കോഴിക്കോട്: സൗജന്യക്കിറ്റ് നല്കി രാഷ്ട്രീയം കളിക്കാന്‍ മത്സരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ദേശീയപതാക ‘വില്‍ക്കുന്നു.’ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം അമൃതോത്സവമായി ആഘോഷിക്കാനുള്ള രാജ്യത്തിന്റെ തീരുമാനം നടപ്പാക്കുന്നതിന്റെ പേരിലാണ് നടപടി. എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. അതിനെ പൊതു വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ കൂട്ടായ പരിപാടിയായി മാറ്റുകയായിരുന്നു പിണറായി സര്‍ക്കാര്‍. വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും വീടുകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജൂലൈ 20ന് ഇറക്കിയ ഉത്തരവില്‍ പറയുന്നു. ദേശീയ പതാകയുടെ അന്തസ്സ് നിലനിര്‍ത്തി വേണം നടപടികളെന്ന് വിവരിക്കുന്ന സര്‍ക്കുലറില്‍, പിണറായി സര്‍ക്കാര്‍ ദേശീയപതാകയ്ക്ക് വിലയിട്ടിരിക്കുന്നതിങ്ങനെ: 900-600 മില്ലി മീറ്റര്‍ പോളിസ്റ്റര്‍ മിക്സിന് 30 രൂപ, ആ അളവില്‍ കോട്ടണില്‍ 40 രൂപ, 150-100 വലുപ്പത്തില്‍ പേപ്പര്‍ സ്റ്റിക്കുള്ളതിന് 20, 25 രൂപ.
സ്കൂളുകളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ആവശ്യക്കാരുടെ എണ്ണമെടുത്ത് കണക്കും പണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നാണ് സര്‍ക്കുലര്‍. പണം സ്കൂളുകള്‍ നല്‍കണമെന്നാണ് നിര്‍ദേശമെങ്കിലും വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുകയാണ് അധ്യാപകര്‍.പണം നല്കേണ്ടതിനാല് കുട്ടികള്‍ ദേശീയപതാക വേണ്ടെന്നു പറയുന്നു. കുട്ടികളില്‍ ദേശീയപതാകയെ ബഹുമാനിക്കാന്‍ തോന്നിപ്പിക്കുന്നതല്ല സംവിധാനമെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ആയിരം കുട്ടികളുള്ള സ്കൂളില്‍ നൂറില്ത്താഴെപ്പേരേ പതാക വാങ്ങാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളൂ
ഭക്ഷണക്കിറ്റ് സൗജന്യം നല്‍കുന്നവര്‍ക്ക് ദേശീയപതാക സൗജന്യമായി കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ കഴിയാത്തത്, 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിലുള്ള സര്‍ക്കാരിന്റെ ശരിയായ മനഃസ്ഥിതിയാണ് കാണിക്കുന്നതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. മാത്രമല്ല, 40 രൂപ ചെലവ് ഒരു ചെറു പതാക നിര്‍മിക്കാന്‍ വേണ്ടാത്ത സാഹചര്യത്തില്‍ പതാക വിറ്റും പണം ഉണ്ടാക്കാനുള്ള’ പദ്ധതിയാണോ ഇതെന്ന് ആക്ഷേപങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: