Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചരിത്രം തിരുത്തി പുതിയ നായിക

സ്വതന്ത്രഭാരതത്തിലെ പൗരന്മാരില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ നിറവേറ്റാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കേണ്ടതുണ്ട് എന്ന മുര്‍മൂവിന്റെ വാക്കുകളില്‍ ഉന്നതമായ ലക്ഷ്യബോധം പ്രകടമാണ്. ഒന്നാം സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിക്കപ്പെടുന്ന സംഭവത്തിനു മുന്‍പുതന്നെ സാമ്രാജ്യത്വ ആധിപത്യത്തിനെതിരെ കലാപം ചെയ്ത സാന്താള്‍ ഗോത്രവിഭാഗത്തിന്റെ പിന്‍മുറക്കാരിയായ മുര്‍മൂവിന്റെ പ്രഥമപൗര സ്ഥാനലബ്ധി ചരിത്രത്തിന്റെ നിയോഗം തന്നെയാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2022, 06:00 am IST
inEditorial

ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദീ മുര്‍മൂ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നതില്‍ കേവല രാഷ്‌ട്രീയത്തിനുപരി നിരവധി മാനങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അവര്‍ ഒരു ഗോത്രവിഭാഗക്കാരിയാണെന്നതു തന്നെയാണ്. ഭാരതത്തിലെ ജനസംഖ്യയില്‍ ഒന്‍പത് കോടിയോളം വരുന്ന ഗോത്രവര്‍ഗ ജനത നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെട്ടവരാണ്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും സംവരണമുള്‍പ്പെടെയുള്ള ചില ആനുകൂല്യങ്ങളും പരിരക്ഷകളുമൊക്കെ ലഭിക്കുന്നുണ്ടെങ്കിലും ഗോത്രവര്‍ഗ ജനതയുടെ അവശതകള്‍ പരിഹരിക്കപ്പെടുകയോ, സമൂഹത്തിന്റെ മുഖ്യധാരയില്‍ അവര്‍ എത്തിച്ചേരുകയോ ചെയ്തിട്ടില്ല. കോടതിവിധികളുണ്ടായിട്ടുപോലും കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി ഇനിയും തിരിച്ചുകിട്ടാത്തതും, പാലക്കാട് അട്ടപ്പാടിയില്‍ ഈ ജനത ഇന്നും അനുഭവിക്കുന്ന ദുരിതപൂര്‍ണമായ ജീവിതവും മാത്രം മതി ഇതിനു തെളിവായി. രാജ്യത്തെ മറ്റിടങ്ങളില്‍ സമീപകാലത്തായി ഗോത്രവര്‍ഗ ജനതയുടെ ജീവിതസാഹചര്യങ്ങളില്‍ ചെറിയ മാറ്റങ്ങളൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിലും അവരെ മറ്റുള്ളവര്‍ ചൂഷണം ചെയ്യുന്നതിനും, അടിച്ചമര്‍ത്തി വച്ച് ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതിനും ഇക്കാലത്തും വലിയ കുറവൊന്നും വന്നിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഗോത്രവര്‍ഗജനതയില്‍പ്പെടുന്ന സാന്താള്‍ വിഭാഗക്കാരിയായ ദ്രൗപദീ മുര്‍മൂവിന്റെ രാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള വരവിനെ അത്ഭുതത്തോടെ കാണേണ്ടിവരുന്നത്. ആദിവാസിജനതയ്‌ക്ക് പുതിയഭൂമിയും പുതിയ ആകാശവും കൈവരുകയാണ്.

ദ്രൗപദീ മുര്‍മൂ രാഷ്‌ട്രപതി സ്ഥാനത്തെത്തുന്ന ഗോത്രവര്‍ഗക്കാരിയായ ആദ്യ വ്യക്തിയാണ്. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയും. സ്വതന്ത്രഭാരതത്തില്‍ ജനിച്ച് രാഷ്‌ട്രപതിയാവുന്ന ആദ്യയാള്‍ എന്ന പ്രത്യേകതയും മുര്‍മൂവിന്റെ കാര്യത്തിലുണ്ട്. രാഷ്‌ട്രപതി എന്നത് പ്രതീകാത്മകമായ  പദവി മാത്രമാണെന്ന ഒരു പ്രചാരണം ചിലര്‍ നടത്താറുള്ളത് ഇക്കുറിയും ആവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ല. നമ്മുടെ ഭരണഘടനയനുസരിച്ച് പല വിവേചനാധികാരങ്ങളുമുള്ള രാഷ്‌ട്രപതിക്ക് വളരെയധികം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ജനപ്രതിനിധിയെന്ന നിലയ്‌ക്കും ഭരണാധികാരിയെന്ന നിലയ്‌ക്കും മുര്‍മൂവിനുള്ള അനുഭവസമ്പത്ത് രാഷ്‌ട്രപതിയുടെ പദവിയിലിരുന്നുകൊണ്ട് സ്വന്തം കടമകള്‍ നിര്‍വഹിക്കുവാന്‍ നല്ല തോതില്‍ ഉപകരിക്കും. രാഷ്‌ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നയാള്‍ എല്ലാവരുടേതുമാണ്. മുര്‍മൂവിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ചിലര്‍ ഇതിനു വിരുദ്ധമായി പ്രചാരണം നടത്തുകയുണ്ടായി. സ്വാതന്ത്ര്യലബ്ധിയുടെ ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും സമൂഹത്തിലെ ഏറ്റവും അധഃസ്ഥിത വിഭാഗത്തില്‍പ്പെടുന്ന ഒരാളെ രാഷ്‌ട്രത്തിന്റെ പരമാധികാര പദവിയിലേക്ക് കൊണ്ടുവരാന്‍ തങ്ങള്‍ക്ക് കഴിയാതിരുന്നതിന്റെ ജാള്യത മറച്ചുപിടിക്കാന്‍ കൂടിയായിരുന്നു ഈ പ്രചാരണം. ബിജെപി നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാര്‍ ചരിത്രപരമായ തീരുമാനത്തിലൂടെ ഒരു ഗോത്രവര്‍ഗക്കാരിയെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ മഹത്വം കുറച്ചുകാണിക്കാനും രാഷ്‌ട്രീയ പ്രതിയോഗികള്‍ ശ്രമിച്ചു. എന്നാല്‍ അപ്രതീക്ഷിത കോണുകളില്‍നിന്നു പോലും മുര്‍മൂവിനു ലഭിച്ച വന്‍തോതിലുള്ള പിന്തുണ ഇവര്‍ക്കുള്ള മറുപടിയാണ്.

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തുകൊണ്ട് ദ്രൗപദീ മുര്‍മൂ ചെയ്ത പ്രസംഗം ഈ പരമോന്നത പദവിയിലെത്തിയിരിക്കുന്നതിന്റെ പ്രാധാന്യം അവര്‍ പൂര്‍ണമായും തിരിച്ചറിയുന്നു എന്നതിന്റെ തെളിവാണ്. ഭാരതത്തിലെ ഒരു സാധാരണക്കാരന് ഏത് പരമോന്നത പദവിയും സ്വപ്‌നം കാണാന്‍ മാത്രമല്ല, അതില്‍ എത്തിച്ചേരാനും കഴിയുമെന്നതിന്റെ തെളിവാണ് തന്റെ സ്ഥാനലബ്ധിയെന്നാണ് മുര്‍മൂ പറഞ്ഞത്. കുടുംബാധിപത്യത്തിന്റെ പിടിയില്‍ പൂര്‍ണമായും അകപ്പെട്ടുപോയി എന്നു ഭയന്നിരുന്ന ഭാരതത്തിന്റെ ജനാധിപത്യ സംവിധാനം അതില്‍ നിന്ന് രക്ഷപ്പെടുകയും, കാതലായ മാറ്റം അതിന് സംഭവിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന്റെ അമര്‍ഷം ചില കോണുകളില്‍ പ്രകടമാണെങ്കിലും രാജ്യത്തെ ജനത അതൊന്നും കാര്യമാക്കുന്നില്ല. ഇപ്പോഴത്തെ സ്ഥാനലബ്ധിയില്‍ പാവപ്പെട്ടവരുടെ അനുഗ്രഹമുണ്ടെന്നും, ദളിതരും ദരിദ്രരും പിന്നാക്ക വിഭാഗക്കാരും എന്നിങ്ങനെ വര്‍ഷങ്ങളായി വികസനം എത്താത്ത ജനവിഭാഗങ്ങള്‍ സ്വന്തം പ്രതിനിധിയായാണ് തന്നെ കാണുന്നതെന്നും ദ്രൗപദീ മുര്‍മൂ പറയുമ്പോള്‍ ചിത്രം വ്യക്തമാണ്. സ്വതന്ത്രഭാരതത്തിലെ പൗരന്മാരില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ നിറവേറ്റാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കേണ്ടതുണ്ട് എന്ന മുര്‍മൂവിന്റെ വാക്കുകളില്‍ ഉന്നതമായ ലക്ഷ്യബോധം പ്രകടമാണ്. ഒന്നാം സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിക്കപ്പെടുന്ന സംഭവത്തിനു മുന്‍പുതന്നെ സാമ്രാജ്യത്വ ആധിപത്യത്തിനെതിരെ കലാപം ചെയ്ത സാന്താള്‍ ഗോത്രവിഭാഗത്തിന്റെ പിന്‍മുറക്കാരിയായ മുര്‍മൂവിന്റെ പ്രഥമ പൗര സ്ഥാനലബ്ധി ചരിത്രത്തിന്റെ നിയോഗം തന്നെയാണ്.

Tags: അധ്യക്ഷന്‍Draupadi Murmu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

Vicharam

പ്രയാണം വികസിത ഭാരതത്തിലേക്ക്…

India

ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന- രാഷ്‌ട്രപതി,റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.