Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളിലെ 34 പുരാതനക്ഷേത്രങ്ങള്‍ നന്നാക്കിയെടുത്ത് സംരക്ഷിച്ച യാസിന്‍ പഠാന്‍ എന്ന മുസ്ലിമിന്റെ കഥ

പശ്ചിമബംഗാളിലെ ഗ്രാമങ്ങളില്‍ ഇടിഞ്ഞുവീഴാറായ 34ല്‍ പരം പുരാതനക്ഷേത്രങ്ങള്‍ അറ്റകുറ്റപ്പണി തീര്‍ത്ത് സംരക്ഷിച്ച യാസിന്‍ പഠാന് ജീവിതസായാഹ്നം ആത്മസംതൃപ്തിയുടേതാണ്. ജനിച്ചത് ഇസ്ലാം മതത്തിലാണെങ്കിലും ഹിന്ദുക്ഷേത്രങ്ങളുടെ വാസ്തുശില്‍പകലയും വിശുദ്ധിയും യാസിന്‍ പഠാനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2022, 08:50 pm IST
inIndia

ബംഗാള്‍:പശ്ചിമബംഗാളിലെ ഗ്രാമങ്ങളില്‍ ഇടിഞ്ഞുവീഴാറായ 34ല്‍ പരം പുരാതനക്ഷേത്രങ്ങള്‍ അറ്റകുറ്റപ്പണി തീര്‍ത്ത് സംരക്ഷിച്ച യാസിന്‍ പഠാന് ജീവിതസായാഹ്നം ആത്മസംതൃപ്തിയുടേതാണ്. ജനിച്ചത് ഇസ്ലാം മതത്തിലാണെങ്കിലും ഹിന്ദുക്ഷേത്രങ്ങളുടെ വാസ്തുശില്‍പകലയും വിശുദ്ധിയും യാസിന്‍ പഠാനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.  

വെറും ഒമ്പതാം ക്ലാസ് വരെ പഠിച്ച് പ്യൂണായി ജോലി ചെയ്തിരുന്ന യാസിന്‍ പഠാന്‍ അസാധ്യമായ ഒരു കാര്യമാണ് ജീവിതം കൊണ്ട് ചെയ്തത്. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ചുവീഴാറായ 34ല്‍ പരം ഹിന്ദുക്ഷേത്രങ്ങളെ പുനരുജ്ജീവിപ്പിച്ച് പരിപാലിച്ചു എന്നതില്‍ യാസിന്‍ പഠാന്റെ ദൗത്യം ഒതുങ്ങിയില്ല. ഈ ക്ഷേത്രങ്ങളെല്ലാം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയെക്കൊണ്ട് സംരക്ഷിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.  

യാസിന്‍ ജനിച്ചത് പത്ര എന്ന ഗ്രാമത്തിലാണ്. ബംഗാളില്‍ നിന്നും 125 കിലോമീറ്റര്‍ അകലെ മിഡ്നാപൂരിലാണ് ഈ സ്ഥലം. ടോളിമി, പ്ലിനി, ഫാഹിയാന്‍, ഹുയാന്‍ സാങ്ങ്, യി ജിങ് തുടങ്ങിയ സഞ്ചാരികള്‍ ഇതുവഴി യാത്ര ചെയ്തവരാണ്. 18ാം നൂറ്റാണ്ടില്‍ ബൈദ്യാനന്ത ഗോസായി എന്ന ഇടയപ്രഭു ഇവിടെ പണി കഴിപ്പിച്ചത് 100ല്‍ പരം ക്ഷേത്രങ്ങളാണ്. കാലപ്പഴക്കത്താല്‍ പല ക്ഷേത്രങ്ങളും ജീര്‍ണ്ണിച്ചു. ഇടിഞ്ഞുവീണു. ഒടുവില്‍ 34 എണ്ണം അവശേഷിച്ചു. പ്രഭുവും കുടുംബങ്ങളും കൊല്‍ക്കത്തയിലേക്ക് പിന്നീട് താമസം മാറ്റിയപ്പോള്‍ പലരും ഈ ക്ഷേത്രങ്ങളും അവയോട് ചേര്‍ന്നുള്ള സ്ഥലങ്ങളും കയ്യേറി. പൂജയില്ല. വഴിപാടില്ല. എന്തിന് സന്ധ്യയ്‌ക്ക് തിരിക്കത്തില്‍പോലും ഇല്ലാതായി.  

മഴപെയ്യുമ്പോള്‍ ഇടയച്ചെറുക്കന്മാര്‍ക്ക് കയറിനില്‍ക്കാനുള്ള ഇടമായി ക്ഷേത്രങ്ങള്‍ മാറി. ഈ ക്ഷയിച്ച കെട്ടിടങ്ങള്‍ക്കുള്ളില്‍ കാളിയും ശിവനും വിഷ്ണുവുമൊക്കെയാണെന്ന് 17കാരനായ യാസിനില്‍ കൗതുകമുണര്‍ത്തിയിരുന്നു. വെറും ഒമ്പതാംക്ലാസ് വരെ പഠിച്ച യാസിന് സ്കൂളില്‍ പ്യൂണായി ജോലി കിട്ടി. കാളീപൂജ ദിനങ്ങളില്‍ ബംഗാളിലെ എല്ലാ ക്ഷേത്രങ്ങളും ഉണരുമ്പോള്‍, പൂജകളാല്‍ മണിമുഴക്കങ്ങളാല്‍ പ്രാര്‍ത്ഥനകളാല്‍ മുഖരിതമാകുമ്പോള്‍ ഇവിടെ പത്രയിലെ ക്ഷേത്രങ്ങള്‍ മാത്രം എന്താണിങ്ങനെ? യാസില്‍ ക്രമേണ ക്ഷേത്രങ്ങളിലേക്ക് കൂടുതല്‍ കൂടുതല്‍ ആകൃഷ്ടനായി. ബിംബാരാധന നിഷിദ്ധമായതിനാല്‍ മുസ്ലിങ്ങള്‍ യാസിന് എതിരായി. അതിനിടെ 1971ലെ ഇന്ത്യാ-പാക് യുദ്ധമുണ്ടായി. അഭയാര്‍ത്ഥികള്‍ പത്രയിലേക്ക് ഒഴുകിയെത്തുന്ന ഈ നാളുകളിലാണ് യാസിന്‍ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. അവിടുത്തെ തദ്ദേശവാസികളായ സാന്താള്‍ ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ താല്‍പര്യമുണ്ടായിരുന്നില്ല.  

യാസിന്‍ ഈ ക്ഷേത്രങ്ങള്‍ പുനരുദ്ധരിച്ചാല്‍ നാട്ടുകാര്‍ക്കുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് പത്രങ്ങള്‍ വഴി ചില വാര്‍ത്തകള്‍ സൃഷ്ടിച്ചു. ക്ഷേത്രം നന്നാക്കിയാല്‍ ഭക്തരായ കൂടുതല്‍ ആളുകള്‍ അവിടേക്ക് എത്തും. അപ്പോള്‍ ക്ഷേത്രങ്ങളില്‍ തദ്ദേശവാസികളായ ചിലര്‍ക്ക് ജോലി കിട്ടും. പരിസരത്തെ ഹോട്ടലുകള്‍ക്കെല്ലാം കൂടുതല്‍ ബിസിനസ് ലഭിയ്‌ക്കും. ഇതൊക്കെ അവിടുത്തെ ആളുകളെ ഈ ക്ഷേത്രപുനരുദ്ധാരണ പദ്ധതിയിലേക്ക് ആകര്‍ഷിച്ചു. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ പത്രയിലെ മുസ്ലിങ്ങള്‍ യാസിനെ എതിര്‍ത്തു. എന്നാല്‍ യാസിന്‍ രണ്ട് സമുദായങ്ങളെയും ഒന്നാക്കി.  

യാസിന്റെ നിസ്വാര്‍ത്ഥ സേവനം അറിഞ്ഞ ഐഐടി ഖരഗ് പൂരും സഹായവുമായി എത്തി. ഈ പദ്ധതിയെക്കുറിച്ചറിഞ്ഞ അന്നത്തെ രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി 20 ലക്ഷം അനുവദിച്ചു. ഈ തുക കൊണ്ട് പല ക്ഷേത്രങ്ങളിലും അറ്റകുറ്റപ്പണികള്‍ ചെയ്തു. 2003ല്‍ പത്രയിലെ ക്ഷേത്രങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഏറ്റെടുത്തു. പത്തേക്കര്‍ സ്ഥലത്തുള്ള ഈ 34 ക്ഷേത്രങ്ങളിലെ പലയിടങ്ങളിലും ആളുകള്‍ കയ്യേറി വീടുവെച്ചിരുന്നു. സ്ഥലം ഒഴിയുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാമെന്ന വാഗ്ദാനം കിട്ടിയതോടെ പലരും സ്ഥലമൊഴിഞ്ഞു. ക്ഷേത്രങ്ങളെല്ലാം പുനരുജ്ജീവിക്കപ്പെട്ടു. എന്നാല്‍ ഈ ഓട്ടത്തിനിടയില്‍ യാസിന്‍ പഠാന്‍ രോഗഗ്രസ്തനായി ഹൃദയത്തില്‍ രണ്ട് ബ്ലോക്കുണ്ട്. മരണം കാത്ത് ശയ്യാവലംബനായ സ്ഥിതിയിലും ചാരിതാര്‍ത്ഥ്യത്തിന്റെ പുഞ്ചിരി യാസിന്റെ മുഖത്തുണ്ട്.  

Tags: Bengaliശിവ ഭഗവാന്‍ബാബറി മസ്ജിദ്Temple Landകാളിദേവിഹിന്ദുക്ഷേത്രംകാളിലോകാരോഗ്യ സംഘടനയാസിന്‍ പഠാന്‍ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ഷേത്ര പുനരുദ്ധാരണംപുരാവസ്തുവകുപ്പ്മുസ്ലീംകഥഅയോധ്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രഭൂമി സിനിമാതിയേറ്റര്‍ നിര്‍മ്മിക്കാന്‍ കൊടുത്തത് 200 രൂപ വാടകയ്‌ക്ക്, കാലാവധി കഴിഞ്ഞിട്ടും ഒഴിയാതായപ്പോള്‍ ക്ഷേത്രഭൂമിതിരിച്ചുപിടിച്ച് ഭക്തര്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ഭായിമാരുടെ വരവും കാത്ത് നിര്‍മ്മാണ മേഖല; ചെങ്കല്ല് മേഖലയിലും കടുത്ത പ്രതിസന്ധി, ഉൽപ്പാദനം കുറയുന്നു

Kerala

കേരളത്തില്‍ നിന്നും ബംഗാളിലേക്ക് പോയ ഭായിമാര്‍ തിരിച്ചുവരാത്തതില്‍ ആശങ്ക, ഇവര്‍ ബംഗ്ലാദേശികളായിരുന്നോ?

പുതിയ വാര്‍ത്തകള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.