ന്യൂദല്‍ഹി: അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷിച്ചത് റെക്കോര്‍ഡ് അപേക്ഷകര്‍. 7,49,899 പേരാണ് പദ്ധതി വഴി സൈന്യത്തില്‍ പ്രവേശനം നേടാന്‍ അപേക്ഷ സമര്‍പ്പിച്ചത്. പദ്ധതിക്കായി വ്യോമസേനയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഇന്നലെ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. ഒറ്റത്തവണ റിക്രൂട്ട്മെന്റിനായി 6,31,528 പേര് അപേക്ഷിച്ചതാണ് വ്യോമസേനയിലെ ഇതിന് മുന്നിലെ റെക്കോര്‍ഡ്.
ഹ്രസ്വ സൈനിക സേവനത്തിന് നാവിക സേനയിലേക്ക് അപേക്ഷിച്ചവരില്‍ പതിനായിരം പേര് വനിതകളാണെന്ന വിവരം ഇന്നലെ പുറത്ത് വന്നിരുന്നു. മൂന്ന് ദിവസത്തിനിടെയാണ് ഇത്രയേറെ വനിതകള്‍ അപേക്ഷിച്ചതെന്ന് നാവികസേന വ്യക്തമാക്കിയിരുന്നു. നാവിക സേനയില്‍ ഓഫീസര്‍ റാങ്കിന് താഴെ വനിതകള്‍ക്ക് അവസരം ലഭിക്കുന്നത് ആദ്യമായാണ്. അഗ്നിപഥ് പദ്ധതി വഴി നിയമിക്കുന്നവരെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം സെയ്ലര് തസ്തികയില്‍ യുദ്ധ കപ്പലുകളില്‍ അടക്കം നിയമിക്കുമെന്ന് നാവിക സേന വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: