Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

തായ്‌വാനില്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍

ഏഷ്യാ സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായാണ് പെലോസി തായ്‌വാനിലെത്തിയത്. ചൈനയുടെ രോഷം ക്ഷണിച്ചുവരുത്തിയ ഈ സന്ദര്‍ശനത്തിന്റെ അലയൊലികള്‍ ഇനിയും തുടരും. ചൈനയുടെ ആഭ്യന്തരവിഷയത്തില്‍ യുഎസ് ഇടപെടരുതെന്ന അവരുടെ ആവശ്യം തള്ളപ്പെട്ടു. ഇതിനു പുറമെ ജനാധിപത്യത്തിനു പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് യുഎസ് ജനപ്രതിനിധി സഭാംഗങ്ങളുടെ സംഘം തയ്‌വാനിലെത്തിയതെന്ന പെലോസിയുടെ പ്രഖ്യാപനവും ചൈനയ്‌ക്കുള്ള അടിയായി. ഇന്ത്യ-പസിഫിക് മേഖലയിലെ സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും യുഎസിന്റെ പിന്തുണ വാഗ്ദാനവും ചൈനയെ ഉന്നം വച്ചുള്ളതാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 4, 2022, 05:47 am IST
inMain Article

സന്തോഷ് മാത്യു

തായ്‌വാനെ ചൊല്ലി ചൈനയും അമേരിക്കയും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ തായ്‌വാനുമേല്‍ ഉരുണ്ടുകൂടിക്കഴിഞ്ഞു. ചൈനയുടെ കടുത്ത മുന്നറിയിപ്പുകള്‍ അവഗണിച്ച് അമേരിക്കന്‍ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനില്‍ എത്തിയതോടെ മേഖല യുദ്ധസമാന അന്തരീക്ഷത്തിലേക്ക് നീങ്ങി. മലേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഓഗസ്റ്റ് 2 ചൊവ്വ രാത്രിയാണ് പെലൊസി തായ്‌പേയില്‍ വിമാനമിറങ്ങിയത്. തങ്ങളുടെ ഭൂപ്രദേശമായ തായ്‌വാനില്‍ അമേരിക്ക ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ചൈന യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു.  

ചൈന നയത്തിന്റെ ലംഘനമാണ് അമേരിക്ക നടത്തിയതെന്നാണ് ചൈന പ്രതികരിച്ചത്. സന്ദര്‍ശനത്തെ സംഘര്‍ഷത്തിലേക്ക് കൊണ്ടു പോകേണ്ടെന്നാണ് വൈറ്റ് ഹൗസ് പ്രതികരണം. ഏതായാലും അമേരിക്കയുടെ നാലു യുദ്ധക്കപ്പല്‍ നേരത്തേതന്നെ തായ്‌വാന്റെ കിഴക്കന്‍തീരത്ത് തമ്പടിച്ചിട്ടുണ്ട്. ഇതോടെ രണ്ടു വന്‍ ശക്തികള്‍ നേര്‍ക്കുനേര്‍ വന്നു കഴിഞ്ഞിരിക്കുന്ന ഭീതിദമായ സാഹചര്യമാണുള്ളത്.

ചൈന അവകാശവാദമുന്നയിക്കുമ്പോഴും തായ്‌വാന്‍ സ്വയംഭരണ രാജ്യമായി തുടരുകയാണ്. രാജ്യത്തെ സ്വാതന്ത്ര്യവാദികള്‍ക്ക് പിന്തുണയെന്നോണമാകും പെലോസിയുടെ സന്ദര്‍ശനം വിലയിരുത്തപ്പെടുക. 1997ല്‍ അന്നത്തെ സ്പീക്കര്‍ ന്യൂട്ട് ഗിംഗ്‌റിച്ചിനുശേഷം രാജ്യത്തെത്തുന്ന യുഎസിലെ ഉന്നത പദവിയുള്ള വ്യക്തിയാണ് പെലോസി. ‘ഏകീകൃത ചൈന’ എന്ന നയത്തില്‍ വിശ്വസിക്കുന്ന ചൈന, തായ്‌വാനെ അവരുടെ ഭാഗമായാണ് കാണുന്നത്. എന്നാല്‍, തായ്‌വാന്‍ ഒരു സ്വതന്ത്ര രാഷ്‌ട്രമാണ് എന്ന വസ്തുത യുഎസ് അംഗീകരിക്കുന്നുണ്ട്. തന്റെ ഏഷ്യന്‍ പര്യടനത്തിനിടയില്‍, തായ്‌വാന്‍ സന്ദര്‍ശിക്കാനുള്ള യുഎസ് സ്പീക്കറുടെ തീരുമാനം തായ്‌വാന്റെ അസ്തിത്വം ഊട്ടിയുറപ്പിക്കുന്നൊരു നടപടിയായാണ് ചൈന കാണുന്നത്. അതാണ് ചൈനയെ ചൊടിപ്പിക്കുന്നതും.

അമേരിക്കയില്‍ പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ എന്തെങ്കിലും സംഭവിച്ചാല്‍, ജനപ്രതിനിധി സഭയിലെ സ്പീക്കര്‍ അടുത്ത പ്രസിഡന്റാകേണ്ട വ്യക്തിയാണ്. അത്രത്തോളം ഉയര്‍ന്ന പദവി വഹിക്കുന്ന ഒരു വ്യക്തി തായ്‌വാന്‍ സന്ദര്‍ശിക്കുന്നതിലെ രാഷ്‌ട്രീയ പ്രത്യാഘാതമാണ് ചൈന ഭയപ്പെടുന്നത്. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ നിലപാട്. ബലം പ്രയോഗിച്ചാണെങ്കിലും തായ്‌വാനെ തങ്ങളുടെ ഭാഗമാക്കണമെന്ന നിലപാടും അവര്‍ക്കുണ്ട്.

പെലോസി എന്ന 82 കാരി ഏഷ്യ സന്ദര്‍ശനത്തിന് തുടക്കമിട്ട് സിംഗപ്പൂരിലാണ് ആദ്യമെത്തിയത്. അവിടെ അവര്‍ പ്രധാനമന്ത്രി ലീ സിയെന്‍ ലൂങ്, പ്രസിഡന്റ് ഹലിമാ യാക്കോബ്, മറ്റു മന്ത്രിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഉക്രയിന്‍ യുദ്ധം, കൊവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഓഗസ്റ്റ് രണ്ടിന് മലേഷ്യയിലെത്തി അധോസഭാ സ്പീക്കര്‍ അസര്‍ അസീസന്‍ ഹാരൂണുമായി പെലോസി കൂടിക്കാഴ്ച നടത്തി. ഇന്ന് അവര്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കും.

പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചാല്‍ ചൈനീസ് സൈന്യം നോക്കിനില്‍ക്കില്ലെന്ന് വിദേശമന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ നേരത്തെ പറഞ്ഞിരുന്നു. തായ്‌വാന്‍ വിഷയത്തില്‍ തീക്കളി വേണ്ടെന്ന്  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ചൈനീസ്പ്രസിഡന്റ് ഷി ജിന്‍പിങ് മുന്നറിയിപ്പും നല്‍കി. ജൂലൈ അവസാനത്തില്‍ ഇരു നേതാക്കളും നടത്തിയ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടെലിഫോണ്‍ സംഭാഷണത്തിലായിരുന്നു മുന്നറിയിപ്പ്‌നല്‍കിയത്. തായ്‌വാന്‍ ചൈനയുടെ ഭാഗമായ സ്വയംഭരണ പ്രദേശമാണെന്ന് വ്യക്തമാക്കിയ ഷി, തീകൊണ്ട് കളിക്കുന്നവര്‍ തീയാല്‍ത്തന്നെ ഒടുങ്ങുമെന്ന് ഓര്‍മിപ്പിച്ചു. ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്താനുള്ള സാധ്യത പരിശോധിച്ചു വരുന്നതായി ഇതിനിടെ വൈറ്റ് ഹൗസ് അറിയിച്ചു. നവംബറില്‍ ഇന്തോനേഷ്യയില്‍ ജി 20 ഉച്ചകോടിയില്‍ ഷി പങ്കെടുക്കും. ഇതിനോടനുബന്ധിച്ചായിരിക്കും കൂടിക്കാഴ്ച.

ചൈന ഇപ്പോള്‍തന്നെ ലോകത്തെ രണ്ടാമത്തെ ശക്തിയാണ്. റഷ്യ അവരുടെ കൂടെയുണ്ട്-തായ്‌വാന്‍ വിഷയത്തിലും. ആധുനിക ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കക്കും സഖ്യകക്ഷികള്‍ക്കുമെതിരായി തുല്യശക്തികളെന്ന നിലക്ക് ചൈനയും റഷ്യയും ശാക്തിക മത്സരത്തിനൊരുമ്പെടുന്നത്. 2001 ഡിസംബറില്‍ ചൈന വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ ഭാഗമായതോടെ ലോകമെമ്പാടും ഉപഭോഗവസ്തുക്കള്‍ കയറ്റിയയക്കുന്ന ഒരു വാണിജ്യകേന്ദ്രമായി മാറി. അതിവേഗമാണ് ചൈന ആധുനിക സാങ്കേതികവിദ്യയുടെയും അതോടൊപ്പം നയതന്ത്രങ്ങളുടെയും കേന്ദ്രമായത്. ഡോളറിന്റെ അപ്രമാദിത്വം ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. റഷ്യ എണ്ണവില ‘റൂബിളി’ലാണ് സ്വീകരിക്കുന്നത്. റഷ്യയും ചൈനയും അവരുടെ സാമ്പത്തികസംവിധാനങ്ങള്‍ പരസ്പരം ലയിപ്പിക്കാന്‍ തീരുമാനിക്കുകയാണ്. ചൈനയുടെ യുവാന്‍ കറന്‍സി അന്താരാഷ്‌ട്രതലത്തില്‍ ഡോളറിനു പകരം ഉപയോഗിക്കാവുന്നതാണെന്ന് റഷ്യ വാക്കു കൊടുത്തു. ഇത് അമേരിക്കയെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.

25 വര്‍ഷത്തിനിടെ തായ്‌വാന്‍ സന്ദര്‍ശിക്കുന്ന ഏറ്റവും മുതിര്‍ന്ന അമേരിക്കന്‍ നേതാവാണ് നാന്‍സി. തായ്‌വാന്‍ സന്ദര്‍ശനം  ജനാധിപത്യത്തെ പിന്തുണയ്‌ക്കുന്നതിനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബന്ധതയെ മാനിക്കുന്നതാണെന്നും യുഎസിലെ 1979ലെ തായ്‌വാന്‍ റിലേഷന്‍ ആക്ടിന് വിരുദ്ധമല്ലെന്നും പെലോസി തായ്‌വാനില്‍ ഇറങ്ങിയ ശേഷം ട്വീറ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് ചൈനയിലെ അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തി ചൈന പ്രതിഷേധമറിയിച്ചു.  

ഏഷ്യാ സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായാണ് പെലോസി തായ്‌വാനിലെത്തിയത്. ചൈനയുടെ രോഷം ക്ഷണിച്ചുവരുത്തിയ ഈ സന്ദര്‍ശനത്തിന്റെ അലയൊലികള്‍ ഇനിയും തുടരും. ചൈനയുടെ ആഭ്യന്തരവിഷയത്തില്‍ യുഎസ് ഇടപെടരുതെന്ന അവരുടെ ആവശ്യം തള്ളപ്പെട്ടു. ഇതിനു പുറമെ ജനാധിപത്യത്തിനു പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് യുഎസ് ജനപ്രതിനിധി സഭാംഗങ്ങളുടെ സംഘം തയ്‌വാനിലെത്തിയതെന്ന പെലോസിയുടെ പ്രഖ്യാപനവും ചൈനയ്‌ക്കുള്ള അടിയായി. ഇന്ത്യ-പസിഫിക് മേഖലയിലെ സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും യുഎസിന്റെ പിന്തുണ വാഗ്ദാനവും ചൈനയെ ഉന്നം വച്ചുള്ളതാണ്.

Tags: chinaamericaതയ്വാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.