Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നക്ഷത്രങ്ങളിലെ അദ്വൈതവും ദ്വൈതവും…

പുരുഷ ഗ്രഹങ്ങളുടെ നക്ഷത്രങ്ങളെ ഇങ്ങനെ ഇരുരാശികളിലാക്കിയതിന്റെ പൊരുളെന്താണാവോ? പണ്ഡിതന്മാര്‍ ചിന്തിക്കട്ടെ! നക്ഷത്രങ്ങളെയും പുരുഷ-സ്ത്രീ വിഭാഗമാക്കിയിട്ടുണ്ട്! പതിന്നാല് പുരുഷനക്ഷത്രങ്ങള്‍, പതിമ്മൂന്ന് സ്ത്രീനക്ഷത്രങ്ങള്‍ എന്നിങ്ങനെയാണ് വിഭാഗീകരണം. സൂര്യന്റെ നാളുകളില്‍ കാര്‍ത്തികയും വ്യാഴത്തിന്റെ നാളുകളില്‍ പുണര്‍തവും സ്ത്രീനക്ഷത്രങ്ങള്‍. ശേഷിക്കുന്നവ (ഉത്രം, ഉത്രാടം, വിശാഖം, പൂരുട്ടാതി) പുരുഷ നക്ഷത്രങ്ങളാകുന്നു. ചൊവ്വയുടെ മൂന്ന് നക്ഷത്രങ്ങളും (മകയിരം, ചിത്തിര, അവിട്ടം) പെണ്‍നാളുകള്‍ എന്ന വിഭാഗത്തിലാണ് വരുന്നത്. ഇതിന്റെയും കാതല്‍, അന്തരാര്‍ത്ഥങ്ങള്‍ എന്തായിരിക്കും.?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2022, 07:00 am IST
inSamskriti

എസ്. ശ്രീനിവാസ് അയ്യര്‍

അല്പമൊന്ന് കനംകൂട്ടി പറഞ്ഞെന്നേയുള്ളു, മുഴുനാള്‍ എന്നും മുറിനാള്‍ എന്നും നക്ഷത്രങ്ങളെ രണ്ടായി വിഭജിച്ചിട്ടുണ്ട്. പതിനെട്ട് നക്ഷത്രങ്ങള്‍ മുഴുനാളുകള്‍,  ഒമ്പത് നക്ഷത്രങ്ങള്‍ മുറിനാളുകളും. അവയെ യഥാക്രമം അദ്വൈത/അഖണ്ഡനക്ഷത്രങ്ങള്‍ എന്നും ദ്വൈത/ഖണ്ഡനക്ഷത്രങ്ങള്‍ എന്നും പറയാറുണ്ട്. അഥവാ അങ്ങനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.  

കാര്‍ത്തികയും അനുജന്മങ്ങളായ ഉത്രം, ഉത്രാടം എന്നിവയും, മകയിരവും അനുജന്മങ്ങളായ ചിത്തിര, അവിട്ടം എന്നിവയും, പുണര്‍തവും അനുജന്മങ്ങളായ വിശാഖം, പൂരുട്ടാതി എന്നിവയും  ചേര്‍ന്ന ഒമ്പത് നാളുകളാണ് ‘മുറിനാളുകള്‍’. ശേഷിക്കുന്നവ പതിനെട്ടും മുഴുനാളുകളും.  

മുറിനാളുകള്‍ എന്ന് പേരുവരാന്‍ കാരണമെന്ത്? ഇരുരാശികളിലായി വരുന്നതുകൊണ്ടാണ് എന്ന് ഉത്തരം. ഒരു നക്ഷത്രത്തിന് നാലുപാദങ്ങള്‍ അഥവാ നാലുകാലുകളാണല്ലോ ഉള്ളത്! അവ എല്ലാം ഒരു രാശിയില്‍ തന്നെ ഉള്‍ച്ചേര്‍ന്നാല്‍ മുഴുനക്ഷത്രമായി. ഉദാഹരണം നോക്കാം. അശ്വതിയുടേയും ഭരണിയുടേയും നാലുപാദങ്ങളും മേടം രാശിയില്‍ തന്നെ വരുന്നു. മൂന്നാം നാളായ കാര്‍ത്തികയുടെ ഒന്നാംപാദം മാത്രമാണ് മേടം രാശിയില്‍ വരുന്നത്. 2,3,4 എന്നീ ശേഷിക്കുന്ന മൂന്ന് പാദങ്ങള്‍ ഇടവം രാശിയില്‍ വരുന്നു. ഇങ്ങനെ ഇരുരാശികളില്‍ വരികയാല്‍, കാര്‍ത്തിക ഒരു  ‘മുറിനാള്‍’ ആയി..  

കാര്‍ത്തികയുടെ ഒന്നാം പാദം മേടം രാശിയില്‍, 2, 3, 4 പാദങ്ങള്‍ ഇടവം രാശിയില്‍. ഈ ‘പാറ്റേണ്‍’ ഉത്രം, ഉത്രാടം എന്നിവയിലും കാണാം. ഉത്രം ഒന്നാം പാദം ചിങ്ങം രാശിയില്‍, 2,3,4 പാദങ്ങള്‍ കന്നിരാശിയില്‍. ഉത്രാടത്തിന്റെ ഒന്നാംപാദം ധനുരാശിയില്‍ വരുന്നു. ശേഷിക്കുന്ന മൂന്നുപാദങ്ങള്‍ മകരം രാശിയിലും. ഇവിടെപ്പറഞ്ഞ മൂന്നുനാളുകള്‍ 1+3 എന്ന രീതിയിലാണ് മുറിഞ്ഞുമാറുന്നത്. ഇനി പറയുന്ന മൂന്ന് നക്ഷത്രങ്ങള്‍ 2+2 എന്ന രീതിയിലാണ് വിഭജിതമായിരിക്കുന്നത്. മകയിരത്തിന്റെ 1,2 പാദങ്ങള്‍ ഇടവം രാശിയില്‍. 3,4 പാദങ്ങള്‍ മിഥുനം രാശിയിലും. ചിത്തിരയുടെ 1,2 പാദങ്ങള്‍ കന്നിയില്‍, 3,4 പാദങ്ങള്‍ തുലാത്തിലും. അവിട്ടത്തിന്റെ 1,2 പാദങ്ങള്‍ മകരത്തില്‍ വരുന്നു. 3,4 പാദങ്ങള്‍ കുംഭത്തിലും വരുന്നു.  

അടുത്തതായി 3+1 എന്ന രീതി കാണാം. പുണര്‍തത്തിന്റെ ആദ്യ മൂന്ന് പാദങ്ങള്‍ മിഥുനത്തില്‍, നാലാംപാദം കര്‍ക്കടകത്തില്‍. വിശാഖത്തിന്റെ ആദ്യ മൂന്ന് പാദങ്ങള്‍ തുലാം രാശിയിലാണ് വരുന്നത്, നാലാം പാദമാകട്ടെ വൃശ്ചികം രാശിയിലും. പൂരുട്ടാതിയുടെ 1,2,3 പാദങ്ങള്‍ കുംഭത്തില്‍, നാലാം പാദം മീനത്തിലും.

മുഴുനാളുകളില്‍ ജനിക്കുന്നവരുടെ വ്യക്തിത്വം ഏതാണ്ട് ഏകാഗ്രമായിരിക്കും. സമഗ്രമായിരിക്കുമെന്നും പറയാം. നാലുകുതിരകളും ഒരേ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഒരുരഥവുമായി അവരുടെ വ്യക്തിത്വത്തെ സാദ്യശ്യപ്പെടുത്താം. മുറിനാളുകാരില്‍ വ്യക്തിത്വശൈഥില്യം കാണാം. രണ്ടു രാശികള്‍ അവരുടെ സ്വഭാവത്തെ സ്വാധീനിക്കുന്നു എന്നതാണ് കാരണം. കുതിരകള്‍ പലവഴിക്ക് പായുകയാണവിടെ. ആത്മസംഘര്‍ഷമേറാം. ലക്ഷ്യം കൈവരിക്കുക കൂടുതല്‍ ശ്രമകരമായിരിക്കും. ബഹുശാഖാഞ്ചിതമായ വൃക്ഷം പോലെ ഒരു വ്യക്തിത്വമാവും അവരുടേത് എന്നും ചമത്കരിക്കാം.  

നക്ഷത്രങ്ങളുടെ ആധിപത്യം ഗ്രഹങ്ങള്‍ക്കാണല്ലോ? ഒരു ഗ്രഹത്തിന് മൂന്ന് നാളുകളുടെ ആധിപത്യം എന്നാണ് കണക്ക്. ഗ്രഹങ്ങളില്‍ സൂര്യന്റെ നാളുകളും (കാര്‍ത്തിക, ഉത്രം, ഉത്രാടം), ചൊവ്വയുടെ നാളുകളും (മകയിരം, ചിത്തിര, അവിട്ടം), വ്യാഴത്തിന്റെ നാളുകളും (പുണര്‍തം, വിശാഖം, പൂരുട്ടാതി), ആണ് ഇരുരാശികളിലായി വരുന്നത്. ഗ്രഹങ്ങളെ പുരുഷഗ്രഹം, സ്ത്രീഗ്രഹം, നപുംസകഗ്രഹം എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും മൂന്ന് ഗ്രഹങ്ങള്‍ വരുന്നു. അതില്‍ സൂര്യനും ചൊവ്വയും വ്യാഴവുമാണ് പുരുഷഗ്രഹങ്ങള്‍.  

‘പുംഗ്രഹം ഗുരുദിനേശ ഭൗമനും

സ്ത്രീഗ്രഹം ഭുജഗചന്ദ്ര ശുക്രനും

കേതുവും കുമുദബന്ധു പുത്രനും  

സൂര്യജോളപി നപുംസക ഗ്രഹം’  

എന്ന ജ്യോതിഷദീപമാലയിലെ ശ്ലോകം ഇവിടെ സ്മരിക്കാം.  

പുരുഷ ഗ്രഹങ്ങളുടെ നക്ഷത്രങ്ങളെ ഇങ്ങനെ ഇരുരാശികളിലാക്കിയതിന്റെ പൊരുളെന്താണാവോ? പണ്ഡിതന്മാര്‍ ചിന്തിക്കട്ടെ! നക്ഷത്രങ്ങളെയും പുരുഷ-സ്ത്രീ വിഭാഗമാക്കിയിട്ടുണ്ട്! പതിന്നാല് പുരുഷനക്ഷത്രങ്ങള്‍, പതിമ്മൂന്ന് സ്ത്രീനക്ഷത്രങ്ങള്‍ എന്നിങ്ങനെയാണ് വിഭാഗീകരണം. സൂര്യന്റെ നാളുകളില്‍ കാര്‍ത്തികയും വ്യാഴത്തിന്റെ നാളുകളില്‍ പുണര്‍തവും സ്ത്രീനക്ഷത്രങ്ങള്‍. ശേഷിക്കുന്നവ (ഉത്രം, ഉത്രാടം, വിശാഖം, പൂരുട്ടാതി) പുരുഷ നക്ഷത്രങ്ങളാകുന്നു. ചൊവ്വയുടെ മൂന്ന് നക്ഷത്രങ്ങളും (മകയിരം, ചിത്തിര, അവിട്ടം) പെണ്‍നാളുകള്‍ എന്ന വിഭാഗത്തിലാണ് വരുന്നത്. ഇതിന്റെയും കാതല്‍, അന്തരാര്‍ത്ഥങ്ങള്‍ എന്തായിരിക്കും.?

ജ്യോതിഷവിദ്യ എന്നത് ഒരുമുഴു ജീവിതപഠനോപാധിയാണ്. പിന്നെയും പിന്നെയും പഠിച്ചു കൊണ്ടിരിക്കണം. അവിരാമമായ ഊര്‍ജ്ജം വേണ്ടുന്ന, ഉന്മേഷം നല്‍കുന്ന സജീവപ്രക്രിയയാണത്.

Tags: Astrology
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭരണനേതൃത്വവും വാണിജ്യപരമായ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (18 ഓഗസ്റ്റ് 2026)

Astrology

സാമ്പത്തിക വീണ്ടെടുപ്പും കരിയറിലെ നിർണ്ണായക മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.