Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

നിയമ നീതിന്യായ രംഗത്ത് മുന്നേറ്റത്തിന്റെ എട്ടു വര്‍ഷങ്ങള്‍

രാജ്യത്തെ കോടതികളില്‍ 3.30 കോടിയിലധികം കേസുകള്‍ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തില്‍, 2019-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ആഹ്വാനം നടത്തി. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ കാലതാമസം കുറയ്‌ക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്താന്‍ സര്‍ക്കാര്‍, കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. ഇവ പരിഹരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചുവെന്ന് മാത്രമല്ല, വരും വര്‍ഷങ്ങളില്‍ വിജയത്തിനുള്ള അടിത്തറ പാകുകയും ചെയ്തുവെന്ന് എനിക്ക് പറയാന്‍ കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2022, 06:00 am IST
in Main Article

കിരണ്‍ റിജിജു

2014 മെയ് 16 ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായക നിമിഷമായിരുന്നു. ഇന്ത്യയിലെ വോട്ടര്‍മാര്‍, വലിയ പ്രതീക്ഷയോടെ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍, ദീര്‍ഘവീക്ഷണമുള്ള സര്‍ക്കാരിന് വോട്ടു ചെയ്തു. വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങളും വിയോജിപ്പുകളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ജനാധിപത്യ മൂല്യങ്ങളുടെ യഥാര്‍ത്ഥ വിശ്വാസി എന്ന നിലയില്‍ ഞാന്‍ വിമര്‍ശനങ്ങളെ തള്ളിക്കളയുകയില്ല. എന്നാല്‍ വിമര്‍ശനം ക്രിയാത്മകവും വസ്തുതാപരവുമായിരിക്കണം.  

രാജ്യത്തെ കോടതികളില്‍ 3.30 കോടിയിലധികം കേസുകള്‍ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തില്‍, 2019-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ആഹ്വാനം നടത്തി. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ കാലതാമസം കുറയ്‌ക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്താന്‍  സര്‍ക്കാര്‍, കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. ഇവ പരിഹരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചുവെന്ന് മാത്രമല്ല, വരും വര്‍ഷങ്ങളില്‍ വിജയത്തിനുള്ള അടിത്തറ പാകുകയും ചെയ്തുവെന്ന് എനിക്ക് പറയാന്‍ കഴിയും.

നിയമ നിര്‍മ്മാണ വകുപ്പിന്റെ നേട്ടങ്ങള്‍

വ്യവസ്ഥാപരമായ നിയമപരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനായി കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ 1,486 അനാവശ്യവും കാലഹരണപ്പെട്ടതുമായ നിയമങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. 1961ലെ വോട്ടര്‍ രജിസ്ട്രേഷന്‍ നിയമത്തിലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലും വരുത്തിയ ഭേദഗതികളിലൂടെ വിവിധ ഫോമുകള്‍ ലളിതമാക്കിക്കൊണ്ട് ഉപയോക്തൃ സൗഹൃദമാക്കി. ഒരു വോട്ടറായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രക്രിയ സൗകര്യപ്രദമാക്കുന്നതിന്, 1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളും ഭേദഗതി ചെയ്തു. അതിലൂടെ 80 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും വികലാംഗര്‍ക്കും സര്‍വീസ് വോട്ടര്‍മാര്‍ക്കും തപാല്‍ ബാലറ്റ് സൗകര്യം നല്‍കി.

മുസ്ലീം സ്ത്രീകളെ സംബന്ധിച്ച (വിവാഹാവകാശ സംരക്ഷണം) നിയമം- 2019-ന്, തലാഖ്-ഇ-ബിദ്ദത്ത് അഥവാ  മുത്തലാക്ക് വഴിയുള്ള വിവാഹമോചനം തടയുന്നത് ഉള്‍പ്പെടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. ‘എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം’ എന്ന് ഗവണ്‍മെന്റ് പറയുമ്പോള്‍, പറയുന്നതുതന്നെ  ഞങ്ങള്‍ ശരിക്കും പ്രാവര്‍ത്തികമാക്കുന്നതായി ഒരിക്കല്‍ കൂടി കാണിക്കുന്നു.

നീതിന്യായ വകുപ്പ്, ഐക്യരാഷ്‌ട്രസഭ ഡെവലപ്മെന്റ് പ്രോഗ്രാമുമായി ചേര്‍ന്ന് ‘പാര്‍ശ്വവത്കരിക്കപ്പെട്ട ആളുകള്‍ക്ക് നീതി ലഭ്യത’ എന്ന പേരിലുള്ള  പദ്ധതി നടപ്പാക്കി. രണ്ടു ഘട്ടങ്ങളിലായി നടന്ന പരിപാടി, ദരിദ്രരെയും അവശത അനുഭവിക്കുന്നവരെയും ഫലപ്രദമായി സേവിക്കാന്‍, പ്രധാന നീതിന്യായ സേവന ദാതാക്കളുടെ സ്ഥാപനപരമായ ശേഷി മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

‘ദിശ’ പദ്ധതി നടപ്പിലാക്കി

സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍, സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഗവണ്‍മെന്റ് വകുപ്പുകള്‍, സിഎസ്ഒകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ നൂതന മാതൃകകളിലൂടെയും സമ്പ്രദായങ്ങളിലൂടെയും 38 പദ്ധതികള്‍ നീതിന്യായ വകുപ്പ് വിജയകരമായി നടപ്പിലാക്കി.

2020-ല്‍, നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (ചഇഅഋഞ) നടത്തിയ ഒരു പഠനത്തില്‍ അഖിലേന്ത്യാ തലത്തില്‍ ഈ പരിപാടി വ്യാപിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തു. ‘ഇന്ത്യയില്‍ നീതിയുടെ സമഗ്രമായ ലഭ്യതയ്‌ക്കായി നൂതനമായ പരിഹാരങ്ങളുടെ രൂപകല്‍പ്പന (ദിശ)’എന്ന നീതിന്യായ പദ്ധതിക്കുള്ള സമഗ്രവും വ്യവസ്ഥാപിതവുമായ ഒരു പരിഹാരത്തിന് ഇത് കാരണമായി. ‘എല്ലാവര്‍ക്കും നീതി ലഭ്യത ഉറപ്പാക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിന് ഈ പദ്ധതി പ്രേരണ നല്‍കുന്നു.

ടെലി-നിയമം വഴി വ്യവഹാരത്തിന് മുമ്പുള്ള സംവിധാനം ശക്തിപ്പെടുത്തുക, ന്യായ ബന്ധു പരിപാടിയിലൂടെ സൗജന്യനിയമ സേവനങ്ങള്‍ ഫലപ്രദമായി വികസിപ്പിച്ചെടുക്കുക,  ന്യായ മിത്ര എന്നറിയപ്പെടുന്ന വിരമിച്ച ജഡ്ജിമാരുടെ സഹായത്തോടെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ തീര്‍പ്പാക്കല്‍ സുഗമമാക്കുക എന്നിവയായിരുന്നു ദിശയുടെ പ്രധാന ലക്ഷ്യങ്ങള്‍.

ടെലി-ലോ

ഏറ്റവും ഫലപ്രദമായ പ്ലാറ്റ്ഫോമുകളിലൊന്നാണ് ടെലി-ലോ. 2017-ല്‍ സമാരംഭിച്ച ടെലി-ലോ, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പൊതുസേവന കേന്ദ്രങ്ങളില്‍ ലഭ്യമായ വീഡിയോ കോണ്‍ഫറന്‍സിങ്/ടെലിഫോണ്‍ സൗകര്യങ്ങള്‍ വഴി അഭിഭാഷകരുടെ ഒരു സമര്‍പ്പിത സംഘവുമായി ബന്ധപ്പെട്ട് വ്യവഹാരങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍  സഹായിക്കുന്നു.

ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍, നീതിന്യായ വിതരണത്തിന്റെ പരമ്പരാഗത രീതികളിലേക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യ സമന്വയിപ്പിക്കുകയും ലോക്അദാലത്തിനെ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. ഇത് ജനങ്ങളുടെ നീതി ലഭ്യത വര്‍ദ്ധിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത്, തീര്‍പ്പാകാതെ കെട്ടികിടക്കുന്ന കേസുകളും വ്യവഹാരത്തിന് മുമ്പുള്ള ഘട്ടത്തിലുള്ള കേസുകളും  പരിഹരിച്ചു കോടതികളുടെ ഭാരം കുറയ്‌ക്കുന്നു.

2016 മുതല്‍ സംസ്ഥാന ലോക് അദാലത്തുകളിലൂടെ 65.22 ലക്ഷം കേസുകളും ദേശീയ ലോക് അദാലത്തുകളിലൂടെ 502.11 ലക്ഷം കേസുകളും സ്ഥിരം ലോക് അദാലത്തുകളിലൂടെ 5.89 ലക്ഷം കേസുകളും തീര്‍പ്പാക്കി. കൊവിഡ്-19 സമയത്ത്, ജില്ലാ, ഹൈക്കോടതികള്‍ ഏകദേശം 1.90 കോടി കേസുകള്‍ (31.03.2022 വരെ) വെര്‍ച്ച്വല്‍ ആയി കേട്ടു. സുപ്രീം കോടതി 2,18,891 വെര്‍ച്വല്‍ ഹിയറിംഗുകള്‍ (14.03.2022 വരെ) നടത്തി, ഈ രംഗത്ത് ലോകത്തുതന്നെ മുന്‍നിരയില്‍ എത്തി.

പ്രത്യേക പോക്സോ കോടതികള്‍

ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിചാരണകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് രാജ്യത്തുടനീളം 389 പ്രത്യേക പോക്സോ കോടതികള്‍ ഉള്‍പ്പെടെ 1,023 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ (എഫ്ടിഎസ്സി) 2019-ല്‍ സ്ഥാപിച്ചു. 406 പ്രത്യേക  പോക്സോ കോടതികള്‍ ഉള്‍പ്പെടെ 722 പ്രത്യേക അതിവേഗ കോടതികള്‍  ഇതിനകം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.

2021 നവംബറില്‍, ഹൈദരാബാദിലെ നിയമ സര്‍വകലാശാലയിലെ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചുമായി സഹകരിച്ച് നിയമകാര്യ വകുപ്പ് ആരംഭിച്ച ‘ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള ഓണ്‍ലൈന്‍ കോഴ്സ്’ ഭരണഘടനാ ദിനത്തിന്റെ തലേന്ന് ഉദ്ഘാടനം ചെയ്തു. കോഴ്സ് ഭരണഘടനയുടെ വിശദമായ  അന്തസത്ത  പരിചിതമാക്കുകയും, 15 വീഡിയോകളുടെ ഒരു പരമ്പരയിലൂടെ ഭരണഘടനയുടെ  ചരിത്രപരമായ പരിണാമം വിശദമാക്കുകയും ചെയ്യുന്നു. നരേന്ദ്രമോദിയുടെ സമര്‍ത്ഥമായ നേതൃത്വത്തിന്‍ കീഴില്‍, നിയമ-നീതി മന്ത്രാലയം ആ ലക്ഷ്യത്തിലേക്ക് വളരെയധികം മുന്നേറുകയാണ്.

Tags: justiceകിരണ്‍ റിജിജു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭയമോ പക്ഷപാതമോ ഇല്ലാതെ ജോലി ചെയ്‌തെന്ന് ജസ്റ്റിസ് ഹണി എം വര്‍ഗീസ്

Kerala

ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ? ചോദ്യവുമായി ഹൈക്കോടതി

Kerala

ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു

Kerala

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Kerala

‘ഇരക്കൊപ്പം എന്ന് പറയുമ്പോഴും, തെറ്റ് ചെയ്യാത്തവര്‍ക്ക് നീതി കിട്ടേണ്ടേ’യെന്ന് നടി വീണാ നായര്‍, ‘അയാളും ഒരു ഇരയാണ്’

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.