കൊല്ലം: ലെയ്സ് നല്‍കാത്തതിന് പത്തൊന്‍പതുകാരനെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠന് ആണ് അറസ്റ്റിലായത്. കൊല്ലം വാളത്തുങ്കലില്‍ ഇന്നലെയായിരുന്നു കേസിന് ആസ്പദമായ സംഭവം.
പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനെയാണ് ഒരു സംഘം ആളുകള്‍ മര്‍ദിച്ചത്. യുവാവിന്റെ കൈവശം ഉണ്ടായിരുന്ന ലെയ്സ് പായ്ക്കറ്റില്‍ നിന്ന് ലെയ്സ് തരുമോ എന്ന് പ്രതികള്‍ ചോദിച്ചിരുന്നു. ഇല്ലെന്ന് മറുപടി നല്കിയപ്പോള് മര്‍ദിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് നീലകണ്ഠന് മര്‍ദനമേറ്റത്.
കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ലെയ്സ് ചോദിച്ചാണ് മര്‍ദ്ദനമെന്നായിരുന്നു ആക്രമണത്തിനിരയായ നീലകണ്ഠന്റെ മൊഴി. ഇവരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നീലകണ്ഠന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്താണ് വീഡിയോ എടുത്തത്. ഈ യുവാവിനെയും പ്രതികള്‍ മര്‍ദിച്ചിരുന്നു. യുവാക്കളെ മര്‍ദ്ദിച്ചതിന് പ്രതികള്‍ക്കെതിരെ പോലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: