എറണാകുളം: കെഎസ്ആര്‍ടി ബസ് സ്റ്റാന്റില്‍ വെച്ച് തനിയ മുന്നോട് നീങ്ങിയ ബസ് ബ്രേക്ക് തവിട്ടി നിര്‍ത്തി യുവതി.വ്യാഴാഴച്ചയാണ് സംഭവം നടന്നത്.തുറവൂര്‍ സ്വദേശിനി രേഷ്മയാണ് സമയോചിതമായ ഇടപടലിലൂടെ വലിയ ദുരന്തം ഒഴിവാക്കിയത്.രേഷ്മ താമസിക്കുന്നത് കലൂരാണ്, തുറവൂരുളള തന്റെ കടയിലേക്ക് പോവുന്നതിനാണ് എറണാകുളം കെ.എസ്.ആര്.ടിസി സ്റ്റാന്റില്‍ എത്തിയത്.ഭര്‍ത്താവ് അരുണ്‍ റെയില്‍വേ ഹെല്‍ത്ത് ഇന്സപെക്ടറാണ്. അ്ദ്ദേഹത്തിന് നേരത്തെ പോകേണ്ടിയിരുന്നതിനാല്‍ വ്യാഴാഴ്ച്ച പതിവിലും നേര്തതെ സ്റ്റാന്റില്‍ എത്തിയിരുന്നു.
രേഷ്മയുടെ വാക്കുകള്‍…
‘സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ആലപ്പുഴ ബസിലാണ് ഞാന്‍ കയറിയത്.സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപത്തുപേര്‍ അപ്പോള്‍ ബസ്സില്‍ ഉണ്ടായിരുന്നു.ഏറ്റവും മുന്നിലെ സീറ്റിലായിരുന്നു ഞാനിരുന്നത്.ഡ്രൈവര്‍ കണ്ടക്ടറും എത്തിയിരുന്നില്ല.പെട്ടെന്നാണ് ബസ് തനിയേ മുന്നോട്ടുനീങ്ങാന്‍ തുടങ്ങിയത്.സ്റ്റാന്റില്‍ അപ്പോള്‍ അത്യാവശ്യം ആളുകള്‍ ഉണ്ടായിരുന്നു.ബസിലിരുന്ന സ്ത്രീകളൊക്കെ നിലവിളിക്കാന്‍ തുടങ്ങി. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ബസ് ആളുകളുടെ ദേഹത്തൊ ബസ് സ്റ്റേഷന്റെ മതിലിലോ ഇടിക്കുമെന്ന് ഉറപ്പായിരുന്നു.
വേഗം തന്നെ ഞാന്‍ കമ്പിയുടെ അടിയിലൂടെ ഡ്രൈവര്‍ സീറ്റില്‍ കയറി ബ്രേക്ക് ചവിട്ടി.വണ്ടി നിന്നപ്പോഴേക്കും കെ.എസ്.ആര്.ടി.സി ജീവനക്കാരും ഓടിയെത്തി’ രേഷ്ന വീശദീകരിച്ചു. ഡ്രൈവിങ് വിദഗ്ധയൊന്നുമല്ലെങ്കിലും മുമ്പ് കാറോടിക്കാന്‍ പഠിക്കുന്ന സമയത്ത് ഭര്‍ത്താവ് പറഞ്ഞു തന്ന’ എ-ബി-സി’ അഥവ ആക്സിലറേറ്റര്‍-ബ്രേക്ക്-ക്ലച്ച് എന്ന ഓര്‍ഡറാണ് ധൈര്യമായി ബ്രേക്ക് ചവിട്ടാനുളള ആത്മവിശ്വാസം തന്നതെന്ന് രേഷ്മ പറയുന്നു.’ഏറ്റവും മുന്നിലെ സീറ്റില്‍ ഞാന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.ഒന്നും ചെയ്യാതെ നോക്കിനില്‍ക്കാനാവുന്ന സമയമായിരുന്നില്ല അത്..ബ്രേക്ക് മാറി ആക്സിലറേറ്ററിലെങ്ങാന്‍ ചവിട്ടിയാല്‍ ഉടനെ മാറ്റിച്ചവിട്ടാമെന്ന് ഉറപ്പിച്ചാണ് ധൈര്യമായി കയറിയതും’ രേഷ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: