കണ്ണൂർ: കനത്ത മഴയില്‍ മാടായി പഞ്ചായത്തിലെ പുതിയങ്ങാടി കടപ്പുറത്ത് കടലേറ്റം രൂക്ഷം. നിരവധി കുടുംബങ്ങള്‍ ഭീഷണിയില്‍. 200 മീറ്ററോളം തീരപ്രദേശം കടലെടുത്ത് കഴിഞ്ഞു. പുതിയങ്ങാടി ഫിഷ്‌ലാന്റ്, ബീച്ച് റോഡ്, ബാപ്പൂട്ടി കോര്‍ണ്ണര്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ കടലാക്രമണം കൂടുതിലായി ഉള്ളത്. കടല്‍ ഫിഷ്‌ലാന്റിനും നിരവധി മല്‍സ്യ ഷെഡുകള്‍ക്കും ഭീഷണിയായി കഴിഞ്ഞ നിലയിലാണ്. കടലാക്രമണം വര്‍ദ്ധിച്ചാല്‍ ഇവ തകരുമെന്ന നിലയിലാണ്.
കണ്ണൂർ ജില്ലയില്‍ ഏറ്റവും മല്‍സ്യസമ്പത്ത് കയറ്റിയയക്കുന്ന മല്‍സ്യമേഖലയാണ് പുതിയങ്ങാടി കടപ്പുറം. വര്‍ഷാവര്‍ഷമുള്ള കടലാക്രമണത്തില്‍ തീരം പൂര്‍ണ്ണമായും കടലെടുക്കുന്നത് മത്സ്യത്തൊഴിലാളികളെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്. സി.എച്ച്. അഫ്‌സത്ത്, കെ.പി. സല്‍മത്ത്, കെ.നൂര്‍ജ, സി.എച്ച്. മുനിറ, കെ. പ്രഭ, ടി. ശ്യാമള എന്നിവരുടെ വീടുകള്‍ വെളളപ്പൊക്ക ഭീഷണിയിലാണ്. മത്സ്യബന്ധനത്തിന് ആവശ്യമായ ഹാര്‍ബര്‍ നിര്‍മ്മിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ദിവസമായി തുടരുന്ന കടലാക്രമണം കണ്ടില്ലെന്ന് നടിക്കുകയാണ് പഞ്ചായത്ത് ഉദ്യോഗസ്ഥരും ഭരണസമിതിയുമടക്കമുള്ള അധികൃതര്‍.
ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയുള്ളതിനാല്‍ 11 വരെ കണ്ണൂര്‍ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: