Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഓര്‍മസാഹിത്യം വളരുന്നു

ഒരാളുടെ ഓര്‍മദിനം അയാളുടെ ജന്മദിനമാണോ ചരമദിനമാണോ എന്ന് സംശയിക്കുന്നവരുണ്ടാകാം. ഓര്‍മയെഴുത്തുകാര്‍ക്ക് 'ദിനഭേദ'മില്ല. ചിലര്‍ ജനനദിനം ഓര്‍മദിനമാക്കുന്നു. മറ്റുചിലര്‍ക്ക് ചരമദിനമാണ് ഓര്‍മദിനം. രണ്ടുദിനങ്ങളിലും ഓര്‍മയുടെ ചുരുളുകള്‍ നിവര്‍ത്തി ഓര്‍മസാഹിത്യത്തെ പരിപോഷിപ്പിക്കുന്നവരുമുണ്ട്.

എസ്.കെ by എസ്.കെ
Jul 24, 2022, 06:00 am IST
in Article

മരിച്ചവരെ ഓര്‍മിക്കുന്നതു നല്ലകാര്യമാണ്. ഈ ‘നന്മ’ ഇപ്പോള്‍ പലരിലും കൂടുതല്‍ വളര്‍ന്നിട്ടുണ്ട്. ചിലരില്‍ നിന്ന് ഇത് അനുസ്മരണമായോ ലേഖനമായോ കവിതയായോ പുറത്തുവരുന്നു. ലഘുവായ ജീവചരിത്രകുറിപ്പിലൂടെ ഓര്‍മ്മ കൊണ്ടാടുന്നവരുമുണ്ട്. ശ്ലോകപ്രിയരായ ചിലര്‍ ഓര്‍മ ശ്ലോകത്തില്‍ കഴിക്കുന്നു. ഇവയെല്ലാം ചേര്‍ന്നതാണ് ഓര്‍മസാഹിത്യം. ഈ സാഹിത്യശാഖ, പഴയഭാഷയില്‍ പറഞ്ഞാല്‍, പടര്‍ന്നുപടര്‍ന്നു പന്തലിച്ചിരിക്കുന്നു. വെട്ടിയൊതുക്കിയില്ലെങ്കില്‍ ഇത് ഇതരസാഹിത്യശാഖകളെ മൂടിക്കളയുമെന്നുറപ്പ്!

ഒരാളുടെ ഓര്‍മദിനം അയാളുടെ ജന്മദിനമാണോ ചരമദിനമാണോ എന്ന് സംശയിക്കുന്നവരുണ്ടാകാം. ഓര്‍മയെഴുത്തുകാര്‍ക്ക് ‘ദിനഭേദ’മില്ല. ചിലര്‍ ജനനദിനം ഓര്‍മദിനമാക്കുന്നു. മറ്റുചിലര്‍ക്ക് ചരമദിനമാണ് ഓര്‍മദിനം. രണ്ടുദിനങ്ങളിലും ഓര്‍മയുടെ ചുരുളുകള്‍ നിവര്‍ത്തി ഓര്‍മസാഹിത്യത്തെ പരിപോഷിപ്പിക്കുന്നവരുമുണ്ട്.

ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതലാണല്ലോ മരിച്ചവര്‍. മരിച്ചവരില്‍ ‘ഓര്‍മ’യ്‌ക്ക് അര്‍ഹതയുള്ളവരുടെ എണ്ണം കണക്കാക്കാന്‍ പോലുമാവില്ല. അതുകൊണ്ട് ഓര്‍മയെഴുത്തുകാര്‍ക്ക് വിഷയദാരിദ്ര്യമേയില്ല. ‘ദിനദാരിദ്ര്യ’മാണ് അവരെ അലട്ടുന്നത്. ഓര്‍മിക്കാത്തവരുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ 365 തീരെ ചെറിയ സംഖ്യയാണ്. ഒന്നിലേറെപ്പേരുടെ ഓര്‍മദിനം ഒരേദിവസം വരുമ്പോള്‍ എല്ലാവരോടും നീതി പുലര്‍ത്താന്‍ വലിയ പ്രയാസമാണെന്നാണ് ഈ രംഗത്തുമാത്രം താല്പര്യമുള്ള ഒരെഴുത്തുകാരന്‍ പറഞ്ഞത്.

അച്ചടി, ദൃശ്യമാധ്യമങ്ങള്‍ മാത്രമല്ല, സമൂഹമാധ്യമങ്ങളും ഓര്‍മദിനങ്ങളും സാഹിത്യവും കൊണ്ടുസമ്പന്നമാണ്. ജനന, മരണത്തീയതികളും രണ്ടിനുമിടയ്‌ക്ക് ഒരു ഖണ്ഡികയും ചേര്‍ത്താല്‍ ശരാശരി ഓര്‍മസാഹിത്യമായി! ചിലര്‍ ജീവിച്ചിരുന്നുവെന്ന് നമ്മള്‍ അറിയുന്നതുതന്നെ ആവരെക്കുറിച്ചുള്ള ഓര്‍മ്മസാഹിത്യം വായിക്കുമ്പോഴാണ്! ഇവരെ ആരും ഓര്‍മിക്കാത്തതില്‍ ധാര്‍മികരോഷം പ്രകടിപ്പിച്ചുകൊണ്ടാണ് ചിലരുടെ ഓര്‍മസാഹിത്യം അവസാനിക്കാറുള്ളത്. വായനക്കാരേ, മാധ്യമങ്ങളിലേക്ക് നോക്കൂ. ഓര്‍മസാഹിത്യം നിങ്ങളെ കാത്ത് ക്യൂ നില്‍ക്കുന്നുണ്ടാകും!

വാര്‍ത്തകളില്‍ നിന്ന്:

”അവശവിഭാഗങ്ങളുടെ സര്‍വതോന്മുഖമായ പുരോഗതിയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.”

സര്‍വതോന്മുഖം – തെറ്റ്

സര്‍വതോമുഖം – ശരി

റോഡ് നവീകരണത്തില്‍ അപാകതയെന്ന് ”പുതിയ സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.”

അപാകത- തെറ്റ്

അപാകം – ശരി

”രാഷ്‌ട്രീയ സംഘട്ടനങ്ങളെത്തുടര്‍ന്ന് ജീവശ്ശവങ്ങളായിക്കഴിയുന്ന ഒട്ടേറെപ്പേര്‍ ജില്ലയിലുണ്ട്.”

ജീവശ്ശവം – തെറ്റ്

ജീവച്ഛവം – ശരി

”സാഹിത്യവിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ ബ്രഹത് ഗ്രന്ഥം”

ബ്രഹത്ഗ്രന്ഥം – തെറ്റ്

ബൃഹദ്ഗ്രന്ഥം – ശരി.

”ചിലര്‍ക്ക് ജന്മനാല്‍ത്തന്നെ ഈ വൈകല്യം കണ്ടുവരുന്നു”

ജന്മനാല്‍ – തെറ്റ്

ജന്മനാ – ശരി

”സേവനം, സന്തുലിതനില, സമന്യം, സംവാദം എന്നിവ പ്രവര്‍ത്തനത്തില്‍ നടപ്പാക്കണം.”

പ്രാവര്‍ത്തികമാക്കണം എന്നോ നടപ്പാക്കണം എന്നോ മതി.

”ഇന്ത്യയെ ലോകത്തെ ഏറ്റവും പ്രധാന രാജ്യമാക്കുകയാണ് ലക്ഷ്യമാക്കേണ്ടത്.”

‘ഇന്ത്യയെ ലോകത്തെ ഏറ്റവും പ്രധാന രാജ്യമാക്കലാണ് ലക്ഷ്യമാക്കേണ്ടത്’ – ശരി.

മുഖപ്രസംഗങ്ങളില്‍ നിന്ന്:

”’കോണ്‍ഗ്രസ് തുടര്‍ച്ചയായി നടത്തുന്ന അക്രമങ്ങള്‍ നാടിന്റെ സൈ്വര്യം കെടുത്തുകയാണ്.”

സൈ്വര്യം-തെറ്റ്

സൈ്വരം- ശരി

ആശയസമരങ്ങള്‍ നടക്കേണ്ട ഇടങ്ങളില്‍ കായികമായ ഏറ്റുമുട്ടലുകള്‍ പതിവാകുകയും ക്രമസമാധാനം നിലനിര്‍ത്താന്‍ ഉത്തരവാദിത്വപ്പെട്ട പോലീസ് നിഷ്‌ക്രിയമോ ഏകപക്ഷീയമോ ആയി പെരുമാറുന്നതിന്റെയും ചിത്രമാണ് പങ്കുവയ്‌ക്കപ്പെടുന്നത്.”

‘പതിവാകുകയും’ എന്നതിനുപകരം ‘പതിവാകുന്നതിന്റെയും’ എന്നുവേണം. ‘ഉത്തരവാദിത്വപ്പെട്ട പോലീസ്’ എന്നതിനുപകരം ‘ഉത്തരവാദിത്വമുള്ള പോലീസ്’ എന്നാക്കണം. ‘പങ്കുവയ്‌ക്കപ്പെടുന്നത്’ എന്നതിനുപകരം കാണുന്നത് എന്നേ വേണ്ടൂ.

പിന്‍കുറിപ്പ്:

പാഠ്യപദ്ധതിപരിഷ്‌കരണത്തില്‍ സ്‌കൂള്‍ പരീക്ഷാ സമ്പ്രദായത്തില്‍ പൊളിച്ചെഴുത്തിന് സാധ്യത. – വാര്‍ത്ത

പരീക്ഷാഫലം പോലെ പരീക്ഷയും തമാശയാകുമോ?

Tags: memories
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്പത്രിയിലേക്ക് അമ്മയെ കൊണ്ടുപോകുമ്പോള്‍ വഴിമുടക്കിയ, തുടര്‍ന്ന് അമ്മ മരണപ്പെട്ട ആ കോണ്‍ഗ്രസ് റാലി മറക്കില്ലെന്ന് ഡോ.എം. ലീലാവതി

Kerala

ആര്‍. ഹരി അനുസ്മരണം ഇന്ന് ശാഖകളില്‍; ചിതാഭസ്മം നിളയില്‍ നിമജ്ജനം ചെയ്തു

Kottayam

ഉഴുവെട്ടിത്തറവാട്ടിലെ തളത്തില്‍ ജനിച്ചവരെല്ലാം പ്രശസ്തരായി: പ്രൊഫ.ഒ.എം. മാത്യു

Kerala

വിശാലിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 11 വയസ്

Kerala

പ്രിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മലയാളം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.