മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ സന്ദര്‍ശിച്ച് പുറത്തിറങ്ങുമ്പോഴും ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയും എന്നായിരുന്നു. എന്നാല്‍, ഇരുനേതാക്കളും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫഡ്നാവിസ് നാടകീയമായി ആ പ്രഖ്യാപനം നടത്തിയത്. ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെയാണ് പുതിയ മുഖ്യമന്ത്രി. രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഏറെ അമ്പരപ്പോടെയാണ് ഈ പ്രഖ്യാപനം കേട്ടത്. എന്നാല്‍, ബിജെപി നേതൃത്വം ഏറെ ആലോചിച്ച് എടുത്ത നിര്‍ണായക രാഷ്ട്രീയ തീരുമാനമായിരുന്നു ഷിന്‍ഡെയുടെ മുഖ്യമന്ത്രി. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ആശയങ്ങളും ഹിന്ദുത്വയും അതേപടി പിന്തുടരുന്ന നേതാവാണ് ഷിന്‍ഡെ. താക്കറെയുടെ മകന് ഉദ്ദവ് താക്കറെ പോലും ശിവസേന ആശയങ്ങള്‍ തള്ളി അധികാരത്തിലേറിയപ്പോള്‍ മുതല്‍ എതിര്‍പ്പ് അറിയിച്ച് മുന്നോട്ടുനീങ്ങിയ നേതാവാണ് ഷിന്‍ഡെ. 106 അംഗങ്ങളുള്ള ബിജെപി ആണ് സഭയിലെ എറ്റവും വലിയ കക്ഷി. യാതൊരു എതിര്‍പ്പും കൂടാതെ മുഖ്യമന്ത്രി പദം ലഭിക്കുമായിരുന്നിട്ടും അധികാരത്തിനേക്കാള്‍ അഭിമാനത്തിനും ആദരവിനും പ്രധാന്യം നല്‍കിയത് തീരുമാനമാണ് ബിജെപി നേതൃത്വത്തില്‍ നിന്നുണ്ടായത്.
ഉദ്ദവ് താക്കറെയ്ക്കും ശിവസേനയ്ക്കും നല്കിയ മധുരപ്രതികാരമാണ് ഷിന്‍ഡെയുടെ മുഖ്യമന്ത്രിപദം കൊണ്ട് ബിജെപിയും ഫഡ്നാവിസും ലക്ഷ്യമിട്ടത്. പാര്‍ട്ടികള്‍ പിന്തുടരുന്ന കുടുംബആധിപത്യം തകര്‍ക്കുക എന്നാണ് ബിജെപി നിര്‍ണായക നീക്കത്തിലൂടെ ലക്ഷ്യമിട്ടത്.ഒപ്പം, ബാല്‍ താക്കറെയ്ക്കും ഹിന്ദുത്വയ്ക്കും നല്കുന്ന ബിജെപിയുടെ ആദരവ് കൂടിയാണ് ഷിന്‍ഡെയുടെ മുഖ്യമന്ത്രിപദം.
അതേസമയം, ഒന്നിച്ചു നിന്ന് തെരഞ്ഞെടുപ്പിനു നേരിട്ട് വിജയിച്ച് അധികാരത്തിലേറിയ ശേഷം ചതിയിലൂടെ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ട വന്ന ശേഷം ദേവേന്ദ്ര ഫഡ്നാവിസ് അസംബ്ലിയില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുകയാണ്. ബിജെപി അംഗം നിതീഷ് റാണെ ഒരാഴ്ച മുന്‍പ് പ്രസംഗം ട്വീറ്റ് ചെയ്തത്. 2019ല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ ഫഡ്നാവിസിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു- ‘തിര പിന്നോട്ട് പോയെന്നു കരുതി തീരത്തു വീടുവയ്ക്കാന്‍ നോക്കരുത്. ഞാന്‍ കടലാണ് തീര്‍ച്ചയായും തിരിച്ചുവരും’. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് ജനവിധി തേടിയ ബിജെപിയും ശിവസേനയും മുഖ്യമന്ത്രിപദം തുല്യമായി പങ്കുവയ്ക്കുന്നതു സംബന്ധിച്ച ഭിന്നത മൂലമാണു വേര്‍പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: