തൃശൂര്‍: വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് എത്തിയ മുസ്ലിം ലീഗ് കൗണ്‍സിലര്‍ ഉടുതുണി ഉയര്‍ത്തിക്കാട്ടിയതായി പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്ത്രീകളും കുട്ടികളും നില്ക്കുന്നിടത്താണ് ലീഗ് കൗണ്‍സിലറുടെ അതിരുകടന്ന പ്രകടനം. തൃശൂര്‍ ചാവക്കാട് നഗരസഭയിലെ 19ാം വാര്‍ഡ് കൗണ്‍സിലര്‍ ഫൈസല്‍ കാനാം പുള്ളിയാണ് മുണ്ട് പൊക്കി കാണിച്ചത്.
സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള വഴിത്തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു കൗണ്‍സിലര്‍. ഇതിനിടെയുണ്ടായ തര്‍ക്കത്തിനിടെയാണ് ഇയാള്‍ മുണ്ട് പൊക്കി കാണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: