Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉദയ്‌പൂര്‍ മോഡല്‍ കൊല മഹാരാഷ്‌ട്രയിലും; നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച ഉമേഷ് കോല്‍ഹെയെ കൊന്നത് പിന്‍കഴുത്തില്‍ കത്തി കയറ്റി; അന്വേഷണം എന്‍ ഐഎയ്‌ക്ക്

മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ കെമിസ്റ്റായി ജോലി ചെയ്യുന്ന ഉമേഷ് കോല്‍ഹെയെ മുസ്ലിം അക്രമികള്‍ കൊലപ്പെടുത്തിയത് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിനാണെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 22ന് നടന്ന ഈ കൊലപാതകത്തിന്റെ അന്വേഷണം എന്‍ഐഎയ്‌ക്ക് വിട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2022, 04:56 pm IST
inIndia
നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്‍റെ പേരില്‍ കൊല ചെയ്യപ്പെട്ട ഉമേഷ് കോല്‍ഹെ (ഇടത്ത്) പൊലീസ് പിടിയിലായ മുഖ്യപ്രതി ഇര്‍ഫാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ (വലത്ത്)

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്‍റെ പേരില്‍ കൊല ചെയ്യപ്പെട്ട ഉമേഷ് കോല്‍ഹെ (ഇടത്ത്) പൊലീസ് പിടിയിലായ മുഖ്യപ്രതി ഇര്‍ഫാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ (വലത്ത്)

മുംബൈ: മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ കെമിസ്റ്റായി ജോലി ചെയ്യുന്ന ഉമേഷ് കോല്‍ഹെയെ മുസ്ലിം അക്രമികള്‍ കൊലപ്പെടുത്തിയത് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിനാണെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 22ന് നടന്ന ഈ കൊലപാതകത്തിന്റെ അന്വേഷണം എന്‍ഐഎയ്‌ക്ക് വിട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം  അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന, വിദേശരാജ്യങ്ങളുമായി അക്രമികള്‍ക്കുള്ള ബന്ധം, കൊലയില്‍ പങ്കാളികളായ സംഘടനകള്‍ എന്നിവയെക്കുറിച്ച് എന്‍ ഐഎ അന്വേഷിക്കും.  

കൊല ചെയ്തതിലെ പ്രൊഫഷണലിസവും വ്യാപാരിയായ ഉമേഷ് കോല്‍ഹെയുടെ ബാഗിലുണ്ടായിരുന്ന പണം അക്രമികള്‍ മോഷ്ടിക്കാതിരുന്നതുമാണ് കൊലപാതകത്തിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണോ എന്ന സംശയം ഉണര്‍ത്തിയത്. കൂടുതല്‍ അന്വേഷണത്തില്‍ ഈ സംശയം ബലപ്പെടുത്തുന്ന തെളിവകളാണ് ലഭിച്ചത്.  ഉദയ് പൂരില്‍ കനയ്യ ലാല്‍ എന്ന തയ്യല്‍കടക്കാരനെ കഴുത്തറുത്ത് കൊന്നത് ജൂണ്‍ 27നാണെങ്കില്‍ അതിനും അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജൂണ്‍ 22നാണ് ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയത്. പക്ഷെ ഇത് മതനിന്ദ മൂലമാണെന്നും നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരിലാണെന്നും അറിഞ്ഞത് പിന്നീടുള്ള അന്വേഷണത്തിലാണ്. 

ജൂണ്‍ 22 രാത്രിയിലാണ് ഉമേഷ് കോല്‍ഹെ കൊല്ലപ്പെടുന്നത്. മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ അമിത് മെഡിക്കല്‍ എന്ന ഫാര്‍മസി നടത്തിവരികയായിരുന്നു 54കാരനായ ഉമേഷ് കോല്‍ഹെ. ജൂണ്‍ 22ന് രാത്രി ഉമേഷ്‍ കോല്‍ഹെ മകന്‍ സങ്കേത്, മരുമകള്‍ വൈഷ്ണവി എന്നിവരോടൊപ്പം വേറെ വേറെ ബൈക്കുകളില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. രണ്ടു പേര്‍ ഉമേഷ് കോല്‍ഹെയുടെ വഴിതടഞ്ഞു. കോല്‍ഹെയെ പിന്നില്‍ നിന്നും കഴുത്തില്‍ കത്തിഉപയോഗിച്ച് കുത്തുകയായിരുന്നു. രക്തം വാര്‍ന്നൊഴുകി ഉമേഷ് കോല്‍ഹെ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അഞ്ച് ഇഞ്ച് നീളമുള്ള ചൈനീസ് കത്തി ഉപയോഗിച്ച് പ്രൊഫഷണല്‍ രീതിയിലായിരുന്നു കൊല. ഒരാഴ്ചയായി ഉമേഷിനെ അക്രമികള്‍ നിരീക്ഷിച്ചുവരികയായിരുന്നു. പിന്നീടാണ് കൊലപാതകം നടത്തിയത്.  

കോല്‍ഹെയുടെ മകനും മരുമകളും ഓടിയെത്തിയെങ്കിലും അക്രമികള്‍ ഇരുട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. കേസില്‍ ക്രൈംബ്രാഞ്ചും കോട് വാലി സിറ്റി പൊലീസും നടത്തിയ അന്വേഷണത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തുന്നു. ഇര്‍ഫാന്‍ ഖാന്‍, മുദാസിര്‍ അഹമ്മദ് ഷേഖ് ഇബ്രാഹിം, ഷാ റുഖ് പത്താന്‍ ഇനായത്ത് ഖാന്‍, അബ്ദുള്‍ തൗഫീഖ്, ഷൊഹൈബ് ഖാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മോഷണത്തിന് വേണ്ടിയാണ് കൊലപാതകം എന്ന മൊഴിയിലൂടെ പൊലീസിനെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഉമേഷിന്റെ ബാഗില്‍ ഉണ്ടായിരുന്ന 35000 രൂപ അക്രമികള്‍ എടുത്തില്ലെന്നത്  പ്രതികളുടെ ലക്ഷ്യം മോഷണമല്ലെന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു.  

ഇതില്‍ 32കാരനായ ഇര്‍ഫാന്‍ ഖാനാണ് പ്രധാനപ്രതി. ഇയാള്‍ ഒരു എന്‍ജിഒ നടത്തിവരികയാണ്.  ബിജെപി വക്താവ് ശിവറായി കുല്‍ക്കര്‍ണിയാണ് ഉമേഷ് കോല്‍ഹെയുടെ കൊലപാതകം നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിനുള്ള പ്രതികാരമാണെന്ന് ആദ്യം ആരോപിച്ചത്.  സമൂഹമാധ്യമത്തില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടതിനാണ് ഉമേഷ് കോല്‍ഹെയെ കൊന്നതെന്നും ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും ബിജെപി വക്താവ് ശിവറായി ആവശ്യപ്പെട്ടിരുന്നു.  

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടതിന് എന്തെങ്കിലും ഭീഷണിപ്പെടുത്തുന്ന ഫോണ്‍വിളികള്‍ എത്തിയോ എന്ന കാര്യം അന്വേഷിക്കണമെന്നും ബിജെപി വക്താവ് ശിവ്റായി കുല്‍ക്കര്‍ണി ആവശ്യപ്പെടുന്നു. എന്തായാലും കൊലപാതകികളെന്ന് സംശയിക്കുന്നവരുടെയും ഉമേഷിന്റെയും ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.  

ഉമേഷ് ചില വാട്സാപ് ഗ്രൂപ്പുകളിലും നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടിരുന്നതായി കോട് വാലി സിറ്റി പൊലീസ് പറയുന്നു. ഈ ഗ്രൂപ്പില്‍ ഉമേഷിന്റെ കടയില്‍ നിന്നും മരുന്നു വാങ്ങുന്ന ചില മുസ്ലിങ്ങളും അംഗങ്ങളാണ്. 10000 രൂപ വീതം നല്‍കാമെന്ന് പറഞ്ഞ് അഞ്ച് പേരെ ഇര്‍ഫാന്‍ വാടകയ്‌ക്കെടുത്താണ് കൊലപാതകം നടത്തിയതെന്ന് പറയുന്നു. 

Tags: ഉദയ്പൂര്‍ കൊലഉമേഷ് കോല്‍ഹെഎൻ‌ഐ‌എമഹാരാഷ്ട്രകേന്ദ്ര ആഭ്യന്തരമന്ത്രാലയംപ്രവാചകന്‍മതനിന്ദഅമരാവതിനൂപുര്‍ ശര്‍മ്മഉദയ്പൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍ കേരളത്തില്‍ നിന്ന് ഒന്‍പതുപേര്‍ക്ക്

India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.