ന്യൂദല്‍ഹി: ഒരിയ്‌ക്കലും കേടുസംഭവിക്കാത്ത ടെഫ്ളോണ്‍ കോട്ടിംഗ് ഉള്ള നേതാവൊന്നുമല്ല നിതീഷ് കുമാറെന്ന് പ്രശാന്ത് കിഷോര്‍. നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ പ്രതികരണം.
“കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. 2010ല്‍ നിതീഷിന് 117 എംഎല്‍എമാരുണ്ടായിരുന്നു. 2015ല്‍ വെറും 72 എംഎല്‍എമാരായി. ഇപ്പോള്‍ അത് 43 ആയി. പല രാഷ്‌ട്രീയ നിരീക്ഷകരും പറയുന്നത് അദ്ദേഹത്തിന്‍റേത് ടെഫ്ളോണ്‍ പൂശിയ പ്രതിച്ഛായയാണ് എന്നാണ്. എന്നാല്‍ കണക്കുകള്‍ ഇത് കാണിക്കുന്നില്ല”- പ്രശാന്ത് കിഷോര്‍ പറഞ്ഞു.
പ്രധാനമന്ത്രിയാകാനാണ് നിതീഷ് കുമാര്‍ ബിജെപിയുമായുള്ള കൂട്ടുകെട്ട് വിട്ടത് എന്ന വിമര്‍ശനത്തേയും പ്രശാന്ത് കിഷോര്‍ തള്ളി. “ഇദ്ദേഹം ചെയ്ത പരീക്ഷണം ബീഹാറില്‍ മാത്രം ഒതുങ്ങന്നതാണ് അതിന് ദേശീയ തലത്തില്‍ ഒരു പ്രത്യാഘാതമുണ്ടാകുമെന്ന് തോന്നുന്നില്ല. “
“2017 മുതല്‍ 2022 വരെ അദ്ദേഹം ബിജെപിക്ക് ഒപ്പമായിരുന്നു. പിന്നീട് അദ്ദേഹം മഹാഘട്ബന്ധനുമായി പരീക്ഷണം നടത്താമെന്ന് കരുതിക്കാണണം. പക്ഷെ ഇത് പൊതുജനത്തെ സംബന്ധിച്ചിടത്തോളം ഒരു മാറ്റവും വരുത്തുന്നില്ല. പണ്ട് ബിജെപിയ്‌ക്കൊപ്പം പോകുമ്പോഴും നിതീഷ് കുമാറിന്റെ നീക്കം വലിയ പരീക്ഷണമാണെന്ന് പലരും പറഞ്ഞു. പക്ഷെ എന്‍ഡിഎ വീണ്ടും വീണ്ടും കരുത്തരായി. ആര്‍ക്കും അവരെ തൊടാന്‍ കഴിയാത്ത വിധം അവര്‍ ശക്തരായി”- പ്രശാന്ത് കിഷോര്‍ പറഞ്ഞു.
പ്രശാന്ത് കിഷോറിനെ ജനതാദള്‍(യു)വിന്റെ ഭാഗമാക്കാന്‍ പ്രശാന്ത് കിഷോര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ ഇവര്‍ തമ്മിലുള്ള ബന്ധം പിരിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: