ചെന്നൈ: തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി.തിരുവളളൂര്‍ കിലാച്ചേരിയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളായ സേക്രഡ് ഹാര്‍ട്സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനിയും, തിരുത്തണി തെക്കളൂര്‍ സ്വദേശികളായ പൂസനം-മുരുരമ്മാള് ദമ്പതികളുടെ മകളുമായ പി. സരള(17)ആണ് മരിച്ചത്.
സ്കൂളിന് സമീപത്തെ ഹോസ്റ്റലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്.സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചതിന് ശേഷം അവര്‍ ഭക്ഷണം കഴികാന്‍ പോയപ്പോഴാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചതായി കണ്ടെത്തി എന്നാണ് പറയപ്പെടുന്നത്.എന്നാല്‍ സ്കൂള്‍ അധികൃതര്‍ പറയുന്നത് വിഷം കഴിച്ചാണ് മരിച്ചതെന്നാണ്.ആത്മഹത്യയാണെന്ന് പ്രധാമിക നിഗമനം എന്നും കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നിട്ടില്ല എന്നും പോലീസ് പറഞ്ഞു.
കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും ,നാട്ടുകാരും പ്രതിഷേധിക്കുകയാണ്.അന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.പ്രദേശത്ത് വന്‍ പോലീസ് സംഘം കാവല്‍ ഉണ്ട്.കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവളളൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ദിവസങ്ങള്‍ക്ക് മുന്‍പാണ് കളളക്കുറിച്ചിയില്‍ സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അന്ന് സ്കൂളിനു നേരെ ആക്രമണം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: