Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിഭജന രാഷ്‌ട്രീയത്തേക്കാള്‍ പ്രധാനം രാജ്യതാല്‍പ്പര്യം;വികാരനിര്‍ഭരമായി വിടവാങ്ങല്‍ പ്രസംഗം; സ്ഥാനമൊഴിയുന്ന രാഷ്‌ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

രാഷ്‌ട്രപതിപദത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഇന്ന് രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി ഏഴിന് ആകാശവാണിയിലൂടെയും ദൂരദര്‍ശനിലൂടെയുമായിരിക്കും അഭിസംബോധന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2022, 09:17 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയില്‍ സേവനമനുഷ്ഠിക്കാന്‍ അവസരം നല്കിയതിന് പൗരന്മാര്‍ക്ക് നന്ദി പറഞ്ഞ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ വിടവാങ്ങല്‍ പ്രസംഗം. പുതിയ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദീ മുര്‍മൂവിനെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നതായും അവരുടെ മാര്‍ഗനിര്‍ദേശം രാജ്യത്തിന് പ്രയോജനപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, സ്ഥാനമൊഴിയുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ക്കും തനിക്ക് നല്കിയ പിന്തുണയ്‌ക്ക് അദ്ദേഹം നന്ദിയറിയിച്ചു.

രാജ്യതാല്‍പ്പര്യത്തിനായി വിഭജന രാഷ്‌ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്നും ജനങ്ങളുടെ ക്ഷേമത്തിന് മുന്‍തൂക്കം നല്കണമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ എംപിമാര്‍ നല്കിയ വിടവാങ്ങല്‍ ചടങ്ങിലായിരുന്നു രാഷ്‌ട്രപതിയുടെ വാക്കുകള്‍. പാര്‍ലമെന്റിനെ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിശേഷിപ്പിച്ച രാഷ്‌ട്രപതി പാര്‍ലമെന്റില്‍ സംവാദത്തിനും വിയോജിപ്പിനുമുള്ള അവകാശങ്ങള്‍ വിനിയോഗിക്കുമ്പോള്‍ എംപിമാര്‍ എപ്പോഴും ഗാന്ധിയന്‍ തത്ത്വശാസ്ത്രം പിന്തുടരണമെന്നും അഭിപ്രായപ്പെട്ടു.

യാത്രയയപ്പ് സമ്മേളനത്തില്‍ ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ പങ്കെടുത്തു. പാര്‍ലമെന്റില്‍ എത്തിയ രാഷ്‌ട്രപതിയെ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

രാഷ്‌ട്രപതിപദത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഇന്ന് രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി ഏഴിന് ആകാശവാണിയിലൂടെയും ദൂരദര്‍ശനിലൂടെയുമായിരിക്കും അഭിസംബോധന.  

പുതിയ രാഷ്‌ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം രാഷ്‌ട്രപതിഭവനിലും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലും പൂര്‍ത്തിയായിക്കഴിഞ്ഞു. പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദീ മുര്‍മൂ നാളെ രാവിലെ പത്തേകാലിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലിക്കൊടുക്കും.

Tags: അധ്യക്ഷന്‍പ്രസംഗംDraupadi Murmuയാത്രയയപ്പ്രാംനാഥ് കോവിന്ദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

Vicharam

പ്രയാണം വികസിത ഭാരതത്തിലേക്ക്…

India

ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന- രാഷ്‌ട്രപതി,റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളും

India

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

Kerala

നാല്‍പതിലേറെ പടക്കപ്പലുകള്‍…32 പോര്‍വിമാനങ്ങള്‍…കരുത്ത് കാട്ടി നാവികസേന…ശംഖുമുഖത്ത് രാഷ്‌ട്രപതിയും കാഴ്ചക്കാരായി ഒരു ലക്ഷം പേരും

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.