തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ആഗസ്ത് മൂന്നിന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനാകും.
പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനുശേഷം നടക്കുന്ന സംഗീത പരിപാടിയില്‍ ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മ, സിതാര കൃഷ്ണകുമാര്‍, പ്രദീപ് കുമാര്‍, സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയ ഹിഷാം അബ്ദുള്‍ വഹാബ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
















