Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഡീസല്‍ ക്ഷാമം: കെഎസ്ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടം, 35 രൂപ ലഭിക്കുന്ന സര്‍വീസിന് മാത്രം ഡീസല്‍, ഞായറാഴ്ച സര്‍വ്വീസ് നിര്‍ത്തിവെക്കും

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഡിപ്പോകളിലൊന്നിന്റെ ഇന്നത്തെ അവസ്ഥയാണിത്. കാഞ്ഞങ്ങാട് ഡിപ്പോയില്‍ മാത്രം പ്രതിദിനം 2 ലക്ഷത്തിനും 3ലക്ഷത്തിനും ഇടയിലാണ് വരുമാന നഷ്ടമുണ്ടാകുന്നത്. ബുധനാഴ്ച മാത്രം 4 ലക്ഷം രൂപയാണ്‌ നഷ്ടമായത്. അതിനിടെ ഡീസല്‍ ക്ഷാമം ലഘൂകരിക്കാന്‍ ചെയര്‍മാന്റെ പുതിയ ഉത്തരവ് ജീവനക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2022, 10:05 am IST
inKasargod
കാഞ്ഞങ്ങാട് ഡിപ്പോയില്‍ ഡീസല്‍ ക്ഷാമത്തെത്തുടര്‍ന്ന് കയറ്റിയിട്ട ബസുകള്‍, സ്വകാര്യ പമ്പില്‍ നിന്ന് കൊണ്ടുവന്ന ഡീസല്‍ കാസര്‍കോട് ഡിപ്പോ പമ്പില്‍ സ്റ്റോക്ക് ചെയ്യുന്നു

കാഞ്ഞങ്ങാട് ഡിപ്പോയില്‍ ഡീസല്‍ ക്ഷാമത്തെത്തുടര്‍ന്ന് കയറ്റിയിട്ട ബസുകള്‍, സ്വകാര്യ പമ്പില്‍ നിന്ന് കൊണ്ടുവന്ന ഡീസല്‍ കാസര്‍കോട് ഡിപ്പോ പമ്പില്‍ സ്റ്റോക്ക് ചെയ്യുന്നു

കാസര്‍കോട്: ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് മുടങ്ങുന്നത് വഴി ലക്ഷങ്ങളുടെ നഷ്ടം. സര്‍വീസുകള്‍ മിക്കവയും മുടങ്ങിയ ദിവസങ്ങളില്‍ കാസർകോട് ജില്ലയിലെ രണ്ട് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നുള്ള വരുമാന നഷ്ടം 8 ലക്ഷത്തോളമാണ്. കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്നുള്ള വരുമാനമുപയോഗിച്ച് ഇവിടെ ഡീസല്‍ വാങ്ങിയാലും പ്രവര്‍ത്തനം ലാഭകരമാണ്. എന്നാല്‍ കേന്ദ്രീകൃതമായാണ് ഡീസല്‍ വാങ്ങുന്നത്. ഡീസല്‍ ക്ഷാമത്തെ തുടര്‍ന്നു പല ബസുകളും സര്‍വീസുകള്‍ പൂര്‍ണമായി നടത്താതെ ഡിപ്പോയില്‍നിര്‍ത്തിയിട്ടതോടെ നഷ്ടവും വര്‍ദ്ധിച്ചു. കാസര്‍കോട് ഡിപ്പോയില്‍ ശരാശരി 12 ലക്ഷം രൂപ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് ഡീസല്‍ ക്ഷാമം മൂലം സര്‍വീസുകള്‍ മുടങ്ങിയപ്പോള്‍ ലഭിച്ചത് 7 ലക്ഷം മാത്രം. പ്രതിദിന കളക്ഷന്‍ 5 ലക്ഷത്തോളം കുറവാണ്.  

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഡിപ്പോകളിലൊന്നിന്റെ ഇന്നത്തെ അവസ്ഥയാണിത്. കാഞ്ഞങ്ങാട് ഡിപ്പോയില്‍ മാത്രം പ്രതിദിനം 2 ലക്ഷത്തിനും 3ലക്ഷത്തിനും ഇടയിലാണ് വരുമാന നഷ്ടമുണ്ടാകുന്നത്. ബുധനാഴ്ച മാത്രം 4 ലക്ഷം രൂപയാണ്‌ നഷ്ടമായത്. അതിനിടെ ഡീസല്‍ ക്ഷാമം ലഘൂകരിക്കാന്‍ ചെയര്‍മാന്റെ പുതിയ ഉത്തരവ് ജീവനക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. 35 രൂപക്ക് മുകളില്‍ ഇപികെഎം ലഭിക്കുന്ന എല്ലാ ട്രിപ്പുകളും ഓപ്പറേറ്റ് ചെയ്യുന്നതിനായി കളക്ഷനില്‍ നിന്നും സ്വകാര്യ പമ്പില്‍ നിന്ന് ഡീസല്‍ അടിച്ച് സര്‍വീസ് നടത്താവുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു കിലോമീറ്ററില്‍ 35 രൂപ ലഭിക്കാത്ത ബസിന് ഡീസല്‍ അടിച്ച്  ഓപ്പറേറ്റ് ചെയ്താല്‍ യൂണിറ്റധികാരി വ്യക്തിപരമായി ഉത്തരവാദി ആയിരിക്കുമെന്നും പറയുന്നു.  

35 രൂപയില്‍ കൂടുതലുള്ള ട്രിപ്പുകള്‍ കളക്ഷനില്‍ നിന്ന് ഡീസലടിച്ച് ബാക്കി തുക ഡിപ്പോയില്‍ അടച്ചാല്‍ മതി. കൃത്യമായ ബില്ലും കുറച്ചടക്കുന്നതായുള്ള അപേക്ഷയും ബില്ലിനോടൊപ്പം ഉണ്ടായിരിക്കണം. കണ്‍ട്രോളിംങ്ങ് ഇന്‍സ്‌പെക്ടര്‍ ബില്ലും അപേക്ഷയും സാക്ഷ്യപ്പെടുത്തണം. മംഗ്ലൂരു, കാഞ്ഞങ്ങാട് റൂട്ടില്‍ 35 രൂപ ലഭിക്കുമെങ്കിലും മറ്റ് റൂട്ടുകളില്‍ സാധ്യത കുറവായതിനാല്‍ വരും ദിവസങ്ങളില്‍ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന്പൂര്‍ണമായും സര്‍വ്വീസ്മുടങ്ങാനാണ് സാധ്യത. വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ക്ലാസ് സര്‍വ്വീസുകള്‍ വെള്ളിയാഴ്ചയും ശനിയാഴ്‌ച്ചയും ഉച്ചക്ക് ശേഷം കൃത്യമായി ഓപ്പറേറ്റ് ചെയ്യണം. ഞായറാഴ്‌ച്ച ഉച്ചക്ക് ശേഷവും തിങ്കളാഴ്‌ച്ച പൂര്‍ണമായും എല്ലാ ദീര്‍ഘദൂര സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യണമെന്നാണ് ഉത്തരവില്‍ പറയുന്നത്.  

കളക്ഷന്‍ കുറഞ്ഞ സര്‍വ്വീസ് പൂര്‍ണമായും നിര്‍ത്തണമെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ഞായറാഴ്ച പൊതുവെ കളക്ഷന്‍ കുറവായതിനാല്‍ ദീര്‍ഘദൂര സര്‍വ്വീസ് മാത്രമേ ഉണ്ടാകാന്‍ ഇടയുള്ളു.   ഇന്ന് 25 ശതമാനം ബസുകള്‍ ഓടിയാമതിയെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. കാസര്‍കോട് ഡിപ്പോയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ എത്തിയ പതിനായിരം ലിറ്റര്‍ ഡീസല്‍ അന്ന് തന്നെ ബസുകളില്‍ നിറച്ചതോടെ, തീര്‍ന്നെങ്കിലും ഇന്നലെ ഉച്ചയോടെ ഏതാണ്ട് സര്‍വ്വീസുകള്‍ നടത്തി. എന്നാല്‍ വൈകിട്ടോടെ പല ട്രിപ്പുകളും മുടങ്ങി. എന്നാല്‍ ഒരു കാരണവശാലും ദീര്‍ഘദൂരസര്‍വ്വീസായ വൈകിട്ടത്തെ കോട്ടയം സൂപ്പര്‍ ഫാസ്റ്റ്, 8 മണിയുടെ ബംഗളൂരു, 9 മണിയുടെ കോഴിക്കോട് ഫാസ്റ്റ്, കോട്ടയം മിന്നല്‍ എന്നിവ നിര്‍ബ്ബന്ധമായും സര്‍വ്വീസ് നടത്തണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സ്വകാര്യ പമ്പില്‍നിന്ന്600ലിറ്റര്‍ ഡീസല്‍ വാങ്ങി പ്രതി സന്ധി പരിഹരിക്കുകയായിരുന്നു.  

ഡിപ്പോയിലെ വാഹനം പുറത്തുള്ള പമ്പില്‍ പോയി ബാരലില്‍ നിറച്ച് ഡിപ്പോയിലെ പമ്പില്‍ സ്റ്റോക്ക് ചെയ്താണ് നാല് ബസുകള്‍ക്കും അടിച്ച് കൊടുത്തത്.ഡീസല്‍ രൂക്ഷമായ കാഞ്ഞങ്ങാട് ഡിപ്പോയില്‍ ഇന്നലെ 43 ബസുകള്‍ ഓടേണ്ട സ്ഥാനത്താണ് എട്ട് ബസുകളാണ് ഓടിയത്. മറ്റ് ബസുകള്‍  ഡിപ്പോയില്‍ നിര്‍ത്തിയിടുകയായിരുന്നു.അതേ, സമയം ഒരു ബസ് ഒഴികെ കാസര്‍കോട് ഡിപ്പോയിലെ മുഴുവന്‍ ബസുകളും ഇന്നലെ സര്‍വ്വീസ് നടത്തിയിരുന്നു.

 തുടര്‍ച്ചയായി സര്‍വീസുകള്‍ മുടങ്ങുന്നത് കാരണം പതിവ് യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിക്കാനും തുടങ്ങിയിട്ടുണ്ട്. സ്ഥിരം യാത്രക്കാരെ നഷ്ടപ്പെടുന്നത് കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ വരുമാന നഷ്ടമുണ്ടാക്കുമെന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.

Tags: kasargodസേവനംകെഎസ്ആര്‍ടിസിdiesel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.