Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കരുവന്നൂരിലെ കൊടും ക്രൂരത

സംസ്ഥാനത്തെ നൂറ്റമ്പതിലേറെ സര്‍വീസ് സഹകരണ ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ആരാണ് ഇതിന് ഉത്തരവാദി? ഇതില്‍ പണം നിക്ഷേപിച്ചവര്‍ ഇനി എന്തുചെയ്യും? ഇതിനു മറുപടി പറയാനുള്ള ബാധ്യത സിപിഎമ്മിനും സര്‍ക്കാരിനുമുണ്ട്. പാവപ്പെട്ട ജനങ്ങളുടെ ജീവിതവും ജീവനും തുലയ്‌ക്കുന്നവരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2022, 06:00 am IST
in Editorial

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണബാങ്കില്‍നിന്ന് നിക്ഷേപിച്ച പണം ലഭിക്കാതെ ചികിത്സ മുടങ്ങിയതിനെത്തുടര്‍ന്ന് വീട്ടമ്മ മരിക്കാനിടയായ ദാരുണ സംഭവം പുറത്തുകൊണ്ടുവരുന്നത് സിപിഎമ്മിന്റെ ക്രൂരമുഖം. തലച്ചോറില്‍ പഴുപ്പുബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന ഇവര്‍ക്ക് വിദഗ്‌ദ്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും ബാങ്കുകാര്‍ സ്വന്തം അക്കൗണ്ടില്‍നിന്നുള്ള പണം നല്‍കാത്തതിനാല്‍ അതിനു കഴിയാതെ പോവുകയായിരുന്നു. നഴ്‌സായിരുന്ന വീട്ടമ്മ ജീവിതകാലം മുഴുവന്‍ അധ്വാനിച്ച തുകയും പെന്‍ഷന്‍ തുകയും, ഭര്‍ത്താവ് വണ്ടിയോടിച്ചുണ്ടാക്കിയതുമായ മുപ്പത് ലക്ഷം രൂപയാണ് ഈ കുടുംബം കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. ചികിത്സയ്‌ക്കു പണം വേണമെന്ന് കെഞ്ചിപ്പറഞ്ഞിട്ടും ബാങ്കുകാര്‍ അനുവദിച്ചില്ലെന്നാണ് ആക്ഷേപം. ബാങ്കില്‍നിന്ന് പണം ലഭിച്ചുവോ എന്ന് തലേന്നുവരെ ചോദിച്ചുകൊണ്ടിരുന്ന വീട്ടമ്മ  പിറ്റേദിവസം മരിക്കുകയായിരുന്നുവത്രേ. ആര്‍ക്കും ഒരിക്കലും പൊറുക്കാനാവാത്ത കൊടുംക്രൂരതയാണിത്. നിക്ഷേപിച്ച പണം ഈ ബാങ്കുകാര്‍ തിരികെ നല്‍കാത്തതിനെത്തുടര്‍ന്ന് രോഗികളായ വേറെ ചിലരും മരിക്കാനിടയായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ഇതിനുത്തരവാദികള്‍ എവിടെക്കൊണ്ടുപോയാണ് പാപങ്ങള്‍ കഴുകിക്കളയുക!

സിപിഎം ഭരിക്കുന്ന തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ മുന്നൂറു കോടി രൂപയുടെ തട്ടിപ്പു നടന്നതിനെത്തുടര്‍ന്നാണ് നിക്ഷേപകര്‍ വെള്ളത്തിലായത്. നിക്ഷേപകരുടെ പേരില്‍ ഭരണസമിതിക്കാര്‍ വന്‍ തിരിമറി നടത്തുകയായിരുന്നു. അഴിമതി വെളിപ്പെട്ടതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമുയരുകയും പോലീസ് ആദ്യം കേസെടുക്കുകയും പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്‌തെങ്കിലും കുറ്റക്കാരെ ശിക്ഷിച്ചില്ലെന്നു മാത്രമല്ല, ആരോപണ വിധേയരായവരെ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തു. പാര്‍ട്ടി നേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുള്ളതുകൊണ്ടാണ് കുറ്റവാളികള്‍ ഇങ്ങനെ സംരക്ഷിക്കപ്പെടുന്നത്. കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തിയവരെ എന്തു വില കൊടുത്തും സംരക്ഷിക്കുകയെന്നതാണ് സിപിഎമ്മിന്റെ നിലപാട്. ഇതേ നിലപാടു തന്നെയാണ് ബാങ്ക് പണം അനുവദിക്കാതെ രോഗി മരിക്കാനിടയായ സംഭവത്തിലും സിപിഎം സ്വീകരിക്കുന്നത്. ബാങ്ക് പണം നല്‍കിയിരുന്നെന്നും, മരിച്ച വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിനു മുന്നില്‍ പ്രതിഷേധിച്ചതിനു പിന്നില്‍ രാഷ്‌ട്രീയമുണ്ടെന്നും ജില്ലക്കാരിയായ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പ്രതികരിച്ചത് ഇതുകൊണ്ടാണ്. മന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് മരിച്ച വീട്ടമ്മയുടെ മകന്‍ പറയുന്നു. വായ്‌പയെടുക്കാനല്ല ഇവര്‍ ബാങ്കിനെ സമീപിച്ചതെന്നോര്‍ക്കണം. പലപ്പോഴായി നിക്ഷേപിച്ച മുപ്പത് ലക്ഷം രൂപയില്‍നിന്നാണ് ചികിത്സക്കുവേണ്ടി തിരികെ ചോദിച്ചത്. അതു നല്‍കാതെ ഒരു പാവം സ്ത്രീയെ മരണത്തിനു വിട്ടുകൊടുത്തവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.

സര്‍വീസ് സഹകരണബാങ്കുകള്‍ സിപിഎം നിയന്ത്രിക്കുന്ന ഒരു സാമ്പത്തിക സാമ്രാജ്യം തന്നെയാണ്. അഴിമതിപ്പണം സൂക്ഷിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിങ്ങനെ പലതരം സാമ്പത്തിക തട്ടിപ്പുകള്‍ ഇവിടങ്ങളില്‍ അരങ്ങേറുന്നു. സഹകരണ ബാങ്കുകളില്‍ പല പാര്‍ട്ടി നേതാക്കള്‍ക്കും വന്‍തോതില്‍ നിക്ഷേപമുള്ളതായാണ് അറിയുന്നത്. നോട്ടു നിയന്ത്രണ കാലത്ത് ഇത്തരം നേതാക്കളുടെ പരിഭ്രാന്തി ജനങ്ങള്‍ കണ്ടതാണ്. പൂര്‍ണമായും പാര്‍ട്ടിക്കാര്‍ നിയന്ത്രിക്കുന്ന ബാങ്കുകളില്‍നിന്ന് കണക്കില്‍പ്പെടാത്ത പണം മാറ്റിയെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയുണ്ടായി. ഇത്തരം ബാങ്കുകളുടെ സുതാര്യത ഉറപ്പുവരുത്താന്‍ ഒരുതരത്തിലുള്ള പരിശോധനയും ഇടതുമുന്നണി സര്‍ക്കാര്‍ അനുവദിക്കുന്നില്ല. സഹകരണ ബാങ്കുകളില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയെ ഹൈക്കോടതിയില്‍ എതിര്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. പാര്‍ട്ടിയുടെ സംഘടനാശേഷിയും ഭരണത്തിന്റെ പിന്‍ബലവും ഉപയോഗിച്ച് വലിയ സാമ്പത്തിക കൊള്ളയാണ് സിപിഎം കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഇരയാണ് കരുവന്നൂരില്‍ ജീവന്‍ നഷ്ടമായ വീട്ടമ്മ. സംസ്ഥാനത്തെ നൂറ്റമ്പതിലേറെ സര്‍വീസ് സഹകരണ ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ആരാണ് ഇതിന് ഉത്തരവാദി? ഇതില്‍ പണം നിക്ഷേപിച്ചവര്‍ ഇനി എന്തുചെയ്യും?  ഇതിനു മറുപടി പറയാനുള്ള ബാധ്യത സിപിഎമ്മിനും സര്‍ക്കാരിനുമുണ്ട്. പാവപ്പെട്ട ജനങ്ങളുടെ ജീവിതവും ജീവനും തുലയ്‌ക്കുന്നവരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്.

Tags: crueltyസിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണബാങ്ക്Karuvannur Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്ക് ബ്രിട്ടാസിന് ഓകെ…ഇന്ത്യയിലെ ബാങ്കുകള്‍ അപകടത്തിലാണെന്ന് ധനമന്ത്രിക്ക് കത്തയച്ച് ബ്രിട്ടാസ്

Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

India

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കെ. രാധാകൃഷ്ണന്‍ എംപിക്ക് ഇ.ഡി നോട്ടീസ്

Kerala

കണ്ടുകെട്ടിയ പണം ഇരകള്‍ക്ക്: കരുവന്നൂര്‍ ബാങ്ക് സഹകരിക്കുന്നില്ലെന്ന് ഇ ഡി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.