ന്യൂദല്‍ഹി: ഒരു കാലത്ത് പത്രപ്രവര്‍ത്തനത്തില്‍ സ്ത്യുതര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ടിവി ചാനലായിരുന്നു പ്രണോയ് റോയിയുടെ എന്‍ഡിടിവി. ഇപ്പോള്‍ മോദി വിരോധം കൊണ്ട് എന്തും ചോദിക്കുന്ന നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണ് ചാനലിലെ ജേണലിസ്റ്റുകള്‍.
ഈയിടെ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയുമായി എന്‍ഡിടിവി ജേണലിസ്റ്റ് നിധി റസ്ദാന്‍ അഭിമുഖം നടത്തിയിരുന്നു. അസമിലെ ഗുവാഹത്തിയിലെ ഹോട്ടലില്‍ കഴിഞ്ഞിരുന്ന ഏക് നാഥ് ഷിന്‍ഡേയോടൊപ്പമുള്ള ചില എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയുടെ അടുത്തേക്ക് മടങ്ങിവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായി അഭിമുഖത്തില്‍ ആദിത്യ താക്കറെ പറഞ്ഞു. “ചില എംഎല്‍എമാര്‍ ഞങ്ങളുമായി സംസാരിക്കാന്‍ ഒരുക്കമുള്ളവരായിരുന്നു. . അവിടെ ഹോട്ടലില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റി, ഫോഴ്സ് അത്രയും വലുതായിരുന്നു. ഒരാള്‍ക്കും അകത്തുകടക്കാനോ പുറത്തുവരാനോ കഴിയാത്തവിധം സെക്യൂരിറ്റി ഉണ്ടായിരുന്നു. ചിലര്‍ മടങ്ങിവരാന്‍ ആഗ്രഹിച്ചു. പക്ഷെ അവരെ ബലമായി തടഞ്ഞുവെച്ചു”. – ഇത്രയുമാണ് ആദിത്യ താക്കറെ പറഞ്ഞത്.
ഉടനെ നിധി റസ് ദാന്റെ ചോദിച്ച അടുത്ത ചോദ്യം ഇങ്ങിനെ: “ഏക് നാഥ് ഷിന്‍ഡേയും വിമത എംഎല്‍എമാരും താമസിച്ച അസമിലെ ഹോട്ടലില്‍ അവര്‍ക്ക് സംരക്ഷണം നല്‍കിയത് കേന്ദ്ര ഏജന്‍സിയായിരുന്നോ? ഇഡിയോ സിബിഐയോ അവിടെ ഉണ്ടായിരുന്നോ?
“ഒരിയ്‌ക്കലുമല്ല. അവര്‍ തന്നെയായിരുന്നു അവിടെ സുരക്ഷ ഒരുക്കിയത്.
അസമില്‍ നിന്നുള്ള സെക്യൂരിറ്റിക്കാര്‍ ആയിരുന്നു. ഈ എംഎല്‍എമാര്‍ ടൂറിസവുമായി ബന്ധപ്പെട്ടവരായതുകൊണ്ട് അവരെ നന്നായി സംരക്ഷിക്കണം എന്ന നിലയ്‌ക്കാണ് അവര്‍ പെരുമാറിയത്.”- ഇതായിരുന്നു ആദിത്യ താക്കറെയുടെ മറുപടി.
കേന്ദ്ര ഏജന്‍സികളെ കുടുക്കാന്‍ നോക്കി നടക്കാതായപ്പോള്‍ നിധി റസ് ദാന്റെ അടുത്ത ചോദ്യം ഇങ്ങിനെ: “ബിജെപിയുടെ ഗൂഡാലോചനയാണ് താങ്കളുടെ അച്ഛന്റെ പതനത്തിന് കാരണമെന്ന് കരുതുന്നുണ്ടോ?”
ഇതിന് ഒഴിഞ്ഞു മാറുന്ന മറുപടിയായിരുന്നു ആദിത്യ താക്കറെ പറഞ്ഞത്. “ഞാന്‍ അതിന്റെ ആഴത്തിലേക്ക് പോയി പഠിച്ചിട്ടില്ല. “- ബിജെപിയെയോ കേന്ദ്ര ഏജന്‍സികളെയോ കുടുക്കാന്‍ കാതലായ ഒന്നും ആദിത്യ താക്കറെയെില്‍ നിന്നും കിട്ടതായപ്പോള്‍ നിധി റസ് ദാന്റെ കാറ്റ് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: