Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയോര മേഖല തീവ്രവാദികളുടെ ഗ്രീന്‍ ചാനല്‍; കേരളത്തിലേക്ക് എത്തുന്നത് വെള്ളറട വഴി; സാദ്ദിഖ് ബച്ച എത്തിയതും ഇതേ മാര്‍ഗം

കളിയിക്കാവിളയില്‍ പോലീസുദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന സംഭവത്തിലെ പ്രതികള്‍ ഉപയോഗിച്ചതും ഇതേ മാര്‍ഗമാണ്. കളിയിക്കാവിള ആക്രമണത്തിന്റെ സൂത്രധാരന്‍ സെയ്ദലവി താമസിച്ചതും ഇതേ റൂട്ടിലെ മലയോര മേഖലയായ വിതുരയിലാണ്. കൂടാതെ ഈ സംഘത്തിന് സഹായം ചെയ്തവരെ തമിഴ്‌നാട് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്ത് വെള്ളറട-തെങ്കാശി റൂട്ടിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2022, 09:28 am IST
in Kerala

തിരുവനന്തപുരം: കഴിഞ്ഞ ദിവസം എന്‍ഐഎ പരിശോധനയ്‌ക്ക് എത്തിയ വട്ടിയൂര്‍ക്കാവ് കല്ലുമലയിലെ ഭാര്യവീട്ടിലേക്ക് സാദ്ദിഖ് ബച്ച എന്ന തീവ്രവാദി എത്തിയിരുന്നത് മലയോര മേഖല വഴി. കേരള അതിര്‍ത്തിയില്‍ വേണ്ടത്ര പരിശോധനകള്‍ ഉണ്ടാകാത്തതിനാല്‍ മലയോര മേഖല തീവ്രവാദികളുടെ ഗ്രീന്‍ ചാനലാകുന്നു.  

തമിഴ്‌നാട്ടില്‍ നിന്നും തൃപ്പരപ്പ് വഴി വെള്ളറടയിലെ അതിര്‍ത്തി വഴിയാണ് സാദ്ദിഖ് ബച്ച കേരളത്തിലേക്ക് വന്നിരുന്നതെന്നാണ് വിവരം. പനച്ചുംമൂട്, ഊരമ്പ്, കാരക്കോണം, ആര്യങ്കാവ് വഴിയെല്ലാം തീവ്രവാദികള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാം. ഇവിടെങ്ങും കാര്യമായ പരിശോധന ഇല്ല.  

കളിയിക്കാവിളയില്‍ പോലീസുദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന സംഭവത്തിലെ പ്രതികള്‍ ഉപയോഗിച്ചതും ഇതേ മാര്‍ഗമാണ്. കളിയിക്കാവിള ആക്രമണത്തിന്റെ സൂത്രധാരന്‍ സെയ്ദലവി താമസിച്ചതും ഇതേ റൂട്ടിലെ മലയോര മേഖലയായ വിതുരയിലാണ്. കൂടാതെ ഈ സംഘത്തിന് സഹായം ചെയ്തവരെ തമിഴ്‌നാട് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്ത് വെള്ളറട-തെങ്കാശി റൂട്ടിലാണ്. അവരില്‍ നിന്നും തോക്കും കണ്ടെടുത്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്  ബോംബു കണ്ടെടുത്തതും തീവ്രവാദ പരിശീലനം നടന്നുവെന്ന് വ്യക്തമായതുമായ പത്തനംതിട്ട പാടം, കോന്നി വനമേഖലകളും ഈ റൂട്ടിലാണ്. അതിന്  പിന്നാലെ ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെടുത്തതും ഈ റൂട്ടിലാണ്. ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും പോലീസ് ഇതുവരെയും ഈ മേഖലയില്‍ കൃത്യമായ പരിശോധന നടത്താന്‍ തയ്യാറായിട്ടില്ല.  

സാദ്ദിഖ് ബച്ച താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവ് മഞ്ചാടി മൂട്ടിലും കല്ലുമലയിലുമൊക്കെ ഇയാള്‍ക്ക് പ്രാദേശിക തലത്തില്‍ സഹായം ലഭിച്ചിരുന്നു.  ഇയാളുടെ വിവരങ്ങള്‍, ചിത്രങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി കേരളാ പോലീസിന് അറിയിപ്പു നല്‍കിയിട്ടും പരിശോധന ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം.

Tags: keralaterrorists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.