ന്യൂദല്‍ഹി: ദല്‍ഹി നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്ഥാനത്ത് ഇഡി റെയ്ഡ്. കേസില്‍ സോണിയ ഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്.
നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്ന് തവണയായി ഇത്തരത്തില്‍ സോണിയയെ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ പവന് ബന്‍സാല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരും ചോദ്യം ചെയ്യപ്പെട്ടു. ഏകദേശം അഞ്ച് ദിവസത്തോളമായി 50 മണിക്കൂറോളം സമയം രാഹുല്‍ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തിരുന്നു.
പരിശോധനയില്‍ ചില രേഖകള്‍ കൂടുതല്‍ പരിശോധനക്കായി ഇഡി കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. പല കേസുകളുമായ ബന്ധപ്പെട്ട് രാജ്യത്ത് 12 ഇടങ്ങളില്‍ ഇന്ന് ഇഡിയുടെ പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: