തൃശൂര്‍: മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ് (22), ഷാന്റോ (21) എന്നിവരാണ് മരിച്ചത്. വെള്ളച്ചാട്ടത്തിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു.
തൃശൂര്‍: മരോട്ടിച്ചാല്‍ വലൂര്‍ വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് രണ്ട് യുവാക്കള്‍ മരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്. ഇവർ കുളിക്കാനായി വെള്ളച്ചാട്ടത്തിലിറങ്ങിയത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്. കൂടെ ഉണ്ടായിരുന്ന മൂന്നാമത്തെയാള്‍ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ പുറത്തെടുത്തു. പാറയിടുക്കിനിടയില്‍ മുങ്ങിത്താഴ്ന്നാണ് അക്ഷയും സാന്റോയും മരിച്ചതെന്നാണ് എന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.
മഴക്കാലമായതിനാല്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങരുതെന്ന് സംസ്ഥാനതലത്തില്‍ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഇത് അവഗണിച്ച് വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ അപകടം സംഭവിച്ചതാകാമെന്നാണ് നിഗമനം. മൂന്നു പേരും രണ്ട് ബൈക്കുകളിലായാണ് വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്. തുടർന്ന് അക്ഷയും സാൻ്റോയും വെള്ളത്തിലിറങ്ങി. മൂന്നാമത്തെയാൾ ഫോട്ടോ എടുക്കുന്നതിന് വേണ്ടി കരയിൽ നിൽക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: