര്‍ഷം ഗാന്ധി ജയന്തിക്കു കൊടുത്തതല്ലേ?
റിപ്പോര്‍ട്ടര്‍: അതെ.
പത്രാധിപര്‍: അതിനു മുന്‍പത്തെ വര്‍ഷവും കൊടുത്തു എന്നാണോര്‍മ.
റിപ്പോര്‍ട്ടര്‍: കൊടുത്തു.
പത്രാധിപര്‍: എങ്കില്‍ അതിന്റെ തലേക്കൊല്ലവും കൊടുത്തിരിക്കാന്‍ സാധ്യതയുണ്ടല്ലോ.
റിപ്പോര്‍ട്ടര്‍: അതെ. കുറെ വര്‍ഷങ്ങളായി ഗാന്ധി ജയന്തിയും സമാധിയും വരുമ്പോള്‍ നമ്മള് ഗാന്ധിമാവിനെ കുറിച്ചു സ്പെഷല്‍ സ്റ്റോറി എഴുതാറുണ്ട്. അതിന്റെ പിന്നാലെ ചാനലുകാരും കവര്‍ ചെയ്യും.
പത്രാധിപര്‍: അയ്യോ, വേണ്ട. ഒരിക്കല്‍ കൂടി നമ്മളതു കൊടുത്താല്‍ സഹിക്കാനാവാതെ വായനക്കാര്‍ മാവു തന്നെ വെട്ടിക്കളഞ്ഞേക്കും!
പത്രാധിപരുടെ സമയോചിതമായ ഇടപെടല്‍ മൂലം അങ്ങനെ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ഗാന്ധിമാവ് പേനയുടെ കുത്തും പരുക്കും ഏല്ക്കാതെ അതിശയകരമായി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: