കൊച്ചി: ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനത്തില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായെന്ന് ആവര്‍ത്തിച്ച് സ്വപ്ന സുരേഷ്. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയാണ് ഷാര്‍ജ ഭരധികാരിയുടെ യാത്രാ റൂട്ട് മാറ്റിയതെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരിന്റെയും നിര്‍ദ്ദേശം അനുസരിച്ചാണ് ക്ലിഫ് ഹൗസില്‍ എത്തിച്ചതെന്നുമാണ് സ്വപ്ന ആരോപിക്കുന്നത്.
കോഴിക്കോട്ടേക്കാണ് ഷാര്‍ജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട്. തിരുവനന്തപുരത്തെ പരിപാടിയെ കുറിച്ചോ ക്ലിഫ് ഹൗസ് സന്ദര്‍ശനത്തെ കുറിച്ചോ വിദേശകാര്യ മന്ത്രാലത്തെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃതം ചെയ്തു. മുഖ്യമന്ത്രിയുടേയും ശിവശങ്കറിന്റെയും നിര്‍ദ്ദേശമനുസരിച്ച് താനാണ് മനോജ് എബ്രഹാമിനെ വിവരമറിയിച്ച് ലീലാ ഹോട്ടലിനെ ഡ്യൂട്ടി ചുമതലയിലുള്ള എസ്പിയോട് ഷാര്‍ജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലേക്ക് നേരിട്ടുള്ള സന്ദര്‍ശനത്തിന് എത്തിക്കാന്‍ ആവശ്യപ്പെട്ടത്. വീണാ വിജയന്റെ ഐടി ബിസിനസിന് വേണ്ടിയായിരുന്നു ഇതെല്ലാം ചെയ്തതെന്നും സ്വപ്ന പറഞ്ഞു.
വീണാ വിജയന്, കമല വിജയന്, കെ ടി ജലീല്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും അത് ഉടന്‍ തന്നെ മാദ്ധ്യമങ്ങള്‍ക്ക് കൈമാറുമെന്നും സ്വപ്ന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: