മുംബൈ: വിവാദങ്ങള്‍ക്ക് ഇടയായ ബോളിവുഡ് നടന് രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോ ഷൂട്ടിനെ പിന്തുണച്ച് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ. താരത്തിന്റെ ഈ ഫോട്ടോഷൂട്ട് പലര്‍ക്കും ആത്മാവിഷ്ക്കാരത്തിന് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഇക്കാര്യത്തില്‍ ലിംഗ സമത്വം വേണമെന്നും രാം ഗോപാല്‍ വര്‍മ്മ അഭിപ്രായപ്പെടുന്നു.
‘രണ്‍വീര്‍ സിങ്ങിനെ ഞാന്‍ വ്യക്തിപരമായി അഭിനന്ദിക്കുന്നു. പലരും രണ്‍വീറിന്റെ ധീരതയെ അഭിനന്ദിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. പക്ഷേ എല്ലാ കാര്യത്തിലും ഒരു ലിംഗസമത്വം ഉണ്ടായിരിക്കണം. ലിംഗസമത്വത്തിനായി വലിയൊരു സന്ദേശമാണ് ഈ ഫോട്ടോഷൂട്ടിലൂടെ രണ്‍വീര്‍ പങ്കുവച്ചത്. സ്ത്രീകളെപ്പോലെ തന്നെ അവന്റെ ശരീരം കാണിക്കാന്‍ പുരുഷനും തുല്യ അവകാശമുണ്ട്. പുരുഷന്മാരുടെ അവകാശത്തിനു വേണ്ടി പോരാടുന്നവരുടെ ബ്രാന്‍ഡ് അംബാസഡര്‍ ആണ് രണ്‍വീര്‍.” രാം ഗോപാല്‍ വര്‍മ കുറിച്ചു.
‘രണ്‍വീറിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് മുന്നില്‍ എല്ലാ സ്ത്രീകളും ധര്‍ണ്ണ നടത്തണം. പുരുഷന്മാര്ക്ക് സ്ത്രീകളുടെ നഗ്നത കാണാന്‍ അവകാശമുള്ളത് പോലെ തന്നെ സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ നഗ്നത കാണുവാനും അവകാശമുണ്ടെന്നും’ അദ്ദേഹം ട്വീറ്റ് ചെയ്തു.
രണ്‍വീറിന്റെ നഗ്ന ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് അശ്ലീല പ്രദര്‍ശനത്തിന് താരത്തിനെതിരെ മുംബൈ sപാലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: