എന്‍.സി.ടി. ശ്രീഹരി
(എബിവിപി സംസ്ഥാന സെക്രട്ടറി)
ഇന്ന് ദേശീയ വിദ്യാര്‍ത്ഥി ദിനം. 2022 ജൂലൈ 9ന് എബിവിപി 75-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കടന്നുപോയ വഴികളില്‍ ഉജ്വലമായ ചരിത്രത്തെയും നാളെയുടെ കരുത്തിനെയും സൃഷ്ടിച്ചാണ് എബിവിപി മുന്നോട്ടു നീങ്ങിയത്. സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണത കെട്ടടങ്ങുംമുമ്പ് നാല്പത്തെട്ടുകളില് ഡല്‍ഹിയില്‍ സമാരംഭംകുറിച്ച് ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്ന നിലയിലേക്കുള്ള വിദ്യാര്‍ത്ഥി പരിഷത്തിന്റെ വളര്‍ച്ച ഒട്ടേറെ ത്യാഗങ്ങളുടെയും സഹനപോരാട്ടങ്ങളുടെയും ഫലമാണ്.
ഇന്നത്തെ വിദ്യാര്‍ത്ഥി ഇന്നത്തെ പൗരന് എന്ന സുശക്തമായ ആശയമാണ് എബിവിപി സമൂഹത്തിന് മുന്നില്‍ വെക്കുന്നത്. വര്‍ഗീയതയുടെ നിറം ചാര്‍ത്തി വന്ദേമാതരഗാനത്തെ പടിക്കുപുറത്തു നിര്‍ത്തിയതിനെതിരെ സമരം ചെയ്ത് ദേശീയ ഗീതമാക്കി അംഗീകരിപ്പിച്ചുകൊണ്ടാണ് പോരാട്ടങ്ങളുടെ തുടക്കം. സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായ അടിയന്തരാവസ്ഥ വിരുദ്ധസമരത്തിന് തിരികൊളുത്തിയത് ബീഹാറിലെയും ഗുജറാത്തിലെയും പരിഷത്തിന്റെ പ്രവര്‍ത്തകരാണ്. പിന്നീട് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ഛാത്ര സംഘര്‍ഷ സമിതി സമരം മുന്നോട്ട് നയിക്കുകയും ഇന്ദിരാഗാന്ധി മുട്ടുമടക്കിയതും ചരിത്രമാണ്.
സമര വിജയത്തോടെ ജനതാ മന്ത്രിസഭയിലെ മന്ത്രിസ്ഥാനങ്ങള്‍ എബിവിപിയെ തേടി എത്തിയപ്പോള്‍ ‘നമ്മുടെ പ്രവര്‍ത്തനം സമാജം കെട്ടിപ്പടുക്കലാണ്, മന്ത്രിപദം സ്വ
പ്നം കണ്ടല്ല എബിവിപിയുടെ പ്രവര്‍ത്തനമെന്ന്’ പറഞ്ഞ് ആദര്‍ശ ദൃഢത സമൂഹത്തിന് കാണിച്ചുനല്‍കിയ പ്രസ്ഥാനമാണ് പരിഷത്ത്. തൊണ്ണൂറുകളില്‍ കാശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തരുതെന്ന് ഫത്വ പുറപ്പെടുവിച്ച ഭീകരരുടെ നെഞ്ചില്‍ ചവിട്ടി രാജ്യത്തെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്തി ഭാരതീയന്റെ ആത്മാഭിമാനം സംരക്ഷിക്കാന്‍ എബിവിപിക്കായി. മാര്‍ക്സിസ്റ്റ് ഭീകരര്‍ക്കെതിരെ കേരളത്തിന്റെ മണ്ണില്‍ ഒരുലക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുവാനും എബിവിപിക്ക് സാധിച്ചു.
കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ പ്രതികൂലാവസ്ഥകളെ ഏറെ നേരിട്ടാണ് എബിവിപിയുടെ പ്രവര്‍ത്തനം. എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനുമുന്നില്‍ മുട്ടുമടക്കാതെ പ്രവര്‍ത്തിക്കുമ്പോള്‍ നിരവധി പ്രവര്‍ത്തകരെ ബലിനല്കേണ്ടിയും വന്നു.
വിദ്യാര്‍ത്ഥികള്‍ക്കായി സേവന മേഖലയില്‍ എസ്എഫ്എസ്, പ്രകൃതി സംരക്ഷണത്തിന് എസ്എഫ്ഡി, കലാരംഗത്ത് രാഷ്ട്രീയ കലാമഞ്ച്, കായികരംഗത്ത് ഖേല്‍, മെഡിക്കല്‍ രംഗത്ത് മെഡിവിഷന്‍, ആയുര്‍വേദ മേഖലയില്‍ ജിജ്ഞാസ, എന്‍ജിനിയറിങ് മേഖലയില്‍ വിസ്താര്‍, കേന്ദ്ര വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ തിങ്ക് ഇന്ത്യ, വിദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വോസി തുടങ്ങിയ നിരവധി യൂണിറ്റുകള്‍ എബിവിപിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എഴുപത്തിയഞ്ചാം വര്‍ഷം പ്രമാണിച്ച് രാജ്യത്ത് ഒരുകോടി മെമ്പര്‍ഷിപ്പാണ് എബിവിപി ലക്ഷ്യമിടുന്നത്. രാജ്യത്തെ അവസാനത്തെ വിദ്യാര്‍ത്ഥിയെയും രാഷ്ട്ര നിര്‍മാണത്തിന്റെ ഭാഗമാക്കുക എന്നുള്ള ലക്ഷ്യവുമായി പരിഷത്തിന്റെ രഥം സധൈര്യം മുന്നോട്ട് നീങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: