തിരുവനന്തപുരം: ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന തീരദേശ സംരക്ഷണ സമരത്തില്‍ സ്‌പെയിന്‍ സ്വദേശിനിയുടെ സാന്നിദ്ധ്യം. കേന്ദ്ര രഹസ്യാനേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. പത്താം ദിനത്തിലെ സമരത്തില്‍ കന്യാസ്ത്രീകളുടെ കൂട്ടത്തിലാണ് സ്‌പെയിന്‍ സ്വദേശിനിയും പങ്കെടുത്തത്.
സിറ്റേഴ്‌സ് ഹോസ്പിറ്റലേഴ്‌സ് എന്ന സ്ഥാപനത്തിലെ സന്നദ്ധ പ്രവര്‍ത്തക എലിസ എന്നാണ് പരിചയപെടുത്തിയത്.കത്തോലിക്കാ സഭയിലെ സ്ത്രീ മതവിഭാഗമായ സിസ്‌റ്റേഴ്‌സ് ഹോസ്പിറ്റലേഴ്‌സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്. രോഗികളെ, പ്രത്യേകിച്ച് മാനസിക പരിചരണം ആവശ്യമുള്ളവരെ, മാനസിക രോഗമോ ബൗദ്ധിക വൈകല്യമോ ഉള്ളവരെ സേവിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
എലിസ അഞ്ചു മാസമായി കേരളത്തിലുണ്ട്. ഇവരുടെ സംഘടനയ്‌ക്ക് സ്‌പെയിനിലും സ്ഥാപനമുണ്ട്. സഭയുടെ നിയന്ത്രണത്തിലുള്ള ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടും എലിസ പ്രവര്‍ത്തിച്ചിരുന്നതായി വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ടും വിസയും വിവരങ്ങള്‍ കേന്ദ്രരഹസ്യാന്വേഷണ വിഭാഗം ശേഖരിക്കും. വിസാ നിയമങ്ങള്‍ അനുസരിച്ച് വിദേശ പൗരന്‍ രാജ്യത്തിനുള്ളിലെ സമരങ്ങളിലോ പ്രതിധങ്ങളിലോ പങ്കെടുക്കുന്നത് കുറ്റകരമാണ്.
















