Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കിയില്‍ ഭൂചലനം; പ്രഭവ കേന്ദ്രം കണ്ടെത്താനായില്ല,അളക്കാന്‍ ഉപയോഗിക്കുന്നത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള അനലോഗ് മാപിനി

ഇന്നലെ പുലര്‍ച്ചെ 1.48ന് ശേഷം രണ്ട് ഭൂചലനങ്ങളാണ് മേഖലയില്‍ അനുഭവപ്പെട്ടത്. ആദ്യ ചലനത്തിന് ശേഷം 40 സെക്കന്റ് കഴിഞ്ഞാണ് തുടര്‍ച്ചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.4 ആണ് തീവ്രത രേഖപ്പെടുത്തിയത്. കല്യാണത്തണ്ട്, ഇരട്ടയാര്‍, ഇടിഞ്ഞമല, തൊമ്മന്‍കുത്ത്, കുടയത്തൂര്‍ തുടങ്ങിയ മേഖലകളില്‍ ചലനം അനുഭവപ്പെട്ടു. സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ കീഴില്‍ നെടുങ്കണ്ടം ചോറ്റുപാറയിലെ ഡിജിറ്റല്‍ മാപിനിയിലാണ് ഈ തീവ്രത രേഖപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2022, 10:03 am IST
inKerala

ഇടുക്കി: ഇടുക്കി ജലസംഭരണി ഉള്‍പ്പെടുന്ന മേഖലകളില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ വൈകിയും കെഎസ്ഇബി അധികൃതര്‍ക്ക് ഇതിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താനായിട്ടില്ല.രാജ്യത്തെ തന്നെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നായ ഇടുക്കി സ്ഥിതി ചെയ്യുന്ന മേഖലയില്‍ ഇപ്പോഴും ഭൂചലനം അളക്കാന്‍ ഉപയോഗിക്കുന്നത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള അനലോഗ് മാപിനികള്‍. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള അണക്കെട്ടായ മുല്ലപ്പെരിയാറടക്കം ഹൈറേഞ്ച് മേഖലയില്‍ മാത്രം ഒരു ഡസണിലധികം ജലസംഭരണികളാണുള്ളത്. എന്നാല്‍ എവിടെയങ്കിലും ഒരു അപകടമുണ്ടായാല്‍ അത് കൃത്യ സമയത്ത് പുറംലോകത്ത് എത്തിക്കാന്‍ ഇടുക്കിയിലൊരിടത്തും സംവിധാനമില്ല.

ഇന്നലെ പുലര്‍ച്ചെ 1.48ന് ശേഷം രണ്ട് ഭൂചലനങ്ങളാണ് മേഖലയില്‍ അനുഭവപ്പെട്ടത്. ആദ്യ ചലനത്തിന് ശേഷം 40 സെക്കന്റ് കഴിഞ്ഞാണ് തുടര്‍ച്ചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.4 ആണ് തീവ്രത രേഖപ്പെടുത്തിയത്. കല്യാണത്തണ്ട്, ഇരട്ടയാര്‍, ഇടിഞ്ഞമല, തൊമ്മന്‍കുത്ത്, കുടയത്തൂര്‍ തുടങ്ങിയ മേഖലകളില്‍ ചലനം അനുഭവപ്പെട്ടു. സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ കീഴില്‍ നെടുങ്കണ്ടം ചോറ്റുപാറയിലെ ഡിജിറ്റല്‍ മാപിനിയിലാണ് ഈ തീവ്രത രേഖപ്പെടുത്തിയത്.

കെഎസ്ഇബിയുടെ ഇടുക്കി, കുളമാവ്, ആലടി എന്നിവിടങ്ങളിലെ ഭൂകമ്പമാപിനികളില്‍ ചലനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയില്‍ 3.1ഉം 2.95മാണ് രേഖപ്പെടുത്തിയത്. കുളമാവ് 2.80, 2.75 ആലടി 2.95, 2.93 എന്നിങ്ങനെയാണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഡിജിറ്റല്‍ മാപിനിയില്ലാത്തതിനാല്‍ ഈ അളവുകളെ കെഎസ്ഇബി തന്നെ തള്ളുകയാണ്.ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിച്ച് എടുക്കുന്നതാണ് ഈ സംവിധാനം. ഏരെ സങ്കീര്‍ണ്ണമായ ഈ പ്രകൃയയില്‍ ചെറിയ തെറ്റുകള്‍ പോലും അളവില്‍ വലിയ വ്യത്യാസം ഉണ്ടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനാല്‍ തന്നെ പെട്ടെന്ന് ഭൂചലനങ്ങളുടെ അളവുകള്‍ രേഖപ്പെടുത്തുക പ്രായോഗികമല്ല.  

ഏറെ കണക്ക് കൂട്ടലുകള്‍ നടത്തിയാണ് പ്രഭവ കേന്ദ്രമടക്കം കെഎസ്ഇബി കണ്ടെത്തുന്നത്. ഇടുക്കിയില്‍ നിന്നും 30-35 കിലോമീറ്റര്‍ അകലെ അടിമാലി മേഖലയാണ് പ്രഭവ കേന്ദ്രമെന്നാണ് നിഗമനം. ചോറ്റുപാറയിലെ ഡിജിറ്റല്‍ മാപിനി പലപ്പോഴും തകരാറിലാകുന്നത് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിന് തടസമാകാറുണ്ട്. ഇത്തരത്തിലുള്ള മാപിനി സ്ഥാപിച്ചാല്‍ അതിവേഗത്തില്‍ തന്നെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കണക്കുകള്‍ മൊബൈല്‍ ഫോണിലടക്കം എത്തും.

ഇതിന് മുമ്പ് 2021 നവംബര്‍ 17ന് 1.9 തീവ്രത രേഖപ്പെടുത്തിയ ചലനം ഉണ്ടായിരുന്നു. നേരത്തെ തുടര്‍ച്ചയായ ചലനങ്ങള്‍ ഉണ്ടായതോടെ ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ 2021 നവംബറില്‍ ഇടുക്കി പദ്ധതി പ്രദേശത്ത് പഠനം നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. സ്വന്തമായി ഡിജിറ്റല്‍ മാപിനികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിക്കുമ്പോഴും ഇത് അനന്തമായി നീളുകയാണ്. വിഷയം പരിശോധിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജും വ്യക്തമാക്കി.

Tags: idukkiearthquake
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.