ന്യൂദല്‍ഹി: ഉദയ്പൂറില്‍ ഹിന്ദു തയ്യല്‍ക്കടക്കാരനെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി തെന്നിന്ത്യന്‍ സിനിമാ താരം പ്രണിതാ സുഭാഷ്. ‘ഹിന്ദു ലൈവ്സ് മാറ്റര്‍’ എന്ന പ്ലക്ക്കാര്‍ഡ് പിടിച്ചുള്ള ചിത്രം സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തായിരുന്നു നടി സംഭവത്തില്‍ പ്രതിഷേധിച്ചത്. ‘ആരെങ്കിലും കേള്‍ക്കുന്നുണ്ടോ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ചെറിയൊരു സംഭവങ്ങള്‍ക്ക് പോലും പ്രതികരിക്കുന്ന ബോളിവുഡിലെ ഇടത് അനുകൂലികള്‍ ഉദയ്പൂര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇതിനുകൂടിയുള്ള മറുപടി കൂടെയാണ് പ്രണിതയുടെ പ്രതിഷേധമെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ സജീവ ചര്‍ച്ച.
അതേസമയം ഉദയ്പൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് കാണിക്കുന്ന വമൗനത്തില് പ്രതിഷേധം ശക്തമാകുകയാണ്. ജീവന് ഭീഷണിയുണ്ടെന്ന് കനയ്യലാല്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുക്കത്തതില്‍ ദുരൂഹത ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: