Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടി:;മഹാരാഷ്‌ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ രാവിലെ 11 മണിക്ക് നടത്താന്‍ സുപ്രീംകോടതി ഉത്തരവ്

നിയമവിരുദ്ധമാണെന്ന് തോന്നുന്നെങ്കില്‍ മാത്രം വിശ്വാസവോട്ടെടുപ്പ് മാറ്റിവെയ്‌ക്കാം എന്ന മുഖവുരയോടെ സുപ്രീംകോടതി ബെഞ്ച് ഇന്ന് രാത്രി ഒമ്പത് മണിയോടെ വിധി പുറപ്പെടുവിക്കാമെന്ന് തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 09:04 pm IST
in India

ന്യൂദല്‍ഹി: ഗവര്‍ണര്‍ നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് മഹാരാഷ്‌ട്രയിലെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി വിധിച്ചു. മഹാരാഷ്‌ട്ര ഗവര്‍ണര്‍ ഭഗത് സിങ്ങ് കോഷിയാരിയുടെ തീരുമാനം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. 

 ജയിലില്‍ കഴിയുന്ന എന്‍സിപി എംഎല്‍എമാരായ നവാബ് മാലിക്ക്, അനില്‍ ദേശ് മുഖ് എന്നിവരെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കോടതി അനുവദിച്ചു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവരായതിനാല്‍ സിബിഐയുടെയോ ഇഡിയുടെയോ പ്രതിനിധികള്‍ക്ക് ഇവരെ അനുഗമിക്കാം. 

മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ഗവര്‍ണര്‍ കോഷിയാരി വ്യാഴാഴ്ച രാവിലെ 11 മണിക്ക് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ നല്‍കിയ നിര്‍ദേശത്തിനെതിരെ ശിവസേന നല്‍കിയ ഹര്‍ജിയില്‍ വലിയ വാദമുഖങ്ങള്‍ക്കാണ് സുപ്രീംകോടതി വേദിയായത്.  നിയമവിരുദ്ധമാണെന്ന് തോന്നുന്നെങ്കില്‍ മാത്രം വിശ്വാസവോട്ടെടുപ്പ് മാറ്റിവെയ്‌ക്കാം എന്ന മുഖവുരയോടെയാണ് സുപ്രീംകോടതി ബെഞ്ച്  വിധി പുറപ്പെടുവിക്കാമെന്ന് തീരുമാനിച്ചത്. എന്തായാലും ഈ വിധിയോടെ ശിവസേന നേതാവ് ബാല്‍ താക്കറെയുടെയും എന്‍സിപി നേതാവ് ശരത് പവാറിന്റെയും പ്രതീക്ഷകള്‍ക്ക് ഏതാണ്ട് അന്ത്യമായി. 

ഗവര്‍ണര്‍ക്ക് വേണ്ടി വാദിക്കാനെത്തിയത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്. ശിവസേനയില്‍ നിന്നും പോയ വിമതരായ 39 എംഎല്‍എമാര്‍ക്കും ജീവന് ഭീഷണിയുണ്ടെന്നും കുതിരക്കതച്ചടവടം നടക്കാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് ഗവര്‍ണര്‍ എത്രയും നേരത്തെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്നും തുഷാര്‍ മേത്ത ഗവര്‍ണറുടെ നടപടിയെ ന്യായീകരിച്ചുകൊണ്ട് വാദിച്ചു. നിയമസഭയുടെ തറയാണ് ജനാധിപത്യ ശക്തികളുടെ ഉറവിടമെന്നും താങ്കള്‍ക്ക് അധികാരമുണ്ടെങ്കില്‍ അത് സഭയില്‍ ഇപ്പോള്‍ തന്നെ പരിശോധിക്കാന്‍ അനുവദിക്കണമെന്നും തുഷാര്‍ മേത്ത ജഡ്ജിയോട് അഭ്യര്‍ത്ഥിച്ചു.  

സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും ഓഫീസുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് ഉത്തരം. അതുകൊണ്ട് തന്നെ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തണം.  

സ്പീക്കര്‍ അയോഗ്യത കല്‍പ്പിക്കാന്‍ വേണ്ടി ആരംഭിച്ച നടപടികള്‍ അവിടെ നില്‍ക്കുമ്പോള്‍ വിശ്വാസവോട്ടെടുപ്പ് അസാധ്യമാണെന്നായിരുന്നു ശിവസേനയ്‌ക്ക് വേണ്ടി ഹാജരായ അഭിഷേഖ് മനു സിംഗ് വി വാദിച്ചത്.  

ഏക് നാഥ് ഷിന്‍ഡേയ്‌ക്ക് വേണ്ടി സീനിയര്‍ അഡ്വ. നീരജ് കിഷന്‍ കൗള്‍ വാദിച്ചു. സ്പീക്കറെ മാറ്റുന്ന സാഹചര്യത്തില്‍ മാത്രമേ അംഗങ്ങളുടെ അയോഗ്യതയെക്കുറിച്ച് തീരുമാനിക്കേണ്ട കാര്യമുള്ളൂ എന്ന് അരുണാചല്‍ പ്രദേശിലെ സ്പീക്കറായിരുന്ന നബം റാബിയ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയെ സ്റ്റേ ചെയ്ത  സുപ്രീംകോടതി ഫുള്‍ബെഞ്ച് വിധി ഉയര്‍ത്തിക്കാട്ടിയാണ് വാദിച്ചത്. പത്താം ഷെഡ്യൂള്‍ വിശ്വാസവോട്ടെടുപ്പ് വിലക്കാനുള്ള അടിത്തറയല്ലെന്നും കൗള്‍ വാദിച്ചു. സഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ സ്പീക്കര്‍ക്ക് അയോഗ്യത നോട്ടീസ് അയയ്‌ക്കാനുള്ള അധികാരമില്ലെന്നുള്ളതായിരുന്നു മറ്റൊരു വാദം. ജൂണ്‍ 24നാണ് സ്പീക്കര്‍ 16 എംഎല്‍എമാരെ അയോഗ്യരാക്കുന്നതിനുള്ള നോട്ടീസ് അയച്ചത്. സ്പീക്കര്‍ക്ക് അതിനുള്ള അധികാരമില്ല. – കൗള്‍ വാദിച്ചു. സാധാരണ ചിലര്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് വിശ്വാസവോട്ടെടുപ്പ് വേണമെന്ന് പറഞ്ഞാണ് പാര്‍ട്ടികള്‍ കോടതിയെ സമീപിക്കുക പതിവ്. ഇവിടെ സംഭവിച്ചത് നേരെ എതിരാണ്. പാര്‍ട്ടി ഇവിടെ വിശ്വാസവോട്ടെടുപ്പ് വേണ്ട എന്നാണ് വാദിക്കുന്നത്. ജനാധിപത്യത്തിന്റെ സ്വാഭാവിക നൃത്തം സംഭവിക്കേണ്ടത് സഭയിലെ നടുത്തളത്തിലാണ്. – വിശ്വാസവോട്ടെടുപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൗള്‍ വാദിച്ചു.  

Tags: വിശ്വാസവോട്ടെടുപ്പ്അവിശ്വാസപ്രമേയംConfidence Motionസുപ്രീംകോടതിഎംവിഎ തകരുന്നുമഹാരാഷ്ട്രവിശ്വാസ വോട്ടെടുപ്പ്ഏക്നാഥ് ഷിന്‍‍ഡെടെസ്റ്റ്Shiv Senaമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിമഹാവികാസ് അഘാധിഉദ്ധവ് താക്കറെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി കോൺഗ്രസ്; ഒപ്പിടാതെ പിന്മാറി തൃണമൂൽ കോൺഗ്രസ്

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

രാജ് താക്കറെ-ഉദ്ധവ് താക്കറെ കൈകോര്‍ക്കല്‍; പിന്നില്‍ കളിക്കുന്നത് ശരത് പവാറും കോണ്‍ഗ്രസും

India

ഉദ്ധവ് താക്കറെ ശിവസേന ക്ഷയിക്കുന്നു; ഉദ്ധവ് സേനയുടെ 50 കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയിലേക്ക്

India

പ്രചരിക്കുന്നത് അടിസ്ഥാനരഹിതം : മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെ

പുതിയ വാര്‍ത്തകള്‍

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.