ലഖ് നൗ: ന്യൂനപക്ഷ സമുദായത്തെ പീഢിപ്പിക്കുന്നതാണ് യോഗി ആദിത്യനാഥിന്റെ ബുള്‍ഡോസറെന്ന് വിമര്‍ശിച്ചവരുടെ നാവടങ്ങി. തിങ്കളാഴ്ച യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ നീങ്ങിയത് ശ്രീകാന്ത് ത്യാഗി എന്ന ‘ബിജെപി’യെപോലും മറയാക്കി ഗുണ്ടായിസം നടത്തുന്ന സാമൂഹ്യവിരുദ്ധന്റെ സമ്പന്നന്മാര് താമസിക്കുന്ന കോളനിയിലെ വീടിനോട് ചേര്‍ന്നുള്ള കയ്യേറ്റം പൊളിക്കാന്‍.
ശ്രീകാന്ത് ത്യാഗി ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തിറങ്ങിയതോടെയാണ് ഇയാള്‍ക്കെതിരെ കര്‍ശനമയ നടപടിയെടുക്കാന്‍ യോഗീ സര്‍ക്കാര്‍ തീരുമാനിച്ചത്.
ബുള്‍ഡോസര്‍ ഉപയോഗിക്കുമ്പോള്‍ ന്യൂനപക്ഷ കാര്‍ഡ് ഉപയോഗിച്ച് യോഗിയ്ക്കെതിരെ മുറവിളികൂട്ടുന്നവര്‍ക്ക് താക്കീതാണ് ശ്രീകാന്ത് ത്യാഗിയുടെ വീടിനോട് ചേര്‍ന്നുള്ള അനധികൃത കയ്യേറ്റം പൊളിച്ച നടപടിയെന്ന് അവകാശപ്പെട്ട് നിരവധി ട്വീറ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
നോയിഡയിലെ ഗ്രാന്റ് ഒമാക്സെ സൊസൈറ്റിയിലാണ് തിങ്കളാഴ്ച ബുള്‍ഡോസറുകള്‍ എത്തിയത്. ത്യാഗി താമസിക്കുന്ന റെസിഡന്‍ഷ്യല്‍ പ്രദേശത്തെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും പരാതി ഉയര്‍ന്നിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കോടികള്‍ മതിക്കുന്ന ത്യാഗിയുടെ വീടിനോട് ചേര്‍ന്നുള്ള കയ്യേറ്റം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. നോയിഡ് ഭരണകൂടം തന്നെയാണ് യോഗിയുടെ നിര്‍ദേശപ്രകാരം ബുള്‍ഡോസര്‍ ഉപയോഗിച്ച് കയ്യേറ്റം പൊളിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 (സ്ത്രീക്കെതിരെ ക്രിമിനല്‍ ബലപ്രയോഗം നടത്തല്‍), 323 (സ്വമേധയാ ഉപദ്രവം ഉണ്ടാക്കല്‍), 447 (ക്രിമിനല്‍ അതിക്രമം), 504 (സമാധാനം തകര്‍ക്കുന്ന തരത്തിലുള്ള മനപൂര്‍വ്വമുള്ള അധിക്ഷേപം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ത്യാഗിക്കെതിരെ കേസെടുത്തിരുന്നത്.
തന്റെ കുറ്റകൃത്യങ്ങള്‍ക്ക് ബിജെപിയെപ്പോലും ഉപയോഗിക്കുന്ന ശ്രീകാന്ത് ത്യാഗി ഉടന്‍ കോടതിയില്‍ കീഴടങ്ങുമെന്ന് കരുതുന്നു. കീഴടങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് അദ്ദേഹം സുരജ് പൂര് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ അപേക്ഷ ആഗസ്ത് 10ന് മാത്രമേ പരിഗണിക്കൂ എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ഇതോടെ ശ്രീകാന്ത് ത്യാഗിയെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത വര്‍ധിച്ചു. ശ്രീകാന്ത് ത്യാഗിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജിപി) പ്രശാന്ത് കുമാര്‍ പറഞ്ഞു.
ശ്രീകാന്ത് ത്യാഗിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25000 രൂപ പാരിതോഷികവും യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ബുള്‍ഡോസര്‍ ഉപയോഗിച്ച് ശ്രീകാന്ത് ത്യാഗിയുടെ വീട് പൊളിച്ചതിനെ എതിര്‍ത്ത് പ്രിയങ്ക രംഗത്ത് വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: