ശാസ്താംകോട്ട: മാനേജ്മെന്റ് സ്കൂകൂളുകളില്‍ മൂന്നാം ഭാഷ പഠിപ്പിക്കാനെന്ന പേരില്‍ വന്‍ തുക കോഴ വാങ്ങി അധ്യാപക നിയമനം നടത്തി മറ്റ് വിഷയങ്ങള്‍ പഠിപ്പിപ്പിക്കുന്നതായി പരാതി. അറബിക്, സംസ്കൃതം വിഷയങ്ങളില്‍ നിയമനം നടത്തിയ ശേഷം മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതായുള്ള പരാതിയില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി.
തേവലക്കര മാനേജ്മെന്റ് ഹൈസ്കൂളില്‍ അറബിക് അധ്യാപക തസ്തിക വ്യാജമായി സൃഷ്ടിച്ചെന്ന പരാതിയില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കഴിഞ്ഞ ദിവസം അന്വേഷണം നടത്തി യതിനെ തുടര്‍ന്നാണ് തട്ടിപ്പ് കണ്ടെത്തിയത്. സ്കൂളില്‍ അറബിക് പഠിക്കുന്ന കുട്ടികളുടെ വ്യാജ രേഖകള്‍ തയ്യാറാക്കി അറബിക് അധ്യാപികയെ നിയമിക്കുകയും ഇതിനു ശേഷം യുപി വിഭാഗത്തില്‍ മലയാളം പഠിപ്പിക്കാന്‍ നിയോഗിച്ചു. ഇതിനെതിരെ ഒരു രക്ഷിതാവ് ഉന്നത വിദ്യാഭ്യാസ അധികൃതര്‍ക്ക് നല്കിയ പരാതി നല്‍കിയിരുന്നു. കുട്ടികളെ അറബിക് പഠിപ്പിക്കുന്നതായി പറയുന്നുവെങ്കിലും പഠനം നടക്കുന്നില്ല.
ഡിഇഒയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സ്കൂളില്‍ നടത്തിയ പരിശോധനയില്‍ അറബിക് അധ്യയനമില്ലെന്നും രജിസ്റ്ററില്‍പേരുള്ള ഒരു കുട്ടിയും അറബിക് പഠിക്കുന്നില്ലെന്നും കണ്ടെത്തി. പകരം മലയാളപാഠാവലിയാണ് പഠിക്കുന്നത്. പരിശോധന റിപ്പോര്‍ട്ട് വിദ്യാഭ്യാസ വകുപ്പിന് കൈമാറുമെന്ന് ഡിഇഒ അറിയിച്ചു.
25 കുട്ടികള്‍ എങ്കിലും ഉണ്ടങ്കില്‍ മാത്രമേ അറബ്, സംസ്കൃതം തുടങ്ങിയ മൂന്നാം ഭാഷകകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അനുവാദം നല്‍കൂ. സ്കൂളിലെ കുട്ടികളുടെ എണ്ണം അടക്കമുള്ള വിശദ വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ‘സമ്പൂര്‍ണ’ എന്ന ആപ്പില്‍ ഡൗണ്‍ ചെയ്യണം എന്നാണ് ചട്ടം. ഇവിടെ കൃത്രിമം കാട്ടിയാണ് പല സ്കൂളുകളും അധ്യാപകരെ അനധികൃതമായി നിയമിക്കുന്നത്. അന്‍പത് ലക്ഷം രൂപ വരെയാണ് മാനേജ്മെന്റ് സ്കൂളുകള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നും പകിടി വാങ്ങി നിയമനം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: