തിരുവനന്തപുരം: വയനാടില്‍ മൂന്നു ദിവസത്തെ ടൂറിനെത്തിയ രാഹുല്‍ ഗാന്ധി എംപിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ സ്ഥാപനത്തിന്റെ കാര്‍ മോഷണം പോയി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാധ്യമ സ്ഥാപനം ‘ജയ് ഹിന്ദ്’ ടിവിയുടെ കാറാണ് കള്ളന്മാര് കടത്തികൊണ്ട് പോയത്. കാറിനുള്ളില്‍ ക്യാമറക്കും ലൈവ് വ്യൂ ഡിവൈസും ഉണ്ടായിരുന്നു. ഇതിന് ലക്ഷങ്ങള്‍ വില വരും.
രാഹുല്‍ ഗാന്ധിയുടെ നിലമ്പൂര്‍ അമല്‍ കോളേജിലെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് മോഷണം നടന്നത്. കാര്‍ കാണാതായത് സംബന്ധിച്ച് ജയ്ഹിന്ദ് ബ്യൂറോ ചീഫ് അജയകുമാര്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കെഎല്‍ 10 എവി 2916 നമ്പറുള്ള കറുത്ത ഓള്‍ട്ടോ 800 കാര്‍ ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിനെയോ തങ്ങളെയോ വിവരം അറിയിക്കണമെന്ന് ജയ് ഹിന്ദ് ടിവി മാധ്യമപ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.
മിനര്‍വ്വാ ജംഗ്ഷനില്‍ ഹോട്ടലിന് മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്ത ശേഷം ഭക്ഷണം കഴിച്ചിറങ്ങിയപ്പോഴാണ് കാര്‍ മോഷണം പോയ വിവരം അറിയുന്നത്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: