Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

വിട്ടുകൊടുക്കില്ല ഈ കൊനേരു ഹംപി; ഇന്ത്യയുടെ വനിതാ ടീം കിരീടത്തിനരികെ; വീണ്ടും രക്ഷകനായി പ്രഗ്നാനന്ദ

44ാമത് ചെസ് ഒളിമ്പ്യാഡില്‍ ഞായറാഴ്ച പോളണ്ടിനോട് തോറ്റതിന്റെ ആഘാതത്തില്‍ നിന്നും കരകയറിയ കൊനേരു ഹംപി നയിക്കുന്ന ഇന്ത്യയുടെ വനിത ടീം കിരീടത്തിനരികെ. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ഗുകേഷ്, പ്രഗ്നാനന്ദ, നിഹാല്‍സരിന്‍, റൗനക് നയിക്കുന്ന ടീം 2 ഉസ്ബെക്കിസ്ഥാനോട് സമനില വഴങ്ങേണ്ടി വന്നതോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 11:54 pm IST
inSports

മാമല്ലപുരം: 44ാമത് ചെസ് ഒളിമ്പ്യാഡില്‍ ഞായറാഴ്ച പോളണ്ടിനോട് തോറ്റതിന്റെ ആഘാതത്തില്‍ നിന്നും കരകയറിയ കൊനേരു ഹംപി നയിക്കുന്ന ഇന്ത്യയുടെ വനിത ടീം കിരീടത്തിനരികെ. തിങ്കളാഴ്ച നടന്ന പത്താം റൗണ്ടില്‍ കസാഖ് സ്ഥാനെ 3.5-0.5ന് തകര്‍ത്തതോടെ ഇന്ത്യ വനിതാ വിഭാഗം ഒറ്റയ്‌ക്ക്  17 പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്ത്  നിലയുറപ്പിച്ചിരിക്കുകയാണ്. സമാപന ദിവസമായ ചൊവ്വാഴ്ച നടക്കുന്ന അവസാനത്തെ 11ാം റൗണ്ടില്‍ കൂടി വിജയിച്ചാല്‍ ഇന്ത്യ വനിതാ ടീം 1 കിരീടം നേടും.    

പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ഗുകേഷ്, പ്രഗ്നാനന്ദ, നിഹാല്‍സരിന്‍, റൗനക് നയിക്കുന്ന ടീം 2 ഉസ്ബെക്കിസ്ഥാനോട് സമനില വഴങ്ങേണ്ടി വന്നു. ആദ്യം പ്രഗ്നാനന്ദ ഇന്ത്യയ്‌ക്ക് വേണ്ടി വിജയം നല്‍കിയെങ്കിലും മികച്ച ഫോമിലായിരുന്ന ഗുകേഷ് ഉയര്‍ന്നുവരുന്ന ഉസ്ബെകിസ്ഥാന്റെ സൂപ്പര്‍ താരം നോദിര്‍ബെക് അബ്ദുസത്തൊറോവിനോട് പരാജയപ്പെട്ടു. ഉസ്ബെകിസ്ഥാന്റെ ടീനേജ് പ്രതിഭയായ ഗ്രാന്‍റ് മാസ്റ്റര്‍ ജവോഖിര്‍ സിന്‍ഡറോവിനെയാണ് കിംഗ്സ് ഇന്ത്യന്‍ ഡിഫന്‍സില്‍ കളിച്ച് പ്രഗ്നാനന്ദ തോല്‍പിച്ചത്. എന്‍ഡ് ഗെയിമിലുള്ള(ഗെയിമിന്റെ അവസാനഭാഗം) പാടവമാണ് പ്രഗ്നാനന്ദയെ വിജയത്തിലെത്തിച്ചത്. പ്രഗ്നാനന്ദയുടെ ഈ വിജയമില്ലായിരുന്നെങ്കില്‍ ഇന്ത്യ ടീം 2 പോയിന്‍റ് നിലയില്‍ വളരെ പിന്തള്ളപ്പെട്ടുപോയേനെ. 

കാലാളുകളെ വെട്ടിമാറ്റി ശത്രുക്കളെ ദുര്‍ബലമാക്കുന്ന ക്ലാസ്സിക്കല്‍ യൂറോപ്യന്‍ ശൈലിയാണ് സിന്‍ഡറോവ് പിന്തുടര്‍ന്നത്. ഇത് പ്രഗ്നാനന്ദയ്‌ക്ക് അറിയാമായിരുന്നു. ഏതാനും കാലാളുകളെയും കുതിരയെയും പ്രഗ്നാനന്ദ ബലികഴിച്ചു. പക്ഷെ പ്രഗ്നാനന്ദയ്‌ക്ക് വലിയ ലക്ഷ്യമുണ്ടായിരുന്നു. എന്നാല്‍ ആനയെ കരുത്തുറ്റ സ്ഥാനത്ത് നിര്‍ത്തി പ്രഗ്നാനന്ദ മുന്നേറിയിരുന്ന സിന്‍ഡറോവിന്റെ കാലാളുകളെ നിഷ് പ്രഭമാക്കിയതോടെ വേറെ വഴിയില്ലാതെ വന്നു. വൈകാതെ സിന്‍ഡറോവ് അടിയറവ് പറയുകയായിരുന്നു. 

 നിഹാല്‍ സരിനും റൗനകും സമനില നേടിയതോടെ ഇന്ത്യ-ഉസ്ബെകിസ്ഥാന്‍ പോരാട്ടം 2-2ല്‍ കലാശിച്ചു. ഇതോടെ 17 പോയിന്‍റുകള്‍ വീതം നേടിയ ഉസ്ബെകിസ്ഥാനും അര്‍മീനിയയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ അര്‍മീനിയ 3-1ന് അസര്‍ബൈജാനെ തോല്‍പിച്ചതോടെയാണ് 17 പോയിന്‍റ് നേടി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇന്ത്യ ടീം രണ്ട് 16 പോയിന്‍റുകളോടെ മൂന്നാം സ്ഥാനത്തേക്ക് പോയി.  

കൊനേരു ഹംപി തന്നെ പ്രധാന ബോര്‍ഡില്‍ സന്‍സായ അബ്ദുമലിക്കിനെ തോല്‍പിച്ച് ഇന്ത്യയെ മുന്നിലെത്തിച്ചു. പിന്നാലെ താന്യ സച് ദേവും കുല്‍ക്കര്‍ണിയും ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചു. പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി ബിബിസാര അസോബയേവയുമായുള്ള മത്സരത്തില്‍ സമനില പിടിച്ചു.  

ഞായറാഴ്ച പോളണ്ടിനോട് ഏറ്റ തോല്‍വി ഇന്ത്യന്‍ വനിതാ ടീമിനെ ഞെട്ടിച്ചിരുന്നു. കൊനേരുവും താന്യയും ഹരികയും സമനില പിടിച്ചപ്പോള്‍ പോളണ്ടിന്റെ അപാരഫോമില്‍ നില്‍ക്കുന്ന ഒളിവിയയോട് വൈശാലി തോറ്റു. ഇതോടെ ഇന്ത്യ വനിതാ ടീം പോളണ്ട്, ജോര്‍ജ്ജിയ, കസാഖ്സ്ഥാന്‍ എന്നീ ടീമുകളോടൊപ്പം ഒന്നാം സ്ഥാനത്ത് നില്‍ക്കുകയായിരുന്നു. തിങ്കളാഴ്ചത്തെ ജയത്തോടെ ഇന്ത്യ ഒറ്റയ്‌ക്ക് മുന്നിലെത്തി. 

Tags: പ്രഗ്നനാനന്ദവൈശാലിഗുകേഷ്womenഒളിവീയവിശ്വനാഥന്‍ ആനന്ദ്കൊനേരു ഹംപിആര്‍. പ്രഗ്നാനന്ദചെസ്സില്‍ വനിതകള്‍44ാം ചെസ് ഒളിമ്പ്യാഡാപ്രഗ്നാനന്ദചെസ്സ് ഒളിമ്പ്യാഡ്മാമല്ലപുരംഫിഡെ ചെസ്ചെസ് ഒളിമ്പ്യാഡ് 2022ചെസ് ചെന്നൈ 2022
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.