തിരുവനന്തപുരം: ജന്മഭൂമി സംഘടിപ്പിക്കുന്ന പുരസ്കാരസന്ധ്യ, വൈഭവ് 2022 ഇന്ന് വൈകിട്ട് 4ന് നെയ്യാറ്റിന്‍കര എസ്എന്‍ ആഡിറ്റോറിയത്തില്‍ നടക്കും. നേരത്തെ പരിപാടി വൈകിട്ട് 5.30ന് നടക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പുരസ്കാരസന്ധ്യയോടനുബന്ധിച്ചു നടക്കുന്ന വികസന സെമിനാര്‍ ഉച്ചയ്ക്ക് 2ന് ആരംഭിക്കും.
വൈകിട്ട് 4ന് പുരസ്കാരസന്ധ്യ കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. കെ. രാജശേഖരന്‍നായര്‍ അധ്യക്ഷത വഹിക്കും. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന് ആമുഖപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് ‘വിഴിഞ്ഞംതുറമുഖവും വികസനവും’ എന്ന വിഷയ ത്തില്‍ സെമിനാര്‍ കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ച ന്തുകൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ജലവിഭവവകുപ്പ് മുന്‍ ഡയറക്ടര്‍ സുഭാഷ് ചന്ദ്രബോസ് മോഡറേറ്ററാകും. വിഴിമം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ നെയ്യാറ്റിന്‍കര നഗരത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വികസനത്തിന് പര്യാപ്തമായ തരത്തില്‍ സാധ്യമാക്കേണ്ട വികസനനിര്ദ്ദേശങ്ങളാകും സെമിനാറില്‍ ഉയര്‍ന്നുവരിക.
പുരസ്കാരസന്ധ്യയില്‍ വിവിധമേഖലയില്‍ പ്രശസ്തരായ വ്യക്തിത്വങ്ങളെ ആദരിക്കും. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുമിക്കണ്ണന്, ജനറല്‍മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡയറക്ടര്‍ ടി. ജയചന്ദ്രനന്‍, സംഘാടക സമിതി കണ്‍വീനര്‍ അതിയന്നൂര്‍ ശ്രീകുമാര്‍, ജനറല്‍ കണ്‍വീനര്‍ അജി ബുധനൂര്‍ എന്നിവരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: