ചെന്നൈ: തമിഴ് സിനിമാമേഖലയിലെ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഫൈനാന്‍സിയേഴ്സിന്റെയും ഓഫീസുകളിലും വീടുകളിലും ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ 26 കോടി രൂപയുടെ കറന്‍സി കണ്ടെടുത്തു. ഏകദേശം വെളിപ്പടുത്താത്ത 200 കോടി രൂപയുടെ വരുമാനവും കണ്ടെത്തി. ആഗസ്ത് 2നായിരുന്നു റെയ്ഡ് നടത്തിയത്.
ചെന്നൈ, മധുരൈ, കോയമ്പത്തൂര്‍, വെല്ലൂര്‍ എന്നിവിടങ്ങളിലെ 40ഓളം ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. മൂന്ന് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയിരുന്നു. കലൈപുലി തനു, എസ് ആര് പ്രഭു, അന്‍ബു ചെഴിയന്‍, ജ്ഞാനവേല്‍ രാജ എന്നിവരുടേതുള്‍പ്പെടെ ഒട്ടേറെ പ്രമുഖ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഓഫീസുകളില്‍ റെയ്ഡ് നടത്തിയിരുന്നു.
കണക്കില്‍പ്പെടാത്ത പണമിടപാടുകളുടെ നിരവധി രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. സിനിമ നിര്‍മ്മാണക്കമ്പനികളില്‍ വന്‍തോതില്‍ നികുതി വെട്ടിപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. രേഖകളില്‍ കാണിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങാണ് സിനിമകളില്‍ നിന്നും ഇവര്‍ക്ക് ലഭിക്കുന്ന യഥാര്‍ത്ഥ വരുമാനമെന്നും കണ്ടെത്തി. ഇങ്ങിനെ കണക്കില്‍ പെടാതെ സമ്പാദിക്കുന്ന പണം അവര്‍ പുറത്ത് വെളിപ്പെടുത്താതെ രഹസ്യബിസിനസുകളില് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അതുപോലെ പുറത്തുവെളിപ്പെടുത്താത്ത ഒട്ടേറെ പേമെന്റുകള്‍ക്കും ഉപയോഗിക്കുന്നതായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: