ന്യൂദല്‍ഹി: ഇത് രണ്ടാമത്തെ തവണയാണ് മുഖ്യമന്ത്രിയായിരിക്കെ ജനഹിതത്തെ അവഗണിച്ച് നിതീഷ് കുമാര്‍ രാജിവെയ്ക്കുന്നതെന്ന് വിമര്‍ശിച്ച് ലോക് ജനശക്തി പാര്‍ട്ടി നേതാവും അന്തരിച്ച മുന്‍മന്ത്രി രാം വിലാസ് പസ്വാന്റെ മകനുമായ ചിരാഗ് പസ്വാന്.
ബീഹാറില്‍ ഉടനെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അതിന് ശേഷം പുതിയ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നും ചിരാഗ് പസ്വാന് ഗവര്‍ണറോട് ആവശ്യപ്പെട്ടു. നിതീഷ് കുമാറിന്റെ ഭരണത്തിന് കീഴില്‍ വികസനത്തിന്റെ കാര്യത്തില്‍ ബീഹാര്‍ 15 വര്‍ഷം പിന്നിലേക്ക് പോയെന്നും ചിരാഗ് പസ്വാന് ആരോപിച്ചു.
നിതീഷ് കുമാര്‍ ആവശ്യപ്പെട്ടതെല്ലാം ബിജെപി നല്‍കിയെന്നും എന്നിട്ടും നിതീഷ് ബിജെപിയെ വഞ്ചിച്ചെന്നും ചിരാഗ് പസ്വാന് പറഞ്ഞു. തന്റെ സ്വകാര്യ ആഗ്രഹപൂര്‍ത്തീകരണത്തിനാണ് ഇപ്പോള്‍ എന്‍ഡിഎ വിട്ട് കോണ്‍ഗ്രസിനും തേജസ്വിയാദവിനുമൊപ്പം കൈോര്ത്ത് വീണ്ടും മഹാഘട്ബന്ധന് ഉണ്ടാക്കുന്നത്. 2024ല്‍ പ്രധാനമന്ത്രിയാവുക എന്നതാണ് നിതീഷ് കുമാറിന്റെ ലക്ഷ്യം. പണ്ട് ഇതേ മഹാഘട്ബന്ധനെ തള്ളി ബിജെപിയോടൊപ്പം കൂട്ടുകൂടിയ നേതാവാണ് നിതീഷ് കുമാര്‍.- ചിരാഗ് പസ്വാന് വിമര്‍ശിച്ചു.
ബീഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാന്റെ തീരുമാനം ഇതോടെ നിര്‍ണ്ണായകമാവുകയാണ്. ഒരു വശത്ത് നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചശേഷം വീണ്ടും കോണ്‍ഗ്രസും ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി ചേര്‍ന്ന മഹാഘട്ബന്ധന് ഭരണത്തിന് അനുമതി തേടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: